ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി

ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം പടിപടിയായി ഉയര്‍ത്തി മണിക്കൂറിന് $15 ഡോളറില്‍ എത്തിക്കാനുള്ള നിയമത്തിന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Andrew Cuomo അംഗീകാരം നല്‍കി. സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്കോ, ലോസാഞ്ജലസ് പോലുള്ള നഗരങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കും ഇത്തരം ഒരു നയം ജൂലൈയിലായിരുന്നു പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന രണ്ട് ലക്ഷം ആളുകളെ ഇത് സഹായിക്കും. ഇപ്പോള്‍ അവര്‍ക്ക് $8.75 ഡോളറാണ് കുറഞ്ഞ ശമ്പളം. അത് അവരെ ദാരിദ്ര്യത്തിലേക്ക് താഴ്ത്തുന്നു. വാടക, ആരോഗ്യ ചിലവ് ഉയരുന്ന ജീവിതച്ചിലവ് എന്നിവ വഹിക്കാന്‍ ആ ശമ്പളം … Continue reading ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി

ഊര്‍ജ്ജക്കമ്പോളത്തില്‍ ബാര്‍ക്ലേയ്സ് തിരിമറിനടത്തി

ലാഭം നേടാനായി കാലിഫോര്‍ണിയയിലെ വൈദ്യുതി കമ്പോളത്തില്‍ തിരിമറിനടത്തിയതിന് $47 കോടി ഡോളറിന്റെ പിഴയീടാക്കും എന്ന് അമേരിക്കയിലെ നിയന്ത്രകര്‍ ബാര്‍ക്ലേയ്സ്(Barclays) ബാങ്കിനെ ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്താല്‍ Federal Energy Regulatory Commission ചുമത്തുന്ന ഏറ്റവും വലിയ പിഴയായിരിക്കും അത്. ലൈബോര്‍(Libor) എന്ന ആഗോള പലിശനിരക്കില്‍ തിരിമറിനടത്തിയപ്പോള്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ബാര്‍ക്ലേയ്സ് മുമ്പ് അടച്ച പിഴയേക്കാള്‍ വലിയ പിഴയാണിത്. ധാരാളം ബാങ്കുകള്‍ ലൈബോര്‍ തിരിമറി മുമ്പ് നടത്തിയിരുന്നു.

ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം

ഇപ്പോഴത്തെ ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം ആണെന്ന് പുതിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. Save the Children എന്ന സംഘമാണ് ഈ പഠനം നടത്തിയത്. ദാരിദ്ര്യം മുമ്പ് ദരിദ്ര രാജ്യങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഇടത്തരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മൊത്തം ദരിദ്രരുടെ 70% കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം രാജ്യങ്ങളിലാണ്.

ആഗോള ഊര്‍ജ്ജ സബ്സിഡി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ലോക ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം ആഗോള ഊര്‍ജ്ജ സബ്സിഡി $5.3 ലക്ഷം കോടി ഡോളര്‍ ($5.3 trillion) ആണ്. 2011 ല്‍ IMF കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയാണ് പുതിയ കണക്ക്. ലോകത്തിന്റെ മൊത്തം GDP യുടെ 6.5% വരുന്ന ഇത് ആരോഗ്യ സംരക്ഷണത്തിന് ലോകത്തെ സര്‍ക്കാരുകള്‍ മൊത്തം ചിലവാക്കുന്ന പണത്തേക്കാള്‍ അധികം ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മൊത്തം ആരോഗ്യ സംരക്ഷണ ചിലവ് ലോകത്തിന്റെ മൊത്തം GDP യുടെ 6% മേ വരുന്നുള്ളു. ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള … Continue reading ആഗോള ഊര്‍ജ്ജ സബ്സിഡി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു

ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപം നടത്തിയ Massachusetts’ public pension fund ന് കഴിഞ്ഞ വര്‍ഷം 500 കോടി ഡോളര്‍ നഷ്ടപ്പെട്ടു. Massachusetts Pension Reserves Investment Trust Fund കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപം നടത്തിയത്. അവയുടെ വിലയില്‍ 28% ഇടുവുണ്ടായതിനാല്‍ $52.1 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോസിലിന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. Massachusetts Nurses Association, Boston Teachers Union, എന്നീ യൂണിയനുകള്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് … Continue reading പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ചേര്‍ന്ന് നിക്ഷേപം പിന്‍വലിക്കാനാഹ്വാനം ചെയ്യുന്നു

ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന $9100 കോടി ഡോളറിന്റെ endowment പിന്‍വലിക്കാന്‍ University of Californiaയുടെ 10-campus നിയന്ത്രിക്കുന്ന കമ്മറ്റിയോട് UC Berkeley Faculty Association അപേക്ഷിച്ചു. അതുപോലെ എണ്ണ, കല്‍ക്കരി, പ്രകൃതിവാതക കോര്‍പ്പറേറ്റുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രേഖ Boston University യുെട അദ്ധ്യാപകര്‍ വിതരണം ചെയ്തു. 245 അദ്ധ്യാപകര്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. Harvard, University of Washington, തുടങ്ങിയ സര്‍വ്വകലാശാലകളിലേയും അദ്ധ്യാപകര്‍ ഇതുപോലെ വിജ്ഞാപനമിറക്കിയിരുന്നു. — സ്രോതസ്സ് grist.org

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു