നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം

ഫേസ്‌ബുക്കിന്റെ സര്‍വ്വവ്യാപിയായ “Like” ബട്ടണുകളുടെ നിയമപരമായ അപകടസാദ്ധ്യത വെബ് സൈറ്റ് ഉടമകള്‍ നേരടണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി പറഞ്ഞു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നതിന്റെ ഉത്തരവാദിത്തം സൈറ്റുകളുടെ ഉടമകള്‍ വഹിക്കണമെന്നും Court of Justice of the European Union വിധിച്ചു. ഉപയോക്താവ് ക്ലിക്ക് ചെയ്താലും ഇല്ലെങ്കിലും ലൈക്ക് ബട്ടണ്‍ വെച്ചിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശനം നടത്തുന്ന ഉപയോക്താവിന്റെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നുണ്ട്. ഈ വിധി ഫേസ്‌ബുക്കിനേയോ സമാനമായ ബട്ടണുകളും മറ്റും വെച്ചിരിക്കുന്ന മറ്റ് കമ്പനികളേയോ … Continue reading നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം

ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി

ബഹുജന രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിക്കാനായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ മോഹങ്ങളെ അധികാര വ്യവസ്ഥയിലെ ആളുകള്‍ ചൂഷണം ചെയ്തു എന്ന് NSA whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്യാനഡയിലെ Halifax ലെ Dalhousie Universityയില്‍ നടന്ന Open Dialogue Series പരിപാടിയില്‍ മോസ്കോയില്‍ നിന്നുള്ള livestream വഴി പ്രധാന പ്രഭാഷണം സ്നോഡന്‍ നടത്തി. "വ്യാവസായിക വിപ്ലവത്തിന് ശേഷം നടന്ന അധികാരത്തിന്റെ ഏറ്റവും വലിയ പുനര്‍ വിതരണത്തിന് നടക്കാണ് നാം നില്‍ക്കുന്നത്. സാങ്കേതികവിദ്യ പുതിയ ശേഷികള്‍ നല്‍കിയതുകൊണ്ടാണ് … Continue reading ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി

ചൈനയിലെ പോലുള്ള ബ്രഹദ് പൊതു രഹസ്യാന്വേഷണ ശൃംഖല സാന്‍ ഡിയാഗോയില്‍

Port of San Diego ഉം BriefCam ഉം തമ്മിലുള്ള ഇമെയിലുകള്‍ ഒരു ഹാക്കര്‍ കണ്ടെത്തിയതെങ്ങനെയെന്ന് അടുത്തലാത്ത് San Diego Reader ല്‍ വന്ന ഒരു ലേഖനം തുറന്നുകാണിക്കുന്നു. എല്ലാവരേയും തിരിച്ചറിയാനായി മുഖം തിരിച്ചറിയുന്ന 400 ക്യാമറകളുടെ ഒരു ശൃംഖല നിയമപാലക സംവിധാനം രഹസ്യമായി ഉപയോഗിക്കുന്നു എന്ന് ആ ഇമെയിലുകളില്‍ വ്യക്തമാക്കുന്നു. തല്‍സമയ മുഖ തിരിച്ചറിയല്‍ രഹസ്യാന്വേഷണത്തിലെ ഒരു “breakthrough” കഴിഞ്ഞ വര്‍ഷം BriefCam പ്രഖ്യാപിച്ചു. സാന്‍ ഡിയാഗോ നഗരം GEയുടെ CityIQ തെരുവ് വിളക്ക് ഉപയോഗിച്ച് … Continue reading ചൈനയിലെ പോലുള്ള ബ്രഹദ് പൊതു രഹസ്യാന്വേഷണ ശൃംഖല സാന്‍ ഡിയാഗോയില്‍

നിങ്ങളുടെ സ്വകാര്യ വിവരങ്ങളുപയോഗിക്കുന്ന ഫേസ്‌ബുക്ക് ഒരു രഹസ്യാന്വേഷണ രാക്ഷസനാണ്

https://soundcloud.com/rttv/richard-stallman-facebook-is-surveillance-monster-feeding-on-our-personal-data-sophieco Richard Stallman

ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു

58,000 ല്‍ അധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ 'stalkerware' വിളിക്കുന്ന പ്രോഗ്രാമുകള്‍ 2018ല്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് റഷ്യന്‍ സുരക്ഷ കമ്പനിയായ Kaspersky Lab കണ്ടുപിടിച്ചു. അതില്‍ 35,000 പേര്‍ക്ക് അതിനെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. ഒരു വ്യക്തിയുടെ ഉപകരണങ്ങള്‍ പിന്‍തുടരുന്നതും, അതില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ക്യാമറയില്‍ നിന്ന് വരുന്ന ചിത്രങ്ങളുടെ ലൈവ് ഫീഡും ശേഖരിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളാണ് Stalkerware. അത് നിയമപരമാണ്. പക്ഷേ അധാര്‍മ്മികമാണ്. തങ്ങളുടെ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇതിനെ കണ്ടെത്തുകയും അതിനെ നിരോധിക്കുകയും ചെയ്യുമെന്ന് Kaspersky … Continue reading ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു

വളരേധികം പ്രചാരത്തിലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പരസ്യ തട്ടിപ്പുകള്‍ നടത്തുന്നു

200 കോടിയില്‍ കൂടുതല്‍ ഡൌണ്‍ലോഡുകളുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 8 ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത ഒരു പരസ്യ തട്ടിപ്പ് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുടെ അനുമതി ദുരുപയോഗം ചെയ്യുന്നു. ആപ്പ് വിശകലന കമ്പനിയായ Kochava ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അവര്‍ ഈ പദ്ധതി കണ്ടെത്തുകയും ആ വിവരങ്ങള്‍ BuzzFeed News ന് പങ്കുവെക്കുകയും ചെയ്തു. — സ്രോതസ്സ് buzzfeednews.com | Nov 26, 2018

ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു

സ്വകാര്യത ക്രമീകരണങ്ങള്‍ ഉപോയഗിച്ച് ഈ സേവനങ്ങള്‍ നിര്‍ത്തലാക്കിയാലും ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ഉപയോക്താക്കളുടെ സ്ഥാനം ശേഖരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആപ്പുകളുമായി വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കാനുള്ള അനുമതിക്കായി ഉപയോക്താക്കളോട് കമ്പനി ചോദിക്കുന്നുണ്ട്. അതില്‍ സ്ഥാന ചരിത്രം ഉപയോക്താവ് നിര്‍ത്തിയാലും അത് പിന്‍തുടരല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നില്ല. ഉദാഹരണത്തിന് ഉപയോക്താവ് ഗൂഗിള്‍ മാപ്പ് തുറക്കുന്ന അവസരത്തില്‍ തന്നെ അത് വിവരങ്ങള്‍ ശേഖരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണിലെ ദൈനംദിന കാലാവസ്ഥാ വിവര പുതുക്കല്‍ തന്നത്താനെ തന്നെ ഉപയോക്താവിന്റെ സ്ഥാനം … Continue reading ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു

വോട്ടെടുപ്പില്ലാതെ ഫിന്‍ലാന്റ് വിപുലീകരിച്ച രഹസ്യാന്വേഷണ നിയമം പാസാക്കി

കഴിഞ്ഞ ദിവസം ഒരു കൂട്ടം രഹസ്യാന്വേഷണ നിയമ പരിഷ്കാരങ്ങള്‍ ശുന്യമായ സഭയില്‍ വെച്ച് ഫിന്‍ലാന്റ് പാസാക്കി. സൈന്യത്തിന്റേയും സിവില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടേയും രഹസ്യാന്വേഷണ കഴിവുകളെ വര്‍ദ്ധിപ്പിക്കാനുള്ളതാണ് പാസാക്കിയ രണ്ട് നിയമങ്ങളും. നാടകീയമായ ദിവസം പ്രതിപക്ഷം സഭയിലില്ലാതിരുന്ന അവസരത്തില്‍ ഒരു വോട്ടെടുപ്പും ഇല്ലാതെ ആണ് ഇത് സംഭവിച്ചത്. ഭരണഘടനാപരമായ വ്യാകുലതകള്‍ കാരണം കഴിഞ്ഞ മാസമായി നിയമ നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. — സ്രോതസ്സ് yle.fi | 11.3.2019

ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം

രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി. കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ … Continue reading ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം