ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു

അന്താരാഷ്ട്ര നാണയ നിധി നടത്തിയ വിശകലനം അനുസരിച്ച് ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതിം സബ്സിഡി കിട്ടുന്നു. 2020 ൽ കൽക്കരി, എണ്ണ, പ്രകൃതി വാതകം. എന്നിവയുടെ ഉത്പാദനത്തിനും കത്തിക്കലിനും $5.9 ലക്ഷം കോടി ഡോളറാണ് സബ്സിഡി കൊടുക്കുന്നത്. പൂർണ്ണ ലഭ്യതയും പരിസ്ഥിതി വിലയും പ്രതിഫലിപ്പിക്കുന്ന വിലയിടൽ ഒരു രാജ്യത്തും നടക്കുന്നില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ “തീയിൽ എണ്ണ ഒഴിക്കുന്നത്” പോലെയാണ് ഈ സബ്സിഡികൾ. അതേ സമയം അടിയന്തിരമായി കാർബണിന്റെ ഉദ്‍വമനം കുറക്കുകയാണ് വേണ്ടതെന്നും … Continue reading ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു

രക്ത ബാറ്ററികളും ബാലവേലയും

[ ഫോസിലിന്ധനങ്ങളുടെ കാര്യത്തിലും രക്തം അനീതിയും ഇപ്പോഴുമുണ്ട്. മദ്ധ്യപൂർവ്വേഷ്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണം രക്ത എണ്ണയാണ്. ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും ഫോസിലിന്ധന കമ്പനികൾ നേരിട്ട് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. എന്നാലും അത് കാലാവസ്ഥാമാറ്റവും രോഗങ്ങളും ഉണ്ടാക്കുന്നു. പീഡനങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും പരിഹാരം ഫോസിനിധനമല്ല. പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും നിലനിർത്തിക്കൊണ്ട് കാലാവസ്ഥാ മാറ്റം തടയാനുള്ള ശ്രമം ആണ് വൈദ്യുതി വാഹനങ്ങൾ തരുന്നത്. പിന്നെ നിങ്ങൾ ബോധപൂർവ്വം സംഘം ചേർന്ന് പരിശ്രമിച്ചാൽ വൈദ്യുതി വാഹന കമ്പനിളെ കൊണ്ട് പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനാകും. വ്യക്തിപരമായി … Continue reading രക്ത ബാറ്ററികളും ബാലവേലയും

തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി

Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്‍വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്‍വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി

അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 - 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് … Continue reading പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

കുറഞ്ഞത് 2456 ഫോസിലിന്ധന സ്വാധീനിക്കലുകാർക്കാണ് ദുബായിലെ COP28 സമ്മേളനത്തിൽ പ്രവേശനം ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരുടെ പ്രതിനിധികൾ അഭൂതപൂർവ്വമായ സാന്നിദ്ധ്യമാണ് അത് കാണിക്കുന്നത് എന്ന് Kick Big Polluters Out (KBPO) സംഘടന നടത്തിയ വിശകലനത്തിൽ പറയുന്നു. ആഗോള താപനിലയും ഹരിതഗൃഹ വാതക ഉദ്‍വമനവും റിക്കോഡുകൾ തകർക്കുന്ന വർഷത്തിൽ, ക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ഫോസിലിന്ധന സ്വാധീനിക്കലുകാരുടെ എണ്ണത്തിലെ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അനുമതി കൊടുത്തതിന്റെ നാലിരട്ടി കൂടുതൽ പ്രവേശനം അനുവദിച്ചു. ഫോസിലിന്ധനവും അതിന്റെ ഒഴുവാക്കലും മുഖ്യവിഷയം … Continue reading റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു

2023 - 2050 കാലത്ത് നിർമ്മിക്കുന്ന എണ്ണ, വാതക ഖനികളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2) മലിനീകരണത്തിന്റെ 90% നും ഉത്തരവാദികളായത് പ്രമുഖമായി അമേരിക്ക ഉൾപ്പടെയുള്ള വെറും 20 രാജ്യങ്ങൾ ആണ്. എണ്ണ, വാതക ഖനനത്തിന്റെ വികാസത്തെ അനുവദിച്ചാൽ അത് കാലാവസ്ഥയെ അസ്ഥിരമാക്കുകയും ഭാവിയിൽ ജീവിക്കാൻ പറ്റാതെ ആകുകയും ചെയ്യും. ന്യൂയോർക്കിലെ കാലാവസ്ഥാ സമ്മേളനത്തിന് മുമ്പ് തന്നെ Planet Wreckers: How 20 Countries’ Oil and Gas Extraction Plans Risk Locking in … Continue reading 20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു