അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു

1940കളില്‍ പ്ലാസ്റ്റിക്കിന്റെ വന്‍തോതിലെ ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകം മുഴവന്‍ പല ആവശ്യങ്ങള്‍ക്കുള്ള പോളിമറുകള്‍ വ്യാപിക്കുകയുണ്ടായി. പല രീതിയിലും നമ്മുടെ ജീവിതം എളുപ്പത്തിലാക്കിയെങ്കിലും ആ പദാര്‍ത്ഥത്തെ ഉപേക്ഷിക്കുന്നത് വളര്‍ന്ന് വരുന്ന പ്രശ്നമാണ്. ശരാശരി അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു എന്നാണ് ACS ജേണലായ Environmental Science & Technology ലെ ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാലും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തെന്നും ഇപ്പോഴും വ്യക്തമല്ല. — സ്രോതസ്സ് acs.org | Jun 5, 2019

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട്

കടല്‍ ജൈവവ്യവസ്ഥ ലോകം മൊത്തം ഒരു സമ്പത്തിന്റെ ജൈവവ്യവസ്ഥാ സേവനമാണ് (പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ക്ക് കിട്ടുന്ന ഗുണങ്ങള്‍) നല്‍കുന്നത്. ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ആഹാരം, കാര്‍ബണ്‍ സംഭരണം, മാലിന്യ വിഷ നിര്‍മ്മാര്‍ജ്ജനം, ഉല്ലാസ സാദ്ധ്യതകളും ആത്മീയ മെച്ചപ്പെടുത്തലുമുള്‍പ്പടെയുള്ള സാംസ്കാരിക ഗുണങ്ങള്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍. ഈ ജൈവവ്യവസ്ഥയുടെ തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്നത് ലോകം മൊത്തമുള്ള ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ, ജീവിതവൃത്തി, വരുമാനം, നല്ല ആരോഗ്യം തുടങ്ങി സുഖകരമായ ജീവിതത്തിന് വലിയ ആഘാതമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. 2010 ല്‍ മാത്രം … Continue reading കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട്

വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം 'gastric shock'കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല. — സ്രോതസ്സ് treehugger.com | Mar 19, 2019 … Continue reading വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

Coca Cola, PepsiCo, Nestle എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍. ലോകം മൊത്തം നടത്തിയ ഒരു ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 42 രാജ്യങ്ങളില്‍ അടിഞ്ഞ് കൂടിയ 187,000 കഷ്ണം ചവറുകള്‍ തരം തിരിച്ച് ഓരോ ഭൂഖണ്ഡത്തിലേയും പ്രധാന ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പഠിക്കുകയും ചെയ്തു അന്തര്‍ദേശീയമായി ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. Chupa Chups ഉം Mentos ഉം നിര്‍മ്മിക്കുന്ന Perfetti Van Melle ഉം Coke ഉം Mondelez കോര്‍പ്പറേഷനുമായിരുന്നു ഏഷ്യയില്‍ ഏറ്റവും … Continue reading കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു

ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ ഉപ്പില്‍ മൈക്രോ പ്ലാസ്റ്റിക്കുകളെ കണ്ടെത്തി. പക്ഷെ പ്ലാസ്റ്റിക് കണികള്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. ലോകം മൊത്തമുള്ള ഉപ്പിന്റെ ബ്രാന്റുകളില്‍ 90 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളുണ്ടെന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. 39 ഉപ്പ് ബ്രാന്റുകളില്‍ 36 എണ്ണത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളെ തെക്കന്‍ കൊറിയയിലെ ഗവേകരും Greenpeace East Asia യും നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി വിശാലമായ സ്ഥലത്തെ കറിഉപ്പിലെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വ്യാപനത്തെക്കുറിച്ചും പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മലിനീകരണവുമായി അതിന്റെ ബന്ധവും … Continue reading 90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു

പലപാളികളുള്ള പ്ലാസ്റ്റിക് കവറുകളുണ്ടാക്കുന്ന പ്രശ്നം

ബിസ്കറ്റിന്റെ കവര്‍ നിങ്ങള്‍ വലിച്ചെറിഞ്ഞതിന് ശേഷം അതിന് എന്ത് പറ്റുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് പ്രകൃതിയില്‍ അനന്തമായ കാലത്തോളം നിലനില്‍ക്കുന്നു. അത്തരം കവറുകള്‍ നിര്‍മ്മിക്കുന്നത് പലപാളികളുടെ പ്ലാസ്റ്റിക്കുപയോഗിച്ചാണ് (multilayered plastic (MLP)). മിക്കവാറും MLP പാക്കറ്റുകള്‍ക്ക് ഒരു പാളി അലൂമിനിയത്തിന് പുറത്ത് കുറഞ്ഞത് രണ്ട് പാളി പ്ലാസ്റ്റിക്കും ഉണ്ടാകും. സാങ്കേതികമായി ഒരു പാളി പ്ലാസ്റ്റിക്കുള്ള ഏത് പദാര്‍ത്ഥത്തേയും MLP എന്ന് കണക്കാക്കുന്നു. MLP മാലിന്യങ്ങളുടെ വ്യാപ്തിയാണ് പ്രശ്നത്തെ വഷളാക്കുന്നത്. 90 രാജ്യങ്ങളിലെ സാമൂഹ്യ സംഘങ്ങളുടെ Global … Continue reading പലപാളികളുള്ള പ്ലാസ്റ്റിക് കവറുകളുണ്ടാക്കുന്ന പ്രശ്നം