Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

ഇസ്രായേലിന്റെ മനുഷ്യാവകാശ നിലയെ വിമര്‍ശിച്ചതിന് Human Rights Watch ന്റെ മുമ്പത്തെ തലവനായ Kenneth Roth ന്റെ സര്‍വ്വകലാശാലാംഗത്വം റദ്ദാക്കിയതിന്റെ പേരില്‍ Harvard ന്റെ Kennedy School of Government വര്‍ദ്ധിച്ച പ്രതിഷ‍േധം നേരിടുകയാണ്. ലോകത്തെ ഏറ്റവും അംഗീകാരമുള്ള മനുഷ്യാവകാശ പ്രതിരോധകരില്‍ ഒരാളാണ് Ken Roth. 1993 - 2022 കാലത്ത് Human Rights Watch നെ നയിച്ചത് അദ്ദേഹമായിരുന്നു. ഇസ്രായേല്‍ വംശവെറി ഉള്‍പ്പടെയുള്ള മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക വഴി Human Rights … Continue reading Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു

രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും … Continue reading വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു

നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023

ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി

ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് ​എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി

അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്

പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ ക്രൂരമായ തമാശ പോലുള്ള നികുതി പദ്ധതി പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം മദ്ധ്യ വര്‍ഗ്ഗ മായ എന്ന മറയുപയോഗിച്ച് പണക്കാര്‍ക്ക് വലിയ ഗുണമാണുണ്ടാകുന്നത് എന്ന് People's Policy Project (3P) പ്രസിദ്ധപ്പെടുത്തിയ വിശകലനത്തില്‍ പറയുന്നു. ഏറ്റവും മുകളിലുള്ള 10% സമ്പന്നര്‍ ഇന്ന് അമേരിക്കയുടെ സമ്പത്തിന്റെ 77% കൈക്കലാക്കിയിരിക്കുകയാണ്. ഏറ്റവും താഴെയുള്ള 10% പേര്‍ കടക്കാരാണ്. അവര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ -0.5% ആണ് ഉടമസ്ഥതാവകാശം. നാം ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, നാം ജീവിക്കുന്നത് പ്രഭുവാഴ്ചയിലാണ്. … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്

സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു

ഇന്‍ഡ്യയിലെ നികുതി ലളിതവല്‍ക്കുന്ന ലക്ഷ്യവുമായി കൊണ്ടുവന്ന പുതിയ Goods and Services Tax (GST) വ്യവസ്ഥയുടെ fallouts അത് നടപ്പാക്കിയ ജൂലൈ 1 മുതല്‍ പ്രകടമാണ്. കാട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ ശേഖരിക്കുന്ന ഒരു minor forest produce (MFP) ആയ Sal Leaf ന് 18% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം സാല്‍ ഇല ശേഖരിക്കുകയും അത് ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ്. നികുതി അതിനെ നേരിട്ട് ബാധിച്ചു. 15 ലക്ഷം ആദിവാസികളാണ് സാല്‍ ഇല … Continue reading സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു

കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം

Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം

ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും

ട്രമ്പും റിപ്പബ്ലിക്കന്‍ നേതാക്കളും അവരുടെ നികുതി പദ്ധതി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സമയത്ത് Americans for Tax Fairness പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ട്രമ്പ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതിയിളവുകള്‍ മൊത്തം $6.7 ലക്ഷം കോടി ഡോളര്‍ മുതല്‍ $8.3 ലക്ഷം കോടി ഡോളര്‍ വരെ വരും എന്ന് കണ്ടെത്തി. നികുതി പിടിക്കുന്നത് പരിമിതപ്പെടുത്തിയും മറ്റ് നികുതി പഴുതുകള്‍ വഴിയും അതിന്റെ $3 ലക്ഷം കോടി ഡോളര്‍ മുതല്‍ $5 ലക്ഷം കോടി ഡോളര്‍ വരെ അടക്കുകയില്ല. Social Security, … Continue reading ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും

2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും

2022 ഓടെയോ അടുത്ത് 5 വര്‍ഷത്തിനകത്തോ ദാരിദ്ര്യം തുടച്ച് നീക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം പ്രധാനമന്ത്രിയുടെ തിരിച്ചറിവുള്ള വാഗ്ദാനത്തിനേക്കാള്‍ രാഷ്ട്രീയ മുദ്രാവാക്യമാണ്. 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും എന്നത് തീര്‍ച്ചയാണ്. ഇന്‍ഡ്യയിലെ ഇന്നത്തെ ദരിദ്രരുടെ 41% ആണ് അത്. ഭാവിയില്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാകും. ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് പകരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതായത് ദാരിദ്ര്യത്തിന്റെ വിഷലിപ്ത ചക്രം ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 10% ത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. — സ്രോതസ്സ് downtoearth.org.in … Continue reading 2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും

സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ഉക്രെയ്നില്‍ റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല്‍ Lviv, Kyiv, Odessa ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള്‍ Kherson ലെ ഗര്‍ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള്‍ അവിടെയുണ്ട്. ബുധനാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്‍ഷിക പ്രസംഗം പാര്‍ളമെന്റില്‍ നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്ന്‍ ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന … Continue reading സമാധാന ചര്‍ച്ച സാദ്ധ്യമാണോ?