ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍

ഫേസ്‌ബുക്ക് പോസ്റ്റുകളിലും പൊതു വേദികളിലും ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരനായ T. Raja Singh റോഹിംഗന്‍ മുസ്ലീങ്ങളേയും, ഇന്‍ഡ്യന്‍ മുസ്ലീങ്ങളേയും, പള്ളികളേയും മോശമായി പരാമര്‍ശിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തു. പ്ലാറ്റ്‌ഫോമിലെ ക്രമസമാധാനം പരിശോധിക്കുന്ന Facebook Inc. ന്റെ ജോലിക്കാര്‍ ഇത് കണ്ടുകൊണ്ടിരിന്നു. കമ്പനിയുടെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ Singh ലംഘിച്ചില്ല എന്ന് ഈ വര്‍ഷം മാര്‍ച്ച് അവസാനം അവര്‍ സംഗ്രഹിച്ചു. എന്നാല്‍ അത് അപകടകരമാണെന്ന സ്ഥാനം കൊടുത്തു. ഒരു വ്യക്തിയെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്ഥിതിയാണെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും … Continue reading ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍

ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്

ഫേസ്‌ബുക്ക് അവരുടെ കോര്‍പ്പറേറ്റ് പേര് മാറ്റുന്നു. എന്നാല്‍ അവര്‍ കാലാവസ്ഥാ വ്യാജവാര്‍ത്തകളുമായി ഇപ്പോഴും നിസാരമാക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം തടയുന്നതില്‍ പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന് Stop Funding Heat എന്ന സംഘടനയും Real Facebook Oversight Board എന്ന സംഘടനയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ പ്രസിദ്ധപ്പെടുത്തിയ 48,700 പോസ്റ്റുകള്‍ സംഘം വിശകലനം ചെയ്തു. അതില്‍ കാലാവസ്ഥ വ്യജ അവകാശവാദങ്ങള്‍ കൊടുക്കുന്ന 196 … Continue reading ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്

എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു

എത്യോപ്യ പോലുള്ള അപകട സ്ഥിതിയിലുള്ള രാജ്യങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളുടെ വ്യാപനം തടയുന്നതിലെ കമ്പനിയുടെ പരാജയത്തെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ പല പ്രാവശ്യം മുന്നറീപ്പ് കൊടുത്തതാണ്. എത്യോപ്യയില്‍ ആഭ്യന്തരയുദ്ധം കഴിഞ്ഞ വര്‍ഷം നടക്കുകയായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് ഈ വിവരം കണ്ടത്. സംഘര്‍ഷത്തിന്റെ അപകട സ്ഥിതിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതായാണ് സാമൂഹ്യ മാധ്യമ വമ്പന്‍ എത്യോപ്യയെ അടയാളപ്പെടുത്തിയിരുന്നു. എങ്കിലും തീപിടിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പ്രളയത്തെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഫേസ്‌ബുക്ക് എടുത്തില്ല. US Securities and Exchange … Continue reading എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു

മെറ്റ – മുതലാളിത്തത്തിന് ശേഷമുള്ള സംസ്കാരത്തിന്റെ കേന്ദ്രം

https://www.youtube.com/watch?v=gtczmR2A1xA https://metacpc.org/en/ Yanis Varoufakis on Friday called out Facebook for stealing the moniker of a global anti-capitalist think tank. https://twitter.com/yanisvaroufakis/status/1453843357369835522 [nothing special, fascists always steel other's identity.]

ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ "കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്" എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. "തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം" നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു. ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു. "ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് … Continue reading ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

ഫേസ്‌ബുക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

എങ്ങനെയാണ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ഒരു കൂട്ടം ആരോപണങ്ങളുമായി രണ്ടാമത്തെ ഫേസ്‌ബുക്ക് whistleblower മുന്നോട്ട് വന്നിരിക്കുകയാണ്. ഫേസ്‌ബുക്കിന്റെ മുമ്പത്തെ integrity team അംഗമാണ് ആ വ്യക്തി എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്തു. അവരുടെ പ്ലാറ്റ്ഫോമിലെ വിദ്വേഷ പ്രസംഗം, വ്യാജവാര്‍ത്ത എന്നിവയേക്കാള്‍ ലാഭത്തിനാണ് കമ്പനി പ്രാധാന്യം കൊടുത്തത് എന്ന് അതില്‍ പറയുന്നു. ഫേസ്‌ബുക്കിന്റെ പൊതു പ്രസ്ഥാവനകളും ആഭ്യന്തര തീരുമാനമെടുക്കലും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് ആ വ്യക്തി ആരോപിക്കുന്നു. ആളുകളെ ബന്ധിപ്പിക്കാനുള്ള വികസ്വര രാജ്യങ്ങളിലേക്കുള്ള … Continue reading ഫേസ്‌ബുക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

ആഗോളമായി പീഡന ഉള്ളക്കത്തെക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല

വര്‍ഷങ്ങളോളം ഫേസ്‌ബുക്കിലെ ജോലിക്കാര്‍ മുന്നറീപ്പ് കൊടുത്തിരുന്നിട്ടും കമ്പനി ആഗോള സേവനത്തിനായി മുന്നോട്ട് പോകുമ്പോള്‍ പീഡന ഉള്ളക്കം ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ അവയെ നിയന്ത്രിക്കാനായി ഫേസ്‌ബുക്ക് പരാജയപ്പെട്ടു. 5 മുമ്പത്തെ ജോലിക്കാരുമായി നടത്തിയ അഭിമുഖത്തിലും കമ്പനിയുടെ ആഭ്യന്തര രേഖകള്‍ പരിശോധിച്ചതില്‍ നിന്നും Reuters കണ്ടെത്തിയതാണ് അത്. ഒരു ദശാബ്ദമായി ലോകത്തെ ഒന്നാമത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായി മാറാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇപ്പോള്‍ 190 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 160 ല്‍ അധികം ഭാഷകളിലായി 28 കോടിയിലധികം … Continue reading ആഗോളമായി പീഡന ഉള്ളക്കത്തെക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു, പക്ഷെ ഒന്നും ചെയ്തില്ല

പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു

ഫേസ്‌ബുക്ക് അവരുടെ "Cross-Check" പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുവഴി അവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോണിന്റെ സാധാരണ ഉള്ളടക്ക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് VIP ഉപയോക്താക്കളെ സംരക്ഷിച്ചു എന്ന് കമ്പനിയുടെ മേല്‍നോട്ട ബോര്‍ഡ് പറയുന്നു. സാങ്കേതികവിദ്യ വമ്പന്‍ Cross-Check ന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പെട്ടെന്ന് കിട്ടുന്നതല്ല എന്ന് മേല്‍നോട്ട ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്ന ഫേസ്‌ബുക്കിന്റെ Cross-Check ഉപയോഗം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഉന്നത ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 2020 ല്‍ … Continue reading പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു

ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു

ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ … Continue reading ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു

മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു

ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു