ആസ്ട്രേലിയയിലെ 348 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള പാറകളില്‍ നിന്ന് ജീവന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചു

പടിഞ്ഞാറെ ആസ്ട്രേലിയയിലെ Pilbara Craton പ്രദേശത്ത് കാണപ്പെട്ട 348 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ UNSW ശാസ്ത്രജ്ഞര്‍ ഫോസിലുകള്‍ കണ്ടെത്തി. ഭൂമിയിലെ സൂഷ്മജീവികളുടെ സാന്നിദ്ധ്യത്തെ 58 കോടി വര്‍ഷം കൂടി പിറകോട്ട് നീക്കുന്നതാണ് ഈ കണ്ടെത്തല്‍. മുമ്പ് തെക്കെ ആഫ്രിക്കയില്‍ കണ്ടെത്തിയ ഭൂമിയിലെ സൂഷ്മജീവികളുടെ ഫോസിലുകള്‍ക്ക് 270- 290 കോടി വര്‍ഷങ്ങളുടെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് newsroom.unsw.edu.au

ഡച്ചുകാര്‍ ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഉദ്ഘാടനം ചെയ്തു

വടക്കന്‍ കടലില്‍ 150 കാറ്റാടികളുമായി ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഡച്ച് ഉദ്യോഗസ്ഥര്‍ ഉദ്ഘാനടനം ചെയ്തു. Gemini windpark എന്ന ഈ പാടം നല്ല കാറ്റുള്ളപ്പോള്‍ 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 785,000 വീട്ടുകാര്‍ക്ക് വേണ്ട വൈദ്യുതിയാണിത്. രാജ്യത്തെ മൊത്തം പുനരുത്പാദിതോര്‍ജ്ജ ഉത്പാദനത്തിന്റെ 13% ആണ് Gemini നല്‍കുന്നത്. മൊത്തം പവനോര്‍ജ്ജത്തിന്റെ 25% വും ആണിത്. — സ്രോതസ്സ് phys.org

ഡോക്റ്റര്‍മാര്‍ക്ക് ശമ്പളമാണ് നല്‍കേണ്ടത്, സേവനത്തിനുള്ള ഫീസല്ല

Carnegie Mellon University യുടെ George Loewenstein ഉം University of California, Los Angeles’ ന്റെ Ian Larkin ഉം American Medical Association Viewpoint ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോക്റ്റര്‍മാര്‍ക്കുള്ള വേതനം അവരുടെ സേവനത്തിനുള്ള ഫീസായി നല്‍കുന്നതിന്റെ കുഴപ്പം വ്യക്തമാക്കുന്നതാണ്. അത്തരം വേതന വ്യവസ്ഥകള്‍ രോഗിക്ക് ഏറ്റവും നല്ലത് എന്നതിന് പകരം ഡോക്റ്റര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍, [ടെസ്റ്റായും മരുന്നായുമൊക്കം], നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. — സ്രോതസ്സ് cmu.edu

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

പല മരുന്ന് പ്രതിരോധമുള്ള ക്ഷയം ഇന്‍ഡ്യയില്‍ കൂടുന്നു

തുടക്ക മരുന്നുകള്‍ രോഗികളില്‍ ഒരു ഫലവും നല്‍കാത്ത Multidrug Resistant-Tuberculosis (MDR-TB) കൂടുതല്‍ സാധാരണമാകുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ട് പ്രകാരം MDR-TB 2040 ആകുമ്പോഴേക്കും റഷ്യയിലെ മൊത്തം ക്ഷയത്തിന്റെ 32.5%, ഇന്‍ഡ്യയിലെ 12.4% ഉം, ഫിലിപ്പീന്‍സിലെ 8.9% ഉം, തെക്കെ ആഫ്രിക്കയിലെ 5.7% ഉം വരെ വര്‍ദ്ധിക്കും. ലോകത്തെ മൊത്തം ഒരു കോടി ക്ഷയ രോഗികളില്‍ 20 ലക്ഷം പേര്‍ ഇന്‍ഡ്യയിലാണ്. കൂടാതെ മരുന്ന് പ്രതിരോധമുള്ള ക്ഷയരോഗികള്‍ 13 ലക്ഷമാണ്. — സ്രോതസ്സ് thehindu.com

വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികള്‍ക്കായി വിരമിച്ച രാഷ്ട്രീയ സഹായിയെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

രാഷ്ട്രീയ രംഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി Conservative ഉം Labour ഉം ആയ മുതിര്‍‍ന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ആന്തരിക വിവരങ്ങള്‍ അറിയാവുന്ന രാഷ്ട്രീയക്കാരേയാണ് ഫേസ്‌ബുക്ക് ജോലിക്കെടുത്തത് എന്ന് ഗാര്‍ഡിയന്‍ പറയുന്നു. അതില്‍ മുമ്പത്തെ ഡേവിഡ് കാമറോണിന്റെ Downing Street ഉപദേശി, Ed Balls ന്റെ മുമ്പത്തെ സഹായി, Conservatives തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനായ Lynton Crosby നൊപ്പം ജോലിചെയ്ത ഒരു സാമൂഹ്യമാധ്യമ വിദഗ്ദ്ധന്‍ എന്നിവര്‍ … Continue reading വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികള്‍ക്കായി വിരമിച്ച രാഷ്ട്രീയ സഹായിയെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിരുന്ന Hanford Nuclear Reservation ലെ നൂറുകണക്കിന് അടി നീളമുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് മുകളില്‍ ഏകദേശം 8:30 a.m. ന് 400 ചതു.അടി മണ്ണ് ഇടിഞ്ഞു. തെക്ക് കിഴക്കന്‍ വാഷിങ്ടണിലാണ് സംഭവം നടന്നത്. PUREX എന്ന് വിളിക്കുന്ന പ്ലൂട്ടോണിയം യുറേനിയം ശേഖരിക്കല്‍ നിലയത്തിന് അടുത്താണ് ഈ തുരങ്കങ്ങള്‍. ആണവവികിരണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചില്ല എന്ന് Hanford Emergency Information സൈറ്റ് പറയുന്നു. അണു ബോംബ് നിര്‍മ്മിക്കാനായി രണ്ടാം ലോക മഹായുദ്ധകാലത്ത് തുടങ്ങിയ പ്ലൂട്ടോണിയം സംമ്പുഷ്ടീകരണ നിലയമാണ് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and … Continue reading ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിനെതിരെ വ്യോമസേന താവളത്തില്‍ പ്രതിഷേധം നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തു

അമേരിക്കയിലെ നെവാഡയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വെഗാസിന് വടക്ക് Creech Air Force Base ന് മുമ്പില്‍ ആയിരുന്നു സമരം നടന്നത്. മദ്ധ്യപൂര്‍വ്വേഷ്യയിലേയും അഫ്ഗാനിസ്ഥാനിലേയും ദൌത്യങ്ങള്‍ക്കായിവിനാശകാരിയായ Reaper, Predator ഡ്രോണുകള്‍ ആ താവളത്തില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്. താവളത്തിനടുത്തുള്ള Highway 95 പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി തടസപ്പെടുത്തി. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഇരകളുടെ ചിത്രങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആ തൊഴില്‍ ഉപേക്ഷിക്കണമെന്ന ധാരാളം പരസ്യങ്ങളും Veterans for Peace … Continue reading അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിനെതിരെ വ്യോമസേന താവളത്തില്‍ പ്രതിഷേധം നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തു

ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല