കൊലയാളിക്ക് എന്റെ ദൈവം മാപ്പ് കൊടുക്കട്ടേ

https://twitter.com/MaxBlumenthal/status/1051751080713965568 Oscar Romero. He was gunned down while celebrating mass by CIA-backed death squads for his efforts to end the dirty war on El Salvador. His last words were, "May God have mercy on the assassin."

ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു

ചിലിയുടെ കുപ്രസിദ്ധമായ National Intelligence Direction (DINA) ന്റെ 20 മുമ്പത്തെ ഏജന്റ്മാരെ ജയില്‍ ശിക്ഷക്ക് ചിലിയിലെ ജഡ്ജി Mario Carroza വിധിച്ചു. CIA-യുടെ പിന്‍തുണയുള്ള Operation Condor ല്‍ 12 ഇരകളെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതിലെ ഇവരുടെ പങ്ക് തെളിയിക്കപ്പെടതിന്റെ ഫലമായാണ് ഈ ശിക്ഷ. അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക വാഴ്ചകള്‍ക്കെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു Operation … Continue reading ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു →

മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി

പതിനായിരക്കണിക്കിന് പേര്‍ മരിച്ച മായന്‍ ആദിവാസി സമൂഹത്തിനെതിരായ ദശാബ്ദങ്ങളായി നീണ്ടുനിന്ന സൈനിക നടപടിയില്‍ ഗ്വാട്ടിമാലയിലെ കോടതിയില്‍ വെച്ച് ഗ്വാട്ടിമാലയുടെ പ്രസിഡന്റ് Otto Pérez Molina യേയും നേരിട്ട് കുറ്റം ആരോപിക്കുന്നു. വംശഹത്യ, മനുഷ്യവംശത്തോടുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളുടെ മേലെ അമേരിക്കയുടെ പിന്‍തുണയോടെ ഭരിച്ച മുമ്പത്തെ ഏകാധിപതി എഫ്രാന്‍ റിയോസ് മോണ്ടിന്റെ (Efraín Ríos Montt) വിചാരണയിലാണ് ഈ ആരോപണം വന്നത്. അന്ന് Tito Arias എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിഡന്റ് പെരസ് അന്ന് ഒരു സൈനിക മേജര്‍ … Continue reading മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി →

റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു

കൊളംബിയയില്‍ 2002 - 2010 കാലത്ത് കൊളംബിയയിലെ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു എന്ന് ഒരു പുതിയ പഠനം ആരോപിക്കുന്നു. FARC റിബലുകള്‍ക്കെതിരായ യുദ്ധത്തിലെ സൈന്യത്തിന്റെ കൊലപാതക സ്ഥിതിവിവരക്കണക്ക് ഉയര്‍ത്തിക്കാണിക്കാനും അമേരിക്കയില്‍ നിന്ന് കൊളംബിയന്‍ സൈന്യത്തിന് കിട്ടുന്ന സൈനിക സഹായത്തെ ന്യായീകരിക്കാനും വേണ്ടി “false positives” എന്ന് വിളിക്കുന്ന രീതി ആണ് അവര്‍ ഉപയോഗിച്ചത്. സൈന്യം അംഗപരിമിതരായ ആണ്‍കുട്ടികളെ പ്രത്യേകം ലക്ഷ്യം വെച്ചു എന്നും പഠനം നടത്തിയ ഒരു ഗവേഷകന്‍ പറയുന്നു. കൊളംബിയയുടെ പ്രസിഡന്റായ … Continue reading റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു →

വെനെസ്വല ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും

ബൊളിവാറിയന്‍ റിപ്പബ്ലിക്കിനെ ശ്വാസംമുട്ടിക്കുന്ന അമേരിക്കയുടേയും അതിന്റെ കൊച്ച് പങ്കാളികളുടേയും ഉപരോധത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്ന് പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. വെനെസ്വലയുടെ സ്വര്‍ണ്ണം, എണ്ണ, പ്രകൃതിവാതകം, വജ്രം എന്നവയുടെ അടിസ്ഥാനത്തിലാകും “പെട്രോ” എന്ന് വിളിക്കുന്ന ഈ ഡിജിറ്റല്‍ കറന്‍സി. “സാമ്പത്തിക സ്വയംഭരണാവകാശത്തിനും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സാമ്പത്തിക ഇടപാടികള്‍ നടത്താനും ഇത് ഉപകരിക്കും.” — സ്രോതസ്സ് telesurtv.net 2017-12-05

ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി

പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. "ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു" എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു. — … Continue reading ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി →

അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ

പണത്താല്‍ വലിഞ്ഞ് മുറുകിയ തന്റെ രാജ്യം അമേരിക്കന്‍ ഡോളറില്‍ നിന്ന് "സ്വതന്ത്രമാകാന്‍" ദുര്‍ബലമായ രണ്ട് ഔദ്യോഗിക foreign exchange regimes ഉം ഒരു കൂട കറന്‍സികളും ഉപയോഗിച്ച് അടുത്തയാഴ്ച ശ്രമം നടത്തുമെന്ന് വെനസ്വലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. ശക്തമായ ഔദ്യോഗിക നിരക്കുണ്ടായിരുന്ന സമയത്ത് ഒരു അമേരിക്കന്‍ ഡോളറിന് 10 ബൊളിവാറുകളായിരുന്നു. എന്നാല്‍ കറുത്ത കമ്പോളത്തില്‍ ഇപ്പോള്‍ ഒരു ഡോളറിന് 20,193 ബൊളിവാറുകള്‍ എന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇത് അഴിമതിക്ക് കാരണമാകുന്നു. — സ്രോതസ്സ് reuters.com 2017-09-15 ചൈനയുടെ … Continue reading അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ →

‘നവലിബറല്‍ സ്വകാര്യവല്‍ക്കണ’ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി

1985 - 2005 കാലത്തെ 'നവലിബറല്‍ സ്വകാര്യവല്‍ക്കണ' നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില്‍ സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്‍ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-27