FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

അമേരിക്കയിലെ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യത്തോടെ ജോര്‍ജിയയില്‍ വാര്‍ഷിക പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Fort Benning ല്‍ പ്രവര്‍ത്തിക്കുന്ന ആ കേന്ദ്രത്തെ Western Hemisphere Institute for Security Cooperation(WISC) എന്ന പേരിലാണ് വിളിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുന്ന ലാറ്റിനമേരിക്കയിലെ സൈനിക നേതാക്കളേയും ഏകാഥിപതികളേയും പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വര്‍ഷം Lumpkin ലെ Stewart Immigrant Detention Center ഉം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ജയിലിന് മുമ്പില്‍ നടന്ന സത്യാഗ്രഹത്തിന്റെ പേരില്‍ 11 … Continue reading FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും TPP യിലെ ആരോഗ്യ നയങ്ങള്‍ക്കെതിരെ ഫൈസറിന്റെ ആസ്ഥാനത്ത് സമരം നടത്തി

Trans-Pacific Partnership എന്ന രഹസ്യ വാണിജ്യ കരാര്‍ മുഴുവന്‍ പുറത്തായതിന് ശേഷം ലോകം മൊത്തം അതിനെതിരെ പ്രതിഷേധം വളരുകയാണ്. ന്യൂസിലാന്റിലെ സമരങ്ങള്‍ക്ക് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ ധാരാളം പ്രതിഷേധ സമരം നടന്നു. ന്യൂയോര്‍ നഗരത്തില്‍ കോര്‍പ്പറേറ്റ് പേറ്റന്റുകള്‍ക്കെതിരെയും വിലകുറഞ്ഞ generic medications തടയുന്നതിനെതിരായും ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരുന്ന് ഭീമന്‍ ഫൈസറിന്റെ(Pfizer) ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി.

അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു

50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.

ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു

ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.

ജര്‍മ്മനിയിലെ ഒരു ലക്ഷം തേനീച്ച കര്‍ഷകര്‍ GMO കൃഷി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു

രാജ്യം മൊത്തം GMO കൃഷി നിരോധിക്കണമെന്ന് ജര്‍മ്മനിയിലെ തേനീച്ച കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ keine-gentechnik.de ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച GMO കൃഷി അംഗരാജ്യങ്ങള്‍ക്ക് വേണമോ വേണ്ടയോ വെക്കാം എന്ന വിവാദമായ നിയമം വന്നതിന് ശേഷമാണ് ഒരു ലക്ഷം തേനീച്ച കര്‍ഷകരെ പ്രതിനിധീകരിക്കുന്ന German Beekeepers Association (DIB) പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. — സ്രോതസ്സ് gmwatch.org

വിഷമിനി വേണ്ട

മൂന്നാമത്തെ ഈ വര്‍ഷവും ലോകം മൊത്തമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മൊണ്‍സാന്റോയിക്കെതിരെ സമരത്തിനിറങ്ങി. March Against Monsanto കഴിഞ്ഞ ദിവസം ലോകത്തെ 38 രാജ്യങ്ങളിലെ 428 നഗരങ്ങളില്‍ നടന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മുതല്‍ ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി Roundup വരെയുത്പാദിപ്പിക്കുന്ന ഈ കൃഷി ഭീമനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് അതിന്റെ ഉദ്ദേശം. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ ആഹാരത്തിന്റെ ലേബലില്‍ GMO അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് അതറിയിക്കണമെന്നും ആഹാരത്തിന്റേയും വിത്തിന്റേയും വിതരണത്തില്‍ മൊണ്‍സാന്റോയുടെ കുത്തക അവസാനിപ്പിക്കാന്‍ പ്രാദേശിക നഗര കൃഷി നടപ്പാക്കി … Continue reading വിഷമിനി വേണ്ട

സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍

വാഷിങ്ടണ്‍ D.C.യിലെ National Museum of Natural History ന് മുമ്പായി തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ മ്യൂസിയത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ്. കോക്ക് സഹോദരങ്ങളുമായി ബന്ധമുണ്ടാക്കിയതിനേയും, ഡേവിഡ് കോക്കില്‍ നിന്ന് $1.5 സംഭാവന വാങ്ങി Hall of Human Origins നിര്‍മ്മിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. മുമ്പ് നടന്ന കലാവസ്ഥാ മാറ്റങ്ങള്‍ മനുഷ്യനെ വളരെ കൂടുതല്‍ adaptable സ്വഭാവക്കാരനാക്കി എന്ന, കൂടുതലും ഊഹത്തില്‍ അടിസ്ഥാനമായ പുതിയ … Continue reading സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍