ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

അര്‍ജന്റീനയിലെ ഫെഡറല്‍ കോടതി മുമ്പത്തെ സൈനിക ഏകാധിപതിയായ Reynaldo Bignone യെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലും 80കളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും, കൊല്ലുകയും ചെയ്തതിനാണ് ഈ ശിക്ഷ. അയാളോടൊപ്പം മുമ്പത്തെ 6 സൈനിക നേതാക്കളേയും “മനുഷ്യവംശത്തിനെരിയാ കുറ്റകൃത്യം” ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ സൈനിക കോളേജില്‍ 1976 - 1977 കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയതിനും Bignone നെതിരെ കേസുണ്ട്. വൃത്തികെട്ട യുദ്ധകാലത്ത് (Dirty War) ഉയര്‍ന്ന വന്ന രാജ്യത്തെ വലതുപക്ഷ സൈനിക … Continue reading ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു →

ഇക്വഡോര്‍ പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചു

2007 ല്‍ റാഫേല്‍ കൊറേയ അധികാരത്തില്‍ വന്ന് രാജ്യത്തെ ഇടത് പക്ഷത്തേക്ക് നയിച്ച പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം പതിനായിരക്കണക്കിന് ഇക്വഡോറുകാര്‍ ആഘോഷിച്ചു. പ്രസിഡന്റ് കൊറേയ സര്‍ക്കിന്റെ അവസാനത്തെ ആഘോഷമാണ്. അടുത്ത സര്‍ക്കാരിനെ ഫെബ്. 19 ന് തെരഞ്ഞെടുക്കും. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇക്വഡോര്‍ 15 ലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, കുറഞ്ഞ വേതനം ഇരട്ടിയാക്കി, വ്യക്തികളില്‍ സര്‍ക്കാര്‍ ചിലവാക്കുന്ന ആരോഗ്യ തുക ഇരട്ടിയാക്കി, തൊഴിലില്ലായ്മ 4% കുറച്ചു, social security ലക്ഷങ്ങളിലേക്ക് … Continue reading ഇക്വഡോര്‍ പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചു →

ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി

മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net

ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളര്‍ ആരോഗ്യ രംഗത്ത് ചിലവാക്കി

പൊതുജനാരോഗ്യ രംഗത്ത് ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളറിന്റെ നിക്ഷേപം നടത്തി, എന്ന് പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. 2000- 2006 കാലത്തെ സര്‍ക്കാര്‍ നടത്തിയതിനേക്കാള്‍ 8 മടങ്ങ് അധികമാണ് ഈ തുക. കൊറേയ ഭീമമായ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം, infrastructure എന്നീ രംഗങ്ങളില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ "പൌരന്‍മാരുടെ വിപ്ലവം" ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. — സ്രോതസ്സ് telesurtv.net

ആദിവാസി പരിസ്ഥിതി നേതാവായ Isidro Baldenegro López കൊലചെയ്യപ്പെട്ടു

Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു. — സ്രോതസ്സ് democracynow.org

മനുഷ്യാവകാശ സംരക്ഷകര്‍ കൊല്ലപ്പെട്ടു

കൊളംബിയയില്‍ രണ്ട് മനുഷ്യാവകാശ സംരക്ഷകരായ Emilsen Manyoma ഉം അവരുടെ ഭര്‍ത്താവായ Joe Javier Rodallega ഉം കൊല്ലപ്പെട്ടു. Bajo Calima യുടെ മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു Manyoma. ആ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ രേഖപ്പെടുത്തുകയായിരുന്നു അവര്‍. സൈനിക നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് 2005 ആണ് അവര്‍ സംഘടന തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ക്കും ഭര്‍ത്താവിനുമെതിരെ വധഭീഷണികള്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയയില്‍ വേറെ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നിരുന്നു. — സ്രോതസ്സ് democracynow.org

നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു

മൂന്നാമത്തെ പ്രാവശ്യവും മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ Rosario Murillo യെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഒര്‍ട്ടേഗക്ക് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.5% വോട്ടുകള്‍ കിട്ടി. രണ്ടാം സ്ഥാനക്കാരന് 14.2% വോട്ടേ കിട്ടിയുള്ളു. എല്ലാ ജൂലൈ 19 നും നിക്കരാഗ്വക്കാര്‍ Revolution Square ല്‍ ഒത്ത് ചേര്‍ന്ന് സിന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്നു. ആ വിപ്ലവമാണ് അമേരിക്കയുടെ പിന്‍തുണയുള്ള Somoza ഏകാധിപത്യത്തിന് 1979 ല്‍ അന്ത്യം കുറിച്ചത്. — … Continue reading നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു →

ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി … Continue reading ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു →

കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്