Google's offshore tax dodge cash pile has grown to $43bn. See
ടാഗ്: സാമ്പത്തികശാസ്ത്രം
ഞാന്‍ നികുതി കൊടുത്തു, പക്ഷേ കുട്ടികള്‍ ഇപ്പോഴും വെറും വറയറോടെ ഉറങ്ങാന്‍ പോകുന്നു
മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു
residential mortgage-backed securities ന്റെ വിലയെക്കുറിച്ച് നിക്ഷേപകരോട് കള്ളം പറഞ്ഞ കുറ്റത്തിന് ബാങ്കിങ് ഭീമനായ മോര്‍ഗന്‍ സറ്റാന്‍ലി(Morgan Stanley) സംസ്ഥാന, ദേശീയ സര്‍ക്കാരിന് $320 കോടി ഡോളര്‍ പിഴയടച്ചു. ഈ mortgage-backed securities ആയിരുന്നു 2007ലെ ആഗോള സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണം. വിഷംചേര്‍ന്ന mortgage-backed securities നെക്കുറിച്ച് കള്ളം പറഞ്ഞതിന് കേസ് നേരിടുന്ന ബാങ്കിങ് ഭീമന്‍മാര്‍ നടത്തുന്ന സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ഇത്. ഭവനവായ്പാ കമ്പോളത്തിലെ തെറ്റായ കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഒബാമ 2012 … Continue reading മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു
ഗ്രീസിലെ 5000 കോടി യൂറോയുടെ നികുതിവെട്ടിപ്പുകാര്‍
സര്‍ക്കാര്‍ പുതിയ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി
വികസന പദ്ധതികള്‍ക്കായി വിവാദപരമായ ദാരിദ്ര്യരേഖ ഉപയോഗിച്ച UPA സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ NDA സര്‍ക്കാര്‍ അടുത്ത തലത്തിലെ പ്രഫലനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവര്‍ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2011 ല്‍ ആയിരുന്നു സെന്‍സസിന്റെ പരിപാടികള്‍ തുടങ്ങിയത്. ഇന്‍ഡ്യയിലെ ദരിദ്ര കുടുംബങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും അതിന്റെ ജാതീയമായ വിതരണത്തേയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല എന്ന കാരണത്താല്‍ അന്ന് വലിയ സംവാദങ്ങള്‍ തുടങ്ങിയിരുന്നു. അത്തരത്തില്‍ കുടുംബങ്ങളുടെ വരുമാന പഠനം 2002 ല്‍ നടന്നിരുന്നു. വികസന … Continue reading സര്‍ക്കാര്‍ പുതിയ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി
വിശപ്പിനെ വെച്ച് ചൂതുകളിക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കരുത്
സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ ഉപയോഗിച്ച് പന്തയം കളിക്കന്നത് ആഹാരത്തിന്റെ വില റോക്കറ്റ് വെച്ച അവസ്ഥയിലെത്തിച്ചു. അതിനാല്‍ ലോകം മൊത്തം പട്ടിണിയും ദാരിദ്ര്യവും വര്‍ദ്ധിക്കാന്‍ കാരണമായി. സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ വെച്ച് ഊഹക്കച്ചവടം നടത്തുന്നത് നിയന്ത്രിക്കാനുള്ള ഒരു നിയമം EU ല്‍ കൊണ്ടുവരാന്‍ 2014 ജനുവരിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ആ നിയമം നടപ്പാക്കണോ വേണ്ടയോ എന്നതിന് ഒരു തീരുമാനമെടുക്കാന്‍ European Commission ന് സമയമായിരിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത ഊഹക്കച്ചവടം തുടരാന്‍ വേണ്ടി, നാം സമരം ചെയ്ത് നേടിയെടുത്ത … Continue reading വിശപ്പിനെ വെച്ച് ചൂതുകളിക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കരുത്
ക്ലിന്റണ്‍മാര്‍ക്ക് പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ്
CNN ന്റെ കണക്ക് പ്രകാരം ക്ലിന്റണ്‍ ദമ്പതിമാര്‍ക്ക് 2001 ഫെബ്രുവരി മുതല്‍ 2015 മെയ് വരെ പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ് കിട്ടി. ഇക്കാലത്ത് നടന്ന 729 പ്രസംഗങ്ങള്‍ക്ക് ശരാശരി $210,795 ഡോളറാണ് ഫീസ്. വലിയ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ 8 പ്രസംഗങ്ങള്‍ക്ക് കുറഞ്ഞത് $18 ലക്ഷം ഡോളര്‍ ലഭിച്ചു. വാള്‍സ്റ്റ്രീറ്റിന് വേണ്ടി നടത്തിയ കഴിഞ്ഞ 39 പ്രസംഗങ്ങള്‍ക്ക് മൊത്തം $77 ലക്ഷം ഡോളറെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. — തുടര്‍ന്ന് വായിക്കൂ commondreams.org
മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു
മുമ്പത്തെ hedge fund മാനേജറും ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% ല്‍ അധികം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ടവനായ Martin Shkreli കോണ്‍ഗ്രസിന് മുമ്പില്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. Turing Pharmaceuticals എന്ന കമ്പനിയുടെ സ്ഥാപകനായ അയാള്‍ Daraprim എന്ന മരുന്നിന്റെ നിര്‍മ്മാണം വാങ്ങുകയും അതിന്റെ വില $13.50 ല്‍ നിന്ന് $750 ലേക്ക് വര്‍ദ്ധിപ്പിച്ചു. ഒരു House committee കഴിഞ്ഞ ദിവസം അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഉട്ടയിലെ ജനപ്രതിനിധിയായ … Continue reading മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്ത് $4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പു്
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ മലാവിയില്‍(Malawi) ഖനനം നടത്തുന്ന ഒരു ആസ്ട്രേലിയന്‍ കമ്പനിയാണ് Paladin. സങ്കീര്‍ണ്ണമായ കോര്‍പ്പറേറ്റ് ഘടനയും ഇടനിലചര്‍ച്ചകളും ഉപയോഗിച്ച് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഈ കമ്പനി US$4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പുാണ് നടത്തിയത്. ഒരു വര്‍ഷം അവര്‍ തട്ടിയ പണമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ ചെയ്യാമായിരുന്നു: 10,000 പേര്‍ക്ക് ഒരു നഴ്സ് എന്ന തോതും 10 പേരില്‍ ഒരാള്‍ക്ക് HIV ബാധയുമുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നത്. അന്തര്‍ദേശീയ നികുതി വ്യവസ്ഥ Paladin നെ ഇത് ചെയ്യാന്‍ … Continue reading ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്ത് $4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പു്
ഗ്രീസില്‍ സറീസയുടെ ജനത്തെ പിഴിയല്‍ നടപടിക്കെതിരെ ഒരു ദിവസത്തെ സമരം
ഒരു ദീവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി ഏകദേശം 50,000 തൊഴിലാളികള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി. Syriza (“Radical Leftന്റെ കൂട്ടം”) സര്‍ക്കാര്‍ നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഈ സമരം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും തുടര്‍ന്നുള്ള ധനസഹായം കിട്ടാന്‍ വേണ്ടി അവരുടെ നിര്‍ബന്ധപ്രകാരം പെന്‍ഷന്‍ ചിലവാക്കുന്നത് സറീസ സര്‍ക്കാര്‍ 1% കുറവ് വരുത്തി. — കൂടുതല്‍ ഇവിടെ wsws.org
