ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022
ടാഗ്: പ്രതിഷേധം
21ാം നൂറ്റാണ്ടിലെ ഒരു കല്‍ക്കരി നിലയം എന്നത് ഭ്രാന്താണ്
https://www.youtube.com/watch?v=TqTRKophvhI Finite: The Climate of Change. https://www.finite-film.com/
അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി
https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.
അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു
അര്‍ജന്റീനയിലെ മനുഷ്യാവകാശ ബിംബമായ Hebe de Bonafini അന്തരിച്ചു. 1977ലെ Mothers of the Plaza de Mayo യുടെ സ്ഥാപകരില്‍ ഒരാളാണ് Bonafini. അമേരിക്കയുടെ പിന്‍തുണയോടുകൂടിയുള്ള നിഷ്ഠൂര സൈനിക ഏകാധിപത്യത്തില്‍ അര്‍ജന്റീന സുരക്ഷാ സേന കാരണം അവരുടെ രണ്ട് ആണ്‍ മക്കള്‍ അപ്രത്യക്ഷരായി. ഏകാധിപത്യത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് Bonafiniയും മറ്റ് അപ്രത്യക്ഷരായവരുടെ അമ്മമാരും Buenos Aires ലെ Plaza de Mayo ല്‍ നിരന്തരം സമരം നടത്തി. തലയില്‍ കെട്ടിയ വെളുത്ത തുണിയായിരുന്നു അവരുടെ അടയാളം. … Continue reading അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു
ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു
2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023
കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു
കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ … Continue reading കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു
നാസ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു, ആഗോള കാലാവസ്ഥ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്
Chase Bank ഓഫീസിന്റെ വാതിലില്‍ സ്വയം ബന്ധനസ്ഥരായ നാസ ശാസ്ത്രജ്ഞനേയും വേറെ മൂന്ന് പേരേയും ലോസ് ആഞ്ജലസില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മറ്റെല്ലാ ബാങ്കുകളേക്കാളും കൂടുതല്‍ പണം JPMorgan Chase & Co.ആണ് ഫോസിലിന്ധനത്തില്‍ നിക്ഷേപിക്കുന്നത്. Sierra Club ഉം മറ്റ് പരിസ്ഥിതി സംഘങ്ങളും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ് ഈ കാര്യം. കാലാവസ്ഥ പ്രശ്നത്തിന് ഉടന്‍ പരിഹാരം ആവശ്യപ്പെടുന്നതിന് പകരം പ്രതിഷേധക്കാര്‍ കമ്പനിയോട് കല്‍ക്കരിയില്‍ നിന്നും, വാതകത്തില്‍ നിന്നും, എണ്ണയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. … Continue reading നാസ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു, ആഗോള കാലാവസ്ഥ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്
കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു
ഇറാഖിലെ പ്രതിഷേധക്കാര്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയില്‍ അതിക്രമിച്ച് കയറി
Thabit Abdullah