ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു

കുഴിക്കാന്‍ പറ്റിയ സീസണ്‍ അവസാനിക്കാന്‍ പോകുന്ന അവസരത്തില്‍ ചക്ചി കടലില്‍ (Chukchi) എണ്ണ കണ്ടെത്താനുള്ള ഷെല്ലിന്റെ വിശ്വാസം ഇല്ലാതെയായി. അലാസ്കയില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയ ആ പരിസ്ഥിതി ലോല പ്രദേശത്തെ എണ്ണ പര്യവേഷണം നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം Royal Dutch Shell പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് ഒബാമ സര്‍ക്കാരില്‍ നിന്ന് എണ്ണ പര്യവേഷണത്തിനുള്ള പെര്‍മിറ്റ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പര്യവേഷണം പരാജയമായിരുന്നു. ആ പ്രദേശം … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു

ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

'പിഴിയല്‍നയം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ മാറണം.' സര്‍ക്കാരിന്റെ പിഴിയല്‍നയത്തിനെതിരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ (Bristol) കൌമാരക്കാരുടെ ഉജ്വല പ്രകടനം നടന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങി. Bristol Against Austerity എന്ന സംഘമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തില്‍ £1200 കോടി പൌണ്ടിന്റെ ജനക്ഷേമ പരിപാടികള്‍ വെട്ടിക്കുറച്ച സര്‍ക്കാരിനെതിരാണ് ഈ സമരം. ദരിദ്രരായ ജനങ്ങളെ ഉദ്ദേശിച്ചുള്ള കിടക്കമുറിക്ക് നികുതിയും, NHS ന്റെ സ്വകാര്യവല്‍ക്കരണവും അവര്‍ … Continue reading ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo

ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ് കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു. ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് … Continue reading 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo

ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു: “വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ … Continue reading ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു

കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരായ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നയത്തിന്റെ ഭാഗമായി London School of Hygiene and Tropical Medicine കല്‍ക്കരി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച £1.6 കോടി പൌണ്ടിന്റെ endowment വിറ്റഴിച്ചു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ നിക്ഷേപകരായ Gates Foundation നോടും Wellcome Trust നോടും ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം എന്ന ഒരു campaign മാര്‍ച്ചില്‍ Guardian തുടങ്ങിയതാണ്. Wellcome Trust ന് … Continue reading കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു

റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

റൊമേനിയയില്‍ fracking നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കന്‍ റൊമേനിയയിലെ ഷെവ്രോണിന്റെ പ്രകൃതിവാതക പര്യവേഷണ സ്ഥലത്ത് 7 രാജ്യങ്ങളില്‍ നിന്നുള്ള 25 സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി ഉപരോധം നടത്തി. Romania, Hungary, Austria, Czech Republic, Poland, Slovakia, Germany തുടങ്ങിയ രാജ്യങ്ങളിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകാണ് അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്രോണിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഷെവ്രോണ്‍ Bucharest ന്റെ വടക്ക് കിഴക്ക് Pungesti ല്‍ പര്യവേഷണം തുടങ്ങിയത്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പല പ്രാവശ്യം … Continue reading റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

എണ്ണ ഖനനത്തെ എതിര്‍ക്കുന്ന ആദിവാസികള്‍ പട്ടാളക്കാരെ ഓടിച്ചു

ഇക്വഡോറില്‍ നൂറുകണക്കിന് ആദിവാസി പ്രക്ഷോപകര്‍ എണ്ണ ഖനനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിനേയും പട്ടാളക്കാരേയും ആമസോണ്‍ നഗരമായ Macas ല്‍ നിന്ന് ഓടിച്ചു. ആദിവാസി വര്‍ഗ്ഗങ്ങളായ Shuar ഉം Achuar ഉം അവരുടെ ഭൂമിയില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. പ്രസിഡന്റ് റാഫേല്‍ കൊറേയ(Rafael Correa) തങ്ങളെ എണ്ണ ഖനനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ക്ഷണിച്ചില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 200 ഓളം പ്രതിഷേധക്കാര്‍ പോലീസിനേയും പട്ടാളക്കാരേയും നഗരത്തില്‍ നിന്ന് ഓടിച്ചു.

ഉബറിനെതിരെ പ്രതിഷേധിക്കാന്‍ 1,000 ടാക്സി ഡ്രൈവര്‍മാര്‍ റോഡ് ബ്ലോക്ക് ചെയ്തു

1,000 ല്‍ അധികം ടാക്സി ഡ്രൈവര്‍മാര്‍ റിയോ ഡി ജനീറോയിലെ റോഡുകളുപരോധിച്ച് വാള്‍ സ്റ്റ്രീറ്റ് പിന്‍തുണയോടുള്ള ഉബര്‍(Uber) കമ്പനിയോടുള്ള പ്രതിഷേധം അറിയിച്ചു. മഞ്ഞ നിറമുള്ള തങ്ങളുടെ ടാക്സികള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ 5 കിലോമീറ്റര്‍ നീളമുള്ള തടസം നഗരത്തിന്റെ പ്രധാന ഭാഗത്ത് സൃഷ്ടിച്ചു. ഈ സമരത്തിന് ശേഷം ഉബറിനെതിരെ പാരീസ്, ഹോംകോങ്, മിയാമി തുടങ്ങി പല നഗരങ്ങളിലും സമരങ്ങളുണ്ടായി. ഉബര്‍ കമ്പനി ജീവിത സൌകര്യം യൂണിയന്‍ രൂപീകരിക്കുന്നതിനും ഭീഷണിയാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.