കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017
ടാഗ്: വാര്‍ത്ത
കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി
ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023
ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു
കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ … Continue reading ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു
Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി
ഇസ്രായേലിന്റെ മനുഷ്യാവകാശ നിലയെ വിമര്‍ശിച്ചതിന് Human Rights Watch ന്റെ മുമ്പത്തെ തലവനായ Kenneth Roth ന്റെ സര്‍വ്വകലാശാലാംഗത്വം റദ്ദാക്കിയതിന്റെ പേരില്‍ Harvard ന്റെ Kennedy School of Government വര്‍ദ്ധിച്ച പ്രതിഷേധം നേരിടുകയാണ്. ലോകത്തെ ഏറ്റവും അംഗീകാരമുള്ള മനുഷ്യാവകാശ പ്രതിരോധകരില്‍ ഒരാളാണ് Ken Roth. 1993 - 2022 കാലത്ത് Human Rights Watch നെ നയിച്ചത് അദ്ദേഹമായിരുന്നു. ഇസ്രായേല്‍ വംശവെറി ഉള്‍പ്പടെയുള്ള മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക വഴി Human Rights … Continue reading Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി
വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താളം തെറ്റിക്കുന്നു
രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും … Continue reading വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താളം തെറ്റിക്കുന്നു
നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി
അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023
ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്
പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ ക്രൂരമായ തമാശ പോലുള്ള നികുതി പദ്ധതി പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം മദ്ധ്യ വര്‍ഗ്ഗ മായ എന്ന മറയുപയോഗിച്ച് പണക്കാര്‍ക്ക് വലിയ ഗുണമാണുണ്ടാകുന്നത് എന്ന് People's Policy Project (3P) പ്രസിദ്ധപ്പെടുത്തിയ വിശകലനത്തില്‍ പറയുന്നു. ഏറ്റവും മുകളിലുള്ള 10% സമ്പന്നര്‍ ഇന്ന് അമേരിക്കയുടെ സമ്പത്തിന്റെ 77% കൈക്കലാക്കിയിരിക്കുകയാണ്. ഏറ്റവും താഴെയുള്ള 10% പേര്‍ കടക്കാരാണ്. അവര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ -0.5% ആണ് ഉടമസ്ഥതാവകാശം. നാം ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, നാം ജീവിക്കുന്നത് പ്രഭുവാഴ്ചയിലാണ്. … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്