ഒബാമ സര്‍ക്കാര്‍ സൌദി അറേബ്യക്ക് $1125 കോടി ഡോളര്‍ വില വരുന്ന നാല് ആധുനിക ലോക്ക്ഹീഡ് മാര്‍ട്ടില്‍ യുദ്ധക്കപ്പലുകള്‍ വില്‍ക്കാനുള്ള കരാന് ഒപ്പുവെച്ചു. സൌദിക്ക് ആയുധങ്ങള്‍ കൈമാറരുത് എന്ന Amnesty International അഭ്യര്‍ത്ഥനക്ക് ശേഷമാണ് അമേരിക്ക ഇത് ചെയ്യുന്നത്. അമേരിക്കക്ക് വേണ്ടി യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൌദി യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്ന നടപടിയാണിത്.
ടാഗ്: സാമ്പത്തികശാസ്ത്രം
അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി
JPMorgan Chase & Co ഉം Citigroup Inc ഉം ഉള്‍പ്പടെ 5 അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി. നാലെണ്ണം വിദേശവിനിമയ നിരക്കില്‍ കൃത്രിമം കാട്ടിയതിനാല്‍ അമേരിക്കയില്‍ ക്രിമിനല്‍ കേസ് നേരിടുകയാണ്. അഞ്ചാമത്തെ ബാങ്കായ UBS AG പലിശനിരക്കില്‍ കൃത്രിമം കാട്ടി എന്ന് അമേരിക്കയുടെ Justice Department പറഞ്ഞു. കുറ്റം ചെയ്തു എന്ന് വിധിച്ചതിനാല്‍ JPMorgan Chase ഉം Citigroup ഉ കൂടി നല്‍കേണ്ട പിഴ $55 കോടി ഡോളറും $92.5 കോടി … Continue reading അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി
ഫുട്ബാള്‍ ലോക കപ്പ്
നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു
രാജ്യത്തിന്റെ sovereign wealth fund കല്‍ക്കരി വ്യവസായത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മെയ് 27 ന് നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെ തീരുമാനമെടുത്തു. Norwegian Government Pension Fund Global ലോകത്തെ ഏറ്റവും വലിയ sovereign wealth fund ആണെന്ന് മാത്രവുമല്ല അവരാണാണ് ആഗോള കല്‍ക്കരി വ്യവസായത്തിലെ ഏറ്റവും വലിയ പത്ത് നിക്ഷേപകരില്‍ ഒന്ന്. 30% ല്‍ അധികം വരുമാനമോ ഊര്‍ജ്ജോത്പാദനമോ കല്‍ക്കരിയില്‍ നിന്ന് നേടുന്ന കമ്പനികളെ ഒഴുവാക്കാന്‍ സര്‍ക്കാരിനോട് കമ്മറ്റി ആവശ്യപ്പെട്ടു. ജൂണ്‍ 5 ന് ഈ നയം … Continue reading നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു
സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍
1. CEOമാരും, കോര്‍പ്പറേറ്റുകളും, സമ്പന്നരും ആണ് “തൊഴില്‍ സൃഷ്ടാക്കള്‍”. അതുകൊണ്ട് അവര്‍ക്കുള്ള നികുതി കുറച്ചാല്‍ അവര്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. പൊട്ടത്തരം. ശരിക്കും തൊഴില്‍ സൃഷ്ടാക്കള്‍ മദ്ധ്യവര്‍ഗ്ഗവും ദരിദ്രരും ആണ്. അവര്‍ ചിലവാക്കുന്നതുകൊണ്ടാണ് ബിസിനസുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാവുന്നത്. അതുകൊണ്ടാണ് അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നത്, overtime protection വിപുലീകരിക്കുന്നത്, Earned Income Tax Credit വലുതാക്കുന്നത്, മദ്ധ്യവര്‍ഗ്ഗത്തിന്റെ നികുതി കുറക്കുന്നത് എല്ലാം അവശ്യമായത്. 2. “സ്വതന്ത്ര കമ്പോളം” വേണോ “സര്‍ക്കാര്‍” വേണോ എന്നത് പ്രധാനപ്പെട്ട തെരഞ്ഞെടുക്കലാണ്. മണ്ടത്തരം. സ്വതന്ത്ര … Continue reading സാമ്പത്തിക സത്യത്തെ മറച്ച് വെക്കുന്ന നമ്മുടെ മൂന്ന് മിധ്യാധാരണകള്‍
കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
കോഴിയെ വ്യാവസായികമായി കൊല്ലും സ്ഥലം
എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു
North Sea എണ്ണ വ്യവസായത്തിന് മേല്‍ ചുമത്തുന്ന കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു. അതില്‍ നിന്നും £1 ബല്യണ്‍ പൌണ്ട് ശേഖരിച്ച് വികസിത രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തിന്റെ നാശങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കും. എണ്ണ ഉത്പാദന രാജ്യം കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണിത്. ഒരു ടണ്‍ CO2 ന് എണ്ണ കമ്പനികളില്‍ നിന്ന് ഇപ്പോള്‍ ചുമത്തുന്ന £21 പൌണ്ട് നികുതി എന്നതില്‍നിന്നും £45 പൌണ്ടായി (Nkr410) ഉയര്‍ത്തും. മീന്‍പിടുത്ത വ്യവസായത്തിനും CO2ടണ്ണിന് £5.50 പൌണ്ടാകും (Nkr50) ചുമത്തുക. അങ്ങനെ … Continue reading എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു
ലോകത്തെ മൊത്തം സമ്പത്തിന്റെ 50% വും ഇപ്പോള്‍ കൈയ്യാളുന്നത് 1% ആളുകളാണ്
Credit Suisse ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയുടെ 1% വരുന്ന അതി സമ്പന്നരാണ് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 50% വും നിയന്ത്രിക്കുന്നത്. സമ്പത്തിന്റെ ഇതുവരെയുള്ളതിലേക്കും ഏറ്റവും തീവൃമായ കേന്ദ്രീകരണമാണിത്. ഇതിന് വിപരീതമായി ലാറ്റിനമേരിക്കയില്‍ ശരാശരി ഗാര്‍ഹിക സമ്പത്ത് 17% കുറഞ്ഞു, യൂറോപ്പില്‍ 12% കുറഞ്ഞു. ജനത്തെ പിഴിയല്‍ തുടരുന്നു.


