വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org

പിനോഷെയുടെ ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം ചെയ്യണമെന്ന് ചിലിയിലെ കോടതി ആവശ്യപ്പെട്ടു

സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്. — സ്രോതസ്സ് democracynow.org

$500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനന കമ്പനിയായ Newmont ന്റെ ചെമ്പും സ്വര്‍ണ്ണവും ഖനനം ചെയ്യാനുള്ള $500 കോടി ഡോളറിന്റെ Conga പ്രോജക്റ്റ് പെറുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമരം അടച്ചുപൂട്ടിപ്പിച്ചു. കാലാവധി കഴിഞ്ഞ അടുത്തുള്ള Yanacocha സ്വര്‍ണ്ണ ഖനിക്ക് പകരം തുടങ്ങാന്‍ പോകുന്ന കൊങ്ഗാ പ്രോജക്റ്റ് പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ പറയുന്നു. Máxima Acuña de Chaupe എന്ന അമ്മുമ്മയാണ് സമരത്തിന്റെ മുന്‍നിരയില്‍ അവരുടെ കൃഷിയിടം നില്‍ക്കുന്ന Cajamarca പ്രദേശത്തേക്കാണ് Newmont കമ്പനി ഖനനത്തിന്റെ മാലിന്യങ്ങള്‍ … Continue reading $500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

സിനിമ: ജനാധിപത്യത്തിന് മേലുള്ള യുദ്ധം

ഏകാധിപതികളേയും മരണസംഘങ്ങളേയും പരിശീലിപ്പിക്കുന്ന അമേരിക്കയുടെ സ്കൂള്‍

ജനശക്തിയുടെ വിജയമായി ഗസ്റ്റവോ കാസ്ട്രോയെ നാട്ടിലേക്ക് പോകാന്‍ ഹൊണ്ടോറസ് അനുവദിച്ചു

മാര്‍ച്ച് 3 ന് നടന്ന Berta Cáceres' ന്റെ കൊലപാതക്കിന്റെ ഏക സാക്ഷിയായ പ്രായപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഗസ്റ്റവോ കാസ്ട്രോ (Gustavo Castro) മെക്സിക്കോയില്‍ സ്വന്തം കുടുംബത്തോട് ഒത്ത് ചേര്‍ന്നു. രാജ്യം വിടാതിരിക്കാനുള്ള നടപടികളെ ഹൊണ്ടോറസിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞതിനാലാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. "ഹൊണ്ടൂറസ് സര്‍ക്കാരിലെ വിഢികള്‍ക്കും, കൊലയാളികള്‍ക്കും, കള്ളന്‍മാര്‍ക്കും എതിരായ ജനങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണിത്" എന്ന് Other Worlds എന്ന സംഘടനയുടെ Beverly Bell പറഞ്ഞു. — സ്രോതസ്സ് commondreams.org