വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു. Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും … Continue reading വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

ഗ്രീസില്‍ സറീസയുടെ ജനത്തെ പിഴിയല്‍ നടപടിക്കെതിരെ ഒരു ദിവസത്തെ സമരം

ഒരു ദീവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി ഏകദേശം 50,000 തൊഴിലാളികള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി. Syriza (“Radical Leftന്റെ കൂട്ടം”) സര്‍ക്കാര്‍ നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഈ സമരം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും തുടര്‍ന്നുള്ള ധനസഹായം കിട്ടാന്‍ വേണ്ടി അവരുടെ നിര്‍ബന്ധപ്രകാരം പെന്‍ഷന്‍ ചിലവാക്കുന്നത് സറീസ സര്‍ക്കാര്‍ 1% കുറവ് വരുത്തി. — കൂടുതല്‍ ഇവിടെ wsws.org

പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

30 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നു

ചര്‍ച്ചകള്‍ പരാജയപ്പെട്ടിതിനെ തുടര്‍ന്ന് സിയാറ്റിലിലെ അദ്ധ്യാപക യൂണിയന്‍ ആദ്യത്തെ സ്കൂള്‍ദിനത്തില്‍ തന്നെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള standardized tests ന്റെ എണ്ണം കുറക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവക്ക് വേണ്ടിയാണ് സമരം. സ്വകാര്യ സ്കൂളുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കേസ് വാഷിങ്ടണിലെ സുപ്രീം കോടതി തള്ളിയതിന് ശേഷമാണ് സമരം തുടങ്ങിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നത്.

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍