പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

Dakota Access pipeline ന് എതിരായ പ്രതിഷേധം അമേരിക്കയിലാകെ വളരുന്നു. Standing Rock Sioux Tribe ന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഡന്‍വറില്‍ നൂറുകണക്കിന് ആളുകള്‍ ജാഥയായി തെരുവിലിറങ്ങി. ആദിവാസി നേതാക്കള്‍ നയിച്ച ജാഥകള്‍ അവസാനം സംസ്ഥാന തലസ്ഥാന മന്ദിരത്തിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. Dakota Access pipeline ന് പണം നല്‍കുന്നതില്‍ Citibank ന്റെ പങ്ക് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രകടനക്കാര്‍ Citibank ന്റെ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച രണ്ട് പ്രകടനക്കാരെ പോലീസ് … Continue reading പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു

Met Police ന്റെ അഭിപ്രായത്തില്‍, 05:40 BST സമയത്ത് 9 പ്രതിഷേധക്കാര്‍ റണ്‍വേയില്‍ ഒരു tripod സ്ഥാപിക്കുകയും സ്വയം ബന്ധനസ്ഥരായി കിടക്കുകയും ചെയ്തു. Black Lives Matter UK ആണ് ഈ ഉപരോധ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട് ഈ 9 പ്രതിഷേധക്കാരേയും റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉച്ചക്ക് ശേഷം റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് വിമാനത്താവള അധികാരികള്‍ പറഞ്ഞു. "ബ്രിട്ടണിന്റെ പരിസ്ഥിതി ആഘാതം പ്രാദേശികവും അന്തര്‍ദേശീയവുമായ കറുത്ത വര്‍ഗ്ഗക്കാരെയാണ് … Continue reading കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു

ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

18 വയസുകാരനായ Danish Ahmad നെ കാഷ്മീരില്‍ ഇന്‍ഡ്യയുടെ സൈന്യം വെടിവെച്ചു കൊന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്ന കാരണത്താലാണ് വെടിവെച്ചത്. ജൂലൈ 8 ന് ഒരു പ്രമുഖ കാഷ്മീര്‍ സ്വാതന്ത്ര്യ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യാവിരുദ്ധ പ്രക്ഷോഭം ശക്തമായി. അതിന് ശേഷം ഇതുവരെ 70 പേര്‍ കാഷ്മൂീരില്‍ കൊല്ലപ്പെട്ടു. lead pellets വെടിയേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 570 പേരാണ് കണ്ണ് ചികില്‍സക്കായി ആശുപത്രിയിലെത്തിയത് എന്ന് പ്രധാന ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ പറയുന്നു. ഈ അവസ്ഥയെ … Continue reading ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

ഒബാമ Baton Rouge ല്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന സമയത്ത് New Orleans ലെ Interior Department ന്റെ Bureau of Ocean Energy Management ആസ്ഥാനത്ത് നാല് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2.4 കോടി ഏക്കര്‍ സ്ഥലം എണ്ണ പര്യവേഷണത്തിന് പട്ടത്തിന് കൊടുക്കാനുള്ള Interior Department ന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സമരം നടത്തുകയായിരുന്നു അവര്‍. 11 വര്‍ഷം മുമ്പ് കത്രീന കൊടുംകാറ്റ് സമയത്ത് അഭയാര്‍ത്ഥികളായ ആളുകളെ താമസിപ്പിച്ചിരുന്ന Superdome ല്‍ ആയിരുന്നു അതിന്റെ … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

രണ്ട് വര്‍ഷത്തെ സമരത്തിന് ശേഷം തുറന്ന കല്‍ക്കരി ഖനി അടച്ചുപൂട്ടി

പടിഞ്ഞാറെ വെര്‍ജീനിയയില്‍ കാടിന് സമീപമുള്ള ഒരു കല്‍ക്കരി ഖനി അടച്ചുപൂട്ടിച്ചതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. West Virginia Department of Environmental Protection ഖനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ Kanawha Forest Coalition ന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി നടന്നുവരുന്ന സമരത്തിന്റെ സമാപ്തിയായി. ഈ ഖനി കാരണം ജലമലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും അവിടുത്തെ ജനം അനുഭവിച്ചിരുന്നു. — സ്രോതസ്സ് democracynow.org

അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു

നാല് സംസ്ഥാനങ്ങള്‍ മുറിച്ച് കടന്നുകൊണ്ട് പോകുന്ന $380 കോടി ഡോളറിന്റെ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ അമേരിക്കയിലെ തദ്ദേശീയര്‍ തടസപ്പെടുത്തരുതെന്ന ഒരു ഉത്തരവ് വടക്കെ ഡക്കോട്ടയിലെ കോടതി പ്രഖ്യാപിച്ചു. Bakken pipeline എന്ന് വിളിക്കുന്ന ഈ പൈപ്പ് ലൈന് മുമ്പ് പദ്ധയിട്ട Keystone XL പൈപ്പ് ലൈനിനേക്കാള്‍ വലുതാണ്. Energy Transfer Partners എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. പ്രതിദിനം വടക്കെ ഡക്കോട്ടയിലെ എണ്ണ സമ്പന്നമായ Bakken Formation ല്‍ നിന്നുള്ള 5.7 ലക്ഷം ബാരല്‍ … Continue reading അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു