തന്റെ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതായി ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു. "1944 ല്‍ Bretton Woods Economic Conference (USA) അവസാനിച്ച ഇന്നത്തേത് പോലുള്ള ഒരു ദിവസമാണ് IMF ഉം WB ഉം സ്ഥാപിതമായത്. ബൊളീവിയയുടേയും ലോകത്തിന്റേയും സാമ്പത്തിക ഭാവിയ ഈ സ്ഥാപനങ്ങള്‍ ഏകാധിപത്യപരമായി ഭരിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ പറയുന്നു ഞങ്ങള്‍ അവരില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രരാണ്," അദ്ദേഹം പറയുന്നു. IMF ന്റേയും WB ന്റേയും … Continue reading മൊറാലസ് ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു
ടാഗ്: ലാറ്റിന്‍ അമേരിക്ക
അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല
Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല എന്ന് കുറച്ച് അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി ആ അണക്കെട്ടിനെതിരെ വലിയ പ്രതിഷേധമാണ്. ഈ പ്രോജക്റ്റിനെതിരെ പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ Berta Cáceres നെ 2016 ല്‍ കൊലചെയ്തു. ഡച്ച് ബാങ്കായ FMO ഉം ഫിന്‍ലാന്റിലെ സാമ്പത്തിക സ്ഥാപനമായ Finnfund ഉം തങ്ങള്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക സഹായി ആയ Central American Bank of Economic Integration ഇതിനകം തന്നെ … Continue reading അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല
പെറുവിന് 18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു
18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 - 2015 കാലത്ത് നഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്. — സ്രോതസ്സ് news.mongabay.com
വെനെസ്വല പ്രതിഷേധങ്ങളിലെ പ്രതിപക്ഷത്തിന്റെ അക്രമത്തെ ലോകം അവഗണിക്കുന്ന
Abby Martin — സ്രോതസ്സ് therealnews.com
ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
സിനിമ: പനാമ വഞ്ചന
മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്കിയുള്ളു
അമേരിക്കയുടെ പിന്തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org
എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
രാജ്യത്തെ 12 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്ന് നടന്ന സ്ഥലത്ത് എല്‍ സാല്‍വഡോര്‍ ഒരു സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1981 ല്‍ അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന സൈന്യം ആയിരത്തിലധികം ആളുകളെ കൊന്ന സ്ഥലമാണത്. അമേരിക്കക്കാര്‍ പരിശീലനം കൊടുത്ത സാല്‍വഡോറിലെ മരണ സംഘം "ബോധപൂര്‍വ്വവും വ്യവസ്ഥാപിതമായും" 1981 ഡിസംബര്‍ 11 ഉം 13 ഉം El Mozote നഗരത്തിലും സമീപ ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളുമായ 1,200 ഗ്രാമീണരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്ന് 1992 ലെ … Continue reading എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി
എല്‍ സാല്‍വഡോറിലെ ജന പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ എല്ലാ ലോഹ ഖനനത്തേയും അവര്‍ നിരോധിക്കുന്ന നിയമം പാസാക്കി. അതുവഴി ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന് വ്യവസായ നിരീക്ഷണ സംഘമായ MiningWatch പറയുന്നു. ഏകകണ്ഠേനെയാണ് ആ നിയമം പാസാക്കിയത്. രാജ്യത്തെ 84 ജന പ്രതിനിധികളില്‍ 15 പേര് ഈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബാക്കി 69 പേരും നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. ചെറുകിട സ്വര്‍ണ്ണ ഖനനത്തില്‍ താല്‍ക്കാലികമായി ഒരു … Continue reading എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി
കമ്യൂണിസ്റ്റുകാരുടെ തിരോധാനത്തിന് കാരണക്കാരായ പിനോഷെയുടെ കാലത്തെ 33 ഏജന്റുമാരെ ശിക്ഷിച്ചു
അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ തിരോധാനത്തിന് ഉത്തരവാദികളായ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്തെ 33 intelligence agentsമാരെ ചിലിയിലെ സുപ്രീം കോടതി ശിക്ഷിച്ചു. ഇവര്‍ കമ്യൂണിസ്റ്റുകാരെ തട്ടിക്കൊണ്ടുപോകുകയും മരുന്ന് കുത്തിവെച്ച് കടലില്‍ തള്ളുകയും ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിടെ സൈനിക വിഭാഗമായ Manuel Rodriguez Patriot Front ന്റെ അംഗങ്ങളായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ട ഈ അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. — സ്രോതസ്സ് telesurtv.net
