സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org

കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 - 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC … Continue reading കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു →

വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു →

ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org

പിനോഷെയുടെ ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം ചെയ്യണമെന്ന് ചിലിയിലെ കോടതി ആവശ്യപ്പെട്ടു

സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്. — സ്രോതസ്സ് democracynow.org