കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?
ടാഗ്: മാധ്യമം
ഡിക് ഷെറിഫ് ഗൂഗിള്‍
ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു
സംശയാസ്പദമായ സാഹചര്യത്തില്‍ ടര്‍ക്കിയിലെ വെച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തക മരിച്ചു. ഒരു അന്തര്‍ദേശീയ അന്വേഷണം വേണം എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മുമ്പത്തെ BBC മാധ്യമപ്രവര്‍ത്തകയായിരുന്ന Jacqueline Sutton, Institute for War and Peace Reporting ന്റെ ഇറാഖിലെ മേധാവിയായിരുന്നു. ഇറാഖിലേക്കുള്ള വിമാനത്തില്‍ കയറേണ്ട അവരെ Atatürk Airport ലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയാണെന്ന് ടര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്യുന്നു. അവര്‍ക്ക് മുമ്പ് Institute … Continue reading ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു
ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല
ബര്‍ണി സാന്‍ഡേഴ്സിന്റെ domestic policy plan ന് അടുത്ത 10 വര്‍ഷത്തേക്ക് $18 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് Wall Street Journal പറയുന്നു. ഇത് ശരിയാണോ? അത് നിങ്ങളുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒന്നാമതായി ജേണല്‍ പരിഗണിക്കുന്ന $3.4 ട്രില്യണ്‍ ഡോളര്‍ വരുന്ന ഒരു കൂട്ടം ചിലവുകളുണ്ട്. പോക്കറ്റ് മാറ്റമല്ല അത്. അത് ജബ് ബുഷിന്റെ നികുതിയിളവിന് തുല്യമായ സംഖ്യയാണ്. ജബിന്റെ നികുതിയിളവ് സമ്പന്നര്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ സാന്‍ഡേഴ്സിന്റെ പദ്ധതി ദരിദ്രരേയും ഇടത്തരക്കാരേയും സഹായിക്കും. ഇതാണ് … Continue reading ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല
മുസ്ലീമിന് എന്തും ഒരു ആയുധമാണ്
മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്
പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്
അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി
ലാഭത്തിന് വേണ്ടിയല്ലാത്ത National Geographic Society അതിന്റെ പ്രസിദ്ധമായി മാസികയും മറ്റ് മാധ്യമ ആസ്തികളും റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st Century Fox ന് $72.5 കോടി ഡോളറിന് വിറ്റു. ഈ ഇടപാട് ലാഭത്തിന് വേണ്ടിയല്ലാത്ത മാസികയെ വാണിജ്യ പ്രവര്‍ത്തനമാക്കി മാറ്റും. കാലാവസ്ഥാ മാറ്റത്തിന് മനുഷ്യന്‍ കാരണമാകുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നതിനാല്‍ മര്‍ഡോക്ക് വലിയ വിമര്‍ശനത്തെ വളരെകാലമായി നേരിടുന്ന ആളാണ്. 2014 ല്‍ Union of Concerned Scientists നടത്തി പഠന പ്രകാരം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Fox നടത്തിയ … Continue reading അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി
ഏതാണ് നല്ല സിനിമ
സിനിമ എന്നത് ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ജീവവായുവാണ്. അതില്ലാത്ത ഒരു ജീവിതം അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. മുതിര്‍ന്നവരും വ്യത്യസ്ഥരല്ല. സിനിമാക്കാര്‍ക്കും അത് അറിയാം. അതുകൊണ്ട് വലിയ വിനയമൊക്കെ ജനക്കൂട്ടത്തിന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും ധിക്കാരികളായ ഏകാധിപതികളെ പോലയാണ് അവരുടെ സമൂഹത്തോടുള്ള കാഴ്ച്പ്പാട്. അവരുടെ അടിത്തറയെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്ത് നോക്കൂ, അപ്പോള്‍ കാണാം അവരുടെ പ്രതികരണം. സിനിമാ ആസ്വാദകര്‍ വരെ അത് പറഞ്ഞവരെ വെച്ചേക്കില്ല. ഒരു കോളേജ് കാമ്പസില്‍ അടുത്തകാലത്ത് നടന്ന കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. നമ്മുടെ … Continue reading ഏതാണ് നല്ല സിനിമ
റബേക്ക ബ്രൂക്സ് ഫോണ്‍ ചോര്‍ത്തല്‍ തട്ടിപ്പിന് ശേഷം മര്‍ഡോക്കിന്റെ സാമ്രാജ്യത്തില്‍ തിരികെയെത്തി
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടണിലെ പത്രമോഫീസില്‍ റബേക്ക ബ്രൂക്സ് തിരിച്ചെത്തി. മര്‍ഡോക്കിന്റെ News of the World പത്രത്തെ തകര്‍ത്ത 2011 ലെ ഫോണ്‍ ചോര്‍ത്തല്‍ തട്ടിപ്പിനെ തുടര്‍ന്ന് അവര്‍ രാജിവെച്ചിരുന്നു. ഫോണ്‍ ചോര്‍ത്തിയതിനും കൈക്കൂലി കൊടുത്തതിനും ബ്രൂക്സിനെതിരെ കേസുണ്ട്.
ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു
ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.

