വാര്‍ത്തകള്‍

+ വീടില്ലാത്തവര്‍ക്ക് ആഹാരം കൊടുത്തതിന് 90 വയസുകാരനെ ജയിലിലടച്ചു + ചാരപ്പണി ചെയ്യാന്‍ $10.3 കോടി ഡോളര്‍ അംഗത്വ തുക Kiwis കൊടുത്തു + അമേരിക്ക നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായം ചെയ്തു

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു →

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

അവസാനം ഇറാഖ് അമേരിക്കയിലെത്തി

ഇത് വീണ്ടും ജനങ്ങള്‍ക്കുള്ള മുന്നറീപ്പാണ്. അനീതിയെ നിങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍ത്തില്ലെങ്കില്‍, ഒരു ദിവസം അത് നിങ്ങളെ തന്നെ തേടിവരും.

മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു. “electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് … Continue reading മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു →

വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍ →