ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും. — സ്രോതസ്സ് democracynow.org

സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റെയില്‍ ബജറ്റ് ഇനിയില്ല

92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി … Continue reading റെയില്‍ ബജറ്റ് ഇനിയില്ല

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് … Continue reading ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍