സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും

സെയ്ടോണാ-ഒലിവയിലുണ്ടായിരുന്ന(Zaytouna-Oliva ) അല്‍ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പുറത്തുവിടുകയും അവര്‍ സുരക്ഷിതരായി ലണ്ടനിലും മോസ്കോയിലും എത്തിച്ചേരുകയും ചെയ്തു. Women’s Boat to Gazaയുടെ മറ്റ് 11 സ്ത്രീകളെ പുറത്തുവിട്ടില്ല. അവരെ ഉടന്‍ തന്നെ നാടുകടത്തും. കഴിഞ്ഞ ദിവസം അവരെ Givon Prison ല്‍ നിന്ന് Ben-Gurion വിമാനത്താവളത്തിലെ തടങ്കല്‍പാളയത്തിലേക്ക് (detention facility) മാറ്റിയിലുന്നു. പാലസ്തീന്‍ സ്വതന്ത്രമാകും വരെ Women’s Boat to Gaza ഉം Freedom Flotilla Coalition ഉം ഈ പ്രതിഷേധം തുടരും എന്ന് പറഞ്ഞു. — … Continue reading സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും →

ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു

ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില്‍ ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല്‍ സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള്‍ (tolls). ചുങ്കാലയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന്‍ അവര്‍ 20 … Continue reading ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു →

ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി →

Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍

ലകോട്ടാ ഭൂമി പ്രതിരോധവാദിയായ Olowan Martinez യെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ സമരം നടത്തി. സെപ്റ്റംബംര്‍ 13 ന് ആണ് Olowan Martinez യെ അറസ്റ്റ് ചെയ്തത്. $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തിന് എതിരെ ഒരു നിര്‍മ്മാണ യന്ത്രത്തില്‍ സ്വയം ബന്ധനസ്ഥയാകുകയായിരുന്നു അവര്‍. അന്നുമുതല്‍ അവരെ Morton County ജയിലില്‍ അടച്ചു. നെബ്രാസ്കയില്‍ അവര്‍ക്കെതിരെ ഒരു കേസുള്ളതിനാലാണ് അറസ്റ്റ്. അവിടെ അവര്‍ White Clay നഗരത്തിലെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെ സമരത്തിലായിരുന്നു. — സ്രോതസ്സ് … Continue reading Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍ →

Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു

വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു. … Continue reading Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു →

പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു →

പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ

Dakota Access pipeline ന് എതിരായ പ്രതിഷേധം അമേരിക്കയിലാകെ വളരുന്നു. Standing Rock Sioux Tribe ന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഡന്‍വറില്‍ നൂറുകണക്കിന് ആളുകള്‍ ജാഥയായി തെരുവിലിറങ്ങി. ആദിവാസി നേതാക്കള്‍ നയിച്ച ജാഥകള്‍ അവസാനം സംസ്ഥാന തലസ്ഥാന മന്ദിരത്തിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. Dakota Access pipeline ന് പണം നല്‍കുന്നതില്‍ Citibank ന്റെ പങ്ക് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രകടനക്കാര്‍ Citibank ന്റെ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച രണ്ട് പ്രകടനക്കാരെ പോലീസ് … Continue reading പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ →

കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു

Met Police ന്റെ അഭിപ്രായത്തില്‍, 05:40 BST സമയത്ത് 9 പ്രതിഷേധക്കാര്‍ റണ്‍വേയില്‍ ഒരു tripod സ്ഥാപിക്കുകയും സ്വയം ബന്ധനസ്ഥരായി കിടക്കുകയും ചെയ്തു. Black Lives Matter UK ആണ് ഈ ഉപരോധ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട് ഈ 9 പ്രതിഷേധക്കാരേയും റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉച്ചക്ക് ശേഷം റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് വിമാനത്താവള അധികാരികള്‍ പറഞ്ഞു. "ബ്രിട്ടണിന്റെ പരിസ്ഥിതി ആഘാതം പ്രാദേശികവും അന്തര്‍ദേശീയവുമായ കറുത്ത വര്‍ഗ്ഗക്കാരെയാണ് … Continue reading കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു →

ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

18 വയസുകാരനായ Danish Ahmad നെ കാഷ്മീരില്‍ ഇന്‍ഡ്യയുടെ സൈന്യം വെടിവെച്ചു കൊന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്ന കാരണത്താലാണ് വെടിവെച്ചത്. ജൂലൈ 8 ന് ഒരു പ്രമുഖ കാഷ്മീര്‍ സ്വാതന്ത്ര്യ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യാവിരുദ്ധ പ്രക്ഷോഭം ശക്തമായി. അതിന് ശേഷം ഇതുവരെ 70 പേര്‍ കാഷ്മൂീരില്‍ കൊല്ലപ്പെട്ടു. lead pellets വെടിയേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 570 പേരാണ് കണ്ണ് ചികില്‍സക്കായി ആശുപത്രിയിലെത്തിയത് എന്ന് പ്രധാന ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ പറയുന്നു. ഈ അവസ്ഥയെ … Continue reading ഇന്‍ഡ്യയുടെ സൈന്യം ഒരു പ്രതിഷേധക്കാരനെ വെടിവെച്ചുകൊന്നു; നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു →