രണ്ട് വര്‍ഷത്തെ സമരത്തിന് ശേഷം തുറന്ന കല്‍ക്കരി ഖനി അടച്ചുപൂട്ടി

പടിഞ്ഞാറെ വെര്‍ജീനിയയില്‍ കാടിന് സമീപമുള്ള ഒരു കല്‍ക്കരി ഖനി അടച്ചുപൂട്ടിച്ചതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. West Virginia Department of Environmental Protection ഖനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ Kanawha Forest Coalition ന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി നടന്നുവരുന്ന സമരത്തിന്റെ സമാപ്തിയായി. ഈ ഖനി കാരണം ജലമലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും അവിടുത്തെ ജനം അനുഭവിച്ചിരുന്നു. — സ്രോതസ്സ് democracynow.org

അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു

നാല് സംസ്ഥാനങ്ങള്‍ മുറിച്ച് കടന്നുകൊണ്ട് പോകുന്ന $380 കോടി ഡോളറിന്റെ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ അമേരിക്കയിലെ തദ്ദേശീയര്‍ തടസപ്പെടുത്തരുതെന്ന ഒരു ഉത്തരവ് വടക്കെ ഡക്കോട്ടയിലെ കോടതി പ്രഖ്യാപിച്ചു. Bakken pipeline എന്ന് വിളിക്കുന്ന ഈ പൈപ്പ് ലൈന് മുമ്പ് പദ്ധയിട്ട Keystone XL പൈപ്പ് ലൈനിനേക്കാള്‍ വലുതാണ്. Energy Transfer Partners എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. പ്രതിദിനം വടക്കെ ഡക്കോട്ടയിലെ എണ്ണ സമ്പന്നമായ Bakken Formation ല്‍ നിന്നുള്ള 5.7 ലക്ഷം ബാരല്‍ … Continue reading അമേരിക്കയിലെ തദ്ദേശീയര്‍ എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് നിരോധിച്ചു

സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു

അല്‍ഗോറിന്റെ മൂത്തമകളായ Karenna Gore നേയും മറ്റ് 23 സന്നദ്ധ പ്രവര്‍ത്തകരേയും ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം പ്രകൃവാതക പൈപ്പ് ലൈന് എതിരെ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റ് ചെയ്തു. Resist the Pipeline എന്ന സന്നദ്ധ സംഘടനയും മതവിശ്വാസ നേതാക്കളും ദീര്‍ഘകാലമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന Tim deChristopher ഉം ആണ് സമാധാനപരമായ ആ പ്രകടനം സംഘടിപ്പിച്ചത്. ബോസ്റ്റണിന് അടുത്തുള്ള West Roxbury യിലൂടെ fracked gas കൊണ്ടുപോകാനായി ആണ് Spectra Energyയുടെ പൈപ്പ് ലൈന്‍ പണിയുന്നത്. … Continue reading അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു

ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ജനങ്ങളുടെ എതിര്‍പ്പിനാല്‍ പെന്‍സില്‍വാനിയയിലെ ജല പ്രൊജക്റ്റ് നെസ്റ്റ്‌ലെ റദ്ദാക്കി

Monroe County യിലെ അരുവിയില്‍ നിന്ന് പ്രതി ദിനം 7.56 ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്ന നെസ്റ്റ്‌ലെയുടെ പ്രൊജക്റ്റ് റദ്ദാക്കിയത് വഴി കിഴക്കന്‍ പെന്‍സില്‍വാനിയയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിജയം പ്രഖ്യാപിച്ചു. ജനുവരിയിലാണ് ജല ഭീമനായ നെസ്റ്റ്‌ലെക്കെതിരെ അവിടുത്തെ ജനങ്ങള്‍ കേസ് കൊടുത്തത്. അതിന് ശേഷം ധാരാളം സമരങ്ങളും നടന്നിരുന്നു. — സ്രോതസ്സ് democracynow.org

നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു

സാമൂഹ്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, ആദിവാസി ജനങ്ങള്‍, തുടങ്ങിയവര്‍ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. കോര്‍പ്പറേറ്റ് വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ജൈവ കര്‍ഷകര്‍, ആദിവാസി ജനങ്ങള്‍, പരിസ്ഥിതി സംഘങ്ങള്‍, മറ്റുള്ളവരും ആറ് ഭൂഘണ്ഡങ്ങളിലെ 400 ല്‍ അധികം നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച ജൈവഎഞ്ജിനീയറിങ് ഭീമനായ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. "നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തമാണ്" എന്ന് ലണ്ടനില്‍ നടന്ന റാലിയില്‍ Global Justice Now എന്ന സന്നദ്ധ സംഘടന പറഞ്ഞു. "ഭക്ഷ്യ സ്രോതസ്സുകള്‍ തിരിച്ച് … Continue reading നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു