Everett എന്ന സ്ഥലത്ത് സെപ്റ്റംബര്‍ 2014 എണ്ണ തീവണ്ടി തടഞ്ഞ പ്രസിദ്ധമായ "Delta 5" എന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വിധിച്ചു. അവരുടെ പ്രവര്‍ത്തനം തടസമുണ്ടാക്കുകയല്ല, പകരം കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയാല്‍ നിര്‍ബന്ധിതരായി ചെയ്ത പ്രവര്‍ത്തിയാണെന്ന് ജൂറികള്‍ പറഞ്ഞു. അതിക്രമിച്ച് കയറി എന്ന കുറ്റം പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തടസമുണ്ടാക്കി എന്ന കുറ്റത്തില്‍ നിന്ന് വിമുക്തരാക്കിയതിനാല്‍ Burlington Northern Santa Fe (BNSF) റയില്‍ വേ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വാദം അഭിമുഖീകരിക്കേണ്ടിവരില്ല. അതുപോലെ അവര്‍ക്ക് … Continue reading ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല
ടാഗ്: പ്രതിഷേധം
കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു
തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org
സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു
Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org
ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി
Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി
ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്. NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും … Continue reading ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
ആര്‍ത്തിക്കെതിരെ ചുവപ്പ് കടല്‍ ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി
വെരിസണ്‍(Verizon) തൊഴിലാളികള്‍ നഗരത്തിലേ നേതാക്കളുമായി ചേര്‍ന്ന് സമരത്തിന്റെ ആറാം ദിവസം ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി. West 36th Street ലെ വെരിസണ്‍ കെട്ടിടം മുതല്‍ 42nd Street വരെ നീളമുള്ളതായിരുന്നു പ്രകടനം. — സ്രോതസ്സ് commondreams.org
ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം
അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം" തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell … Continue reading ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം
ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു
തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]
വലിയ ജല വൈദ്യുതി പദ്ധതിക്കെതിരെ ക്യാനഡയില്‍ നിരാഹാര സമരം
ക്യാനഡയിലെ വാന്‍കൂവറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക അവരുടെ നിരാഹാര സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ പണിയുന്ന ക്യാനഡയിലെ കമ്പനിയായ BC Hydro നടപ്പാക്കുന്ന $880 കോടി ഡോളറിന്റെ വമ്പന്‍ ജല വൈദ്യുതി പദ്ധതിക്കെതിരെയാണ് അവര്‍ സമരം നടത്തുന്നത്. BC Hydro ന്റെ ഓഫീസിന് മുമ്പില്‍ സമരം നടത്തുന്ന അവര്‍ ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org
ഡ്രോണ്‍ താവളത്തില്‍ പ്രതിഷേധ സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു
നെവാഡയില്‍ Creech Air Force Base ന്റെ രണ്ട് കവാടങ്ങള്‍ ഉപരോധിച്ചുകൊണ്ട് സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന മാരകമായ ഡ്രോണ്‍ ആക്രമണത്തിന്റെ ആസ്ഥാനം ഈ സൈനിക താവളമാണ്. അറസ്റ്റ് ചെയ്യപ്പെട്ട 8 പേരില്‍ 6 പേരും വിരമിച്ച സൈനികരാണ്. ഈ സൈനിക താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചയായി നടത്താന്‍ പോകുന്ന സമരത്തിന്റെ ആദ്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്ന ഉപരോധം. — സ്രോതസ്സ് democracynow.org