ഇത് ജനങ്ങളുടെ വിപ്ലവം

ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്. Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്. … Continue reading ഇത് ജനങ്ങളുടെ വിപ്ലവം

മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് "ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക" എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം. "ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും" ഒരാള്‍ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. … Continue reading ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

"Generation Hot" എന്നത് ജീവിതകാലം മുഴുവന്‍ ആഗോളതപനം അനുഭവിക്കേണ്ടിവരുന്ന 200 കോടിക്കടുത്തുവരുന്ന ചെറുപ്പക്കാരുടെ കൂട്ടമാണ്. എങ്ങനെ അത് പരിഹരിക്കണമെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടിവരും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജെയിംസ് ഹാന്‍സെന്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ testified ചെയ്തതും New York Times ന്റെ മുഖതാളില്‍ അത് അച്ചടിച്ച് വന്നതുമായ ജൂണ്‍ 23 1988 ആണ് Generation Hot ന്റെ ജന്മദിനം എന്ന് Hot: Living Through the Next Fifty Years on Earth എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ … Continue reading നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം

പണ്ട് മതത്തിനും രാജാവിനും ആയിരുന്നു അധികാരം. അന്ന് മൂലധനശക്തികള്‍ അവരുടെയൊപ്പം കൂടി. മൂലധനം കൂട്ടുന്നതിന് വേണ്ടി രാജാവും മതങ്ങളും ജനങ്ങളുടെ മേല്‍ നിയമങ്ങള്‍ നടപ്പാക്കി അവരുടെ അധ്വാന ശക്തിയെ ചൂഷണം ചെയ്തു. അന്ന് ജനങ്ങളുടെയൊപ്പം പുരോഗമനകാരികളെന്നൊരു വര്‍ഗ്ഗം നിലകൊണ്ടു. അവര്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു. ജയിലില്‍ കിടന്നു, തൂക്കിലേറി. പിന്നീട് രാജാവ് പോയി. മതങ്ങളുടെ ശക്തി കുറഞ്ഞു. അധികാരം പുരോഗമനകാരികളുടെ കൈയ്യിലായി. മൂലധന ശക്തികള്‍ എന്തു ചെയ്യും? അവര്‍ പുരോഗമനകാരികളുടെ കൂടെയായി. … Continue reading ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം

അനീതി

ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ 60% വും ജീവിക്കുന്നത് പ്രകൃതി വിഭവങ്ങളാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് – എന്നാല്‍ ആ സമ്പത്ത് വിതരണം ചെയ്യപ്പെടുന്നില്ല. ഏറ്റവും അധികം ധാതുക്കളെ ആശ്രയിക്കുന്ന ലോകത്തെ 25 രാജ്യങ്ങളില്‍ 12 എണ്ണവും ഏറ്റവും അധികം എണ്ണയെ ആശ്രയിക്കുന്ന ലോകത്തെ 6 രാജ്യങ്ങളും ലോക ബാങ്കിന്റെ അഭിപ്രായത്തില്‍ “അത്യധികം കടംകേറിയ ദരിദ്ര രാജ്യങ്ങളാണ്.” ആഫ്രിക്കയില്‍ ഭൂഖണ്ഡത്തിലെ 3/4 വാണിജ്യവും പ്രകൃതി വിഭവ വകുപ്പിലാണ് നടക്കുന്നത്. 2003 ല്‍ അമേരിക്കയുടെ എണ്ണക്കുള്ള നിക്ഷേപം … Continue reading അനീതി

ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ … Continue reading ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു