കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു

കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരായ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നയത്തിന്റെ ഭാഗമായി London School of Hygiene and Tropical Medicine കല്‍ക്കരി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച £1.6 കോടി പൌണ്ടിന്റെ endowment വിറ്റഴിച്ചു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ നിക്ഷേപകരായ Gates Foundation നോടും Wellcome Trust നോടും ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം എന്ന ഒരു campaign മാര്‍ച്ചില്‍ Guardian തുടങ്ങിയതാണ്. Wellcome Trust ന് … Continue reading കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു

റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

റൊമേനിയയില്‍ fracking നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കന്‍ റൊമേനിയയിലെ ഷെവ്രോണിന്റെ പ്രകൃതിവാതക പര്യവേഷണ സ്ഥലത്ത് 7 രാജ്യങ്ങളില്‍ നിന്നുള്ള 25 സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി ഉപരോധം നടത്തി. Romania, Hungary, Austria, Czech Republic, Poland, Slovakia, Germany തുടങ്ങിയ രാജ്യങ്ങളിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകാണ് അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്രോണിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഷെവ്രോണ്‍ Bucharest ന്റെ വടക്ക് കിഴക്ക് Pungesti ല്‍ പര്യവേഷണം തുടങ്ങിയത്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പല പ്രാവശ്യം … Continue reading റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

എണ്ണ ഖനനത്തെ എതിര്‍ക്കുന്ന ആദിവാസികള്‍ പട്ടാളക്കാരെ ഓടിച്ചു

ഇക്വഡോറില്‍ നൂറുകണക്കിന് ആദിവാസി പ്രക്ഷോപകര്‍ എണ്ണ ഖനനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിനേയും പട്ടാളക്കാരേയും ആമസോണ്‍ നഗരമായ Macas ല്‍ നിന്ന് ഓടിച്ചു. ആദിവാസി വര്‍ഗ്ഗങ്ങളായ Shuar ഉം Achuar ഉം അവരുടെ ഭൂമിയില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. പ്രസിഡന്റ് റാഫേല്‍ കൊറേയ(Rafael Correa) തങ്ങളെ എണ്ണ ഖനനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ക്ഷണിച്ചില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 200 ഓളം പ്രതിഷേധക്കാര്‍ പോലീസിനേയും പട്ടാളക്കാരേയും നഗരത്തില്‍ നിന്ന് ഓടിച്ചു.

ഉബറിനെതിരെ പ്രതിഷേധിക്കാന്‍ 1,000 ടാക്സി ഡ്രൈവര്‍മാര്‍ റോഡ് ബ്ലോക്ക് ചെയ്തു

1,000 ല്‍ അധികം ടാക്സി ഡ്രൈവര്‍മാര്‍ റിയോ ഡി ജനീറോയിലെ റോഡുകളുപരോധിച്ച് വാള്‍ സ്റ്റ്രീറ്റ് പിന്‍തുണയോടുള്ള ഉബര്‍(Uber) കമ്പനിയോടുള്ള പ്രതിഷേധം അറിയിച്ചു. മഞ്ഞ നിറമുള്ള തങ്ങളുടെ ടാക്സികള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ 5 കിലോമീറ്റര്‍ നീളമുള്ള തടസം നഗരത്തിന്റെ പ്രധാന ഭാഗത്ത് സൃഷ്ടിച്ചു. ഈ സമരത്തിന് ശേഷം ഉബറിനെതിരെ പാരീസ്, ഹോംകോങ്, മിയാമി തുടങ്ങി പല നഗരങ്ങളിലും സമരങ്ങളുണ്ടായി. ഉബര്‍ കമ്പനി ജീവിത സൌകര്യം യൂണിയന്‍ രൂപീകരിക്കുന്നതിനും ഭീഷണിയാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ചെമ്പ് ഖനി തൊഴിലാളികള്‍ സംഘം ചേരാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു

ചിലിയില്‍ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനന കമ്പനിയുടെ കരാറുപണിക്കാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ കമ്പനിയായ Codelco യുടെ 5 ഖനികളിലേക്കും സമരം പടര്‍ന്നിരിക്കുകയാണ്. തൊഴിലാളികള്‍ റോഡുകളും പണിയിടങ്ങളും തടസപ്പെടുത്തി. collectively bargain അവകാശവും അവരുടെ demands ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന … Continue reading നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല