തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം

തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

തുര്‍ക്കിയിലെ സര്‍ക്കാര്‍ സേനകള്‍ കുര്‍ദ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടിങ് ചെയ്യാത്തതിന്റെ പേരില്‍ New York Times ന്റേയും CNN ന്റേയും ന്യൂയോര്‍ക്കിലെ ഓഫീസുകള്‍ക്ക് മുമ്പില്‍ കുര്‍ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. Kurdistan Workers’ Party(PKK) യുമായി ബന്ധമുള്ള militants ന് എതിരെ തങ്ങള്‍ സൈനിക നടപടി എടുത്തു എന്ന് തുര്‍കി പറഞ്ഞു. 60 പേര്‍ മരിച്ചു എന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഗവര്‍ണറുടെ ഓഫീസ് പറയുന്നത് 10 പേര്‍ മരിച്ചു … Continue reading തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

#Heathrow 13 നെ പിന്‍തുണക്കൂ

ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ 13 പേര്‍ക്ക് കഴിഞ്ഞ മാസം ബ്രിട്ടണിലെ ഒരു ജഡ്ജി ജയില്‍ ശിക്ഷ വിധിച്ചു. ഹീത്രൂ റണ്‍വേയില്‍ അത് ആദ്യമായാണ് അത്തരം ഒരു സമരം നടന്നത്. ആറ് മണിക്കൂര്‍ സമയം നടന്ന ആ സമരത്തിനാല്‍ 25 ഓളം ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്തു. വിമാനത്താവളം വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന Plane Stupid എന്ന സംഘടനയാണ് സമരം നടത്തിയത്. ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വിമാനത്താവളത്തിന്റെ പങ്ക് കാരണം … Continue reading #Heathrow 13 നെ പിന്‍തുണക്കൂ

വിമാന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായി നടന്ന സമരത്തില്‍ രണ്ട് പേര്‍ മരിച്ചു

പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു

ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.