മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി

നീതി വകുപ്പ് മന്ത്രി രാജിവെച്ചു

ഭീകരവാദത്തിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിച്ചാല്‍ പൌരത്വം ഇല്ലാതാക്കും എന്ന നിയമം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതിരെയുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ നീതി വകുപ്പ് മന്ത്രിയായ Christiane Taubira രാജിവെച്ചു. നവംബര്‍ 13 ന് പാരീസില്‍ 130 പേരെ കൊന്ന ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പദ്ധതി പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ഫ്രാന്‍സിലെ കറുത്ത വംശജയായ എണ്ണത്തില്‍ കുറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് Taubira. "ചില സമയത്ത് പിടിച്ച് നില്‍ക്കുന്നത് രാജിവെക്കുന്നതിന് തുല്യമാണ്, ചില സമയത്ത് രാജിവെക്കുക എന്നത് പിന്‍മാറുകയാണ്" എന്ന് അവര്‍ പറഞ്ഞു.

CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി

ഈജിപ്റ്റ്കാരനായ മുസ്ലീം പുരോഹിതനെ അമേരിക്കയുടെ "extraordinary rendition" പദ്ധതി പ്രകാരം തട്ടിക്കൊണ്ടുപോയെ കേസില്‍ ശിക്ഷ നേരിടുന്ന മിലാനിലെ CIA സ്റ്റേഷന്‍ തലവനായ Robert Seldon Lady ന് ഭാഗികമായി ഇറ്റലി മാപ്പ് നല്‍കി. ഈ കേസില്‍ കുറ്റക്കാരനായ മറ്റൊരു അമേരിക്കന്‍ പൌരനായ Betnie Medero നും ഇറ്റലിയിലെ പ്രസിഡന്റ് Sergio Mattarell മാപ്പ് നല്‍കി. 2003 ല്‍ ഈജിപ്റ്റില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് Hassan Mustafa Osama Nasr യെ മിലാനിലെ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് Ladyഉം … Continue reading CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി

ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം ഇടതുപക്ഷക്കാരിയായ മേയറെ കൊന്നു

മെക്സിക്കോയില്‍ Temixco നഗരത്തിന്റെ മേയറെ ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം കൊന്നു. Party of the Democratic Revolution എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ അംഗമായിരുന്നു Gisela Mota. ഈ പാര്‍ട്ടിക്കെതിരെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. Mota യെ വീട്ടില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പോലീസി പറഞ്ഞു.

പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

13 November 2015 നാണ് ഭീകരവാദികള്‍ പാരീസ് ആക്രമണം നടത്തിയത്. തൊട്ടടുത്ത ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ISIS നെതിരെ “യുദ്ധം” പ്രഖ്യാപിച്ചു. അന്ന് തന്നെ സിറിയിലെ ബോംബിടല്‍ പരിപാടി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. (കഴിഞ്ഞ ജനിവരി മുതല്‍ ഫ്രാന്‍സ് ഇറാഖില്‍ ISIS നെതിരെ ബോംബിടുന്നുണ്ട്. സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ക്കും.) “പ്രതിരോധ വ്യവസായം” എന്ന പേരില്‍ സാധാരണ വിളിക്കുന്ന പ്രധാനപ്പെട്ട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ അന്ന് കുതിച്ചുയരുന്നതായാണ് കാണാനായത്: പ്രമുഖ രഹസ്യാന്വേഷണ രാഷ്ട്ര ലാഭകൊയ്തുകാര്‍ക്കും നല്ല ദിവസമായിരുന്നു … Continue reading പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

സിറിയയിലെ മാധ്യമ പ്രവര്‍ത്തകനായ നാജി ജര്‍ഫ് ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഷ്ടൂരതകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനും ഡോക്കുമെന്ററി നിര്‍മ്മാതാവുമായ നാജി ജര്‍ഫ്(Naji Jerf) ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു. പൌരമാധ്യമ സംഘടനായായ റാഖ(Raqqa)യോട് ചേര്‍ന്ന് പേരവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ സിറിയയുടെ അതിര്‍ത്തിയിലുള്ള തുര്‍ക്കി പട്ടണത്തില്‍ വെച്ച് നിശബ്ദമായാണ് കൊന്നത്. ഫ്രാന്‍സില്‍ അഭയാര്‍ത്ഥിത്വം അപേക്ഷിച്ച അദ്ദേഹം തൊട്ടടുത്ത ദിവസം അവിടേക്ക് കുടുംബസമേതം പറക്കാനിരുന്നതാണ്.

നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു

നൈജീരിയയിലെ Kaduna സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നൈജീയയുടെ സൈന്യം ഷിയ വിഭാഗത്തിലുള്ള പൌരന്‍മാരെ കൂട്ടക്കൊല ചെയ്തു. 1,000 ല്‍ ഏറെ ആളുകള്‍ ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 14 വരെ നടന്ന മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇവരുടെ ശവസംസ്കാരം നടക്കുന്ന സ്ഥലം, Gyellesu ലെ ഇവരുടെ നേതാവിന്റെ വീട്, ഇവരുടെ Hussainniya Baqiyyatullah മത കേന്ദ്രത്തില്‍ ഉള്‍പ്പടെ മൂന്ന് സ്ഥലത്ത് സൈനികര്‍ പൌരന്‍മാരെ വെടിവെച്ചു കൊല്ലുകയാണുണ്ടായത് എന്ന് Human Rights Watch അഭിമുഖം … Continue reading നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു