സെനറ്റ് ഡമോക്രാറ്റുകള്‍ ഒബാമയോട് പറയുന്നു സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന്

ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് ഒബാമ വാഗ്ദാനം നല്‍കിയതാണ്. അതിന് ശേഷം 7 മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ 1,736 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് അമേരിക്ക അഭയം നല്‍കിയത്. സ്ഥലമില്ലാത്തതിനാലല്ല ഇത്. ഇതേ കാലയളവില്‍ ബര്‍മ്മയില്‍ നിന്നുള്ള 6,000 അഭയാര്‍ത്ഥികളേയും ഇറാഖില്‍ നിന്ന് 4,000 ല്‍ അധികം അഭയാര്‍ത്ഥികളേയും സ്വീകരിച്ചു. ക്യാനഡ 26,000 അഭയാര്‍ത്ഥികളെ നവംബറിന് ശേഷം സ്വീകരിച്ചു. ഒബാമക്ക് ഇനി 5 മാസം കൂടിയേയുള്ളു. തന്റെ … Continue reading സെനറ്റ് ഡമോക്രാറ്റുകള്‍ ഒബാമയോട് പറയുന്നു സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന്

രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും

സൃഷ്ട്രിക്കാന്‍ നാം സഹായിച്ച ഒരു യുദ്ധത്തില്‍ നിന്നുള്ള ശല്യക്കാരായ അഭയാര്‍ത്ഥികളെക്കുറിച്ച് പേയ് പിടിച്ച വലതുപക്ഷവും ഭീതി പരത്തുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളും അപസ്മാരം വളര്‍ത്തുന്ന സമയത്ത്, യൂറോപ്പിലെത്തപ്പെട്ട ആയിരക്കണക്കിന് സിറിയക്കാരായ കുട്ടികള്‍ ഓരോ രാത്രിയിലും നേരിടുന്ന സന്തോഷം തരാത്ത ആ യാഥാര്‍ത്ഥ്യത്തെ അവാര്‍ഡ് ജേതാവായ സ്വീഡനിലെ ഛായാഗ്രാഹകന്‍ Magnus Wennman രേഖപ്പെടുത്തുന്നു. ഹൃദയം തകര്‍ക്കുന്ന ആ ഓരോ ചിത്രത്തിലുടെയും അദ്ദേഹം അവരുടെ വീടിനെക്കുറിച്ചും, രക്ഷകര്‍ത്താക്കളേക്കുറിച്ചും, ഫുട്‌ബാളിനേക്കുറിച്ചും, വിദൂരമായ സമാധാനത്തെക്കുറിച്ചുമുള്ള അവരുടെ സ്വപ്നങ്ങളും ഒപ്പം അവരുടെ പേടി സ്വപ്നങ്ങളേക്കുറിച്ചും, അക്രമത്തെക്കുറിച്ചുള്ള … Continue reading രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും

ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു

2008ല്‍ തന്റെ ബീച്ച് ഹൌസിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉയര്‍ന്ന ഒരു സിറിയന്‍ ജനറലിനെ ഇസ്രായേല്‍ നേവി കമാന്‍ഡോകള്‍ കൊന്നു എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട National Security Agency (NSA) യുടെ ഒരു രേഖ വ്യക്തമാക്കുന്നു. ആ രേഖ പ്രകാരം Shayetet 13 എന്ന ഇസ്രായേല്‍ പ്രത്യേക സൈനിക യൂണിറ്റ് വടക്കന്‍ സിറിയയിലെ തുറമുഖമായ Tartus ന് അടുത്ത് കരയില്‍ കയറി ജനറല്‍ Muhammad Suleiman നെ കണ്ടെത്തി തലയിലും കഴുത്തിലും വെടിവെച്ച് കൊല്ലുകയാണുണ്ടായത്. — … Continue reading ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു

സിറിയയിലെ മാധ്യമ പ്രവര്‍ത്തകനായ നാജി ജര്‍ഫ് ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഷ്ടൂരതകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനും ഡോക്കുമെന്ററി നിര്‍മ്മാതാവുമായ നാജി ജര്‍ഫ്(Naji Jerf) ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു. പൌരമാധ്യമ സംഘടനായായ റാഖ(Raqqa)യോട് ചേര്‍ന്ന് പേരവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ സിറിയയുടെ അതിര്‍ത്തിയിലുള്ള തുര്‍ക്കി പട്ടണത്തില്‍ വെച്ച് നിശബ്ദമായാണ് കൊന്നത്. ഫ്രാന്‍സില്‍ അഭയാര്‍ത്ഥിത്വം അപേക്ഷിച്ച അദ്ദേഹം തൊട്ടടുത്ത ദിവസം അവിടേക്ക് കുടുംബസമേതം പറക്കാനിരുന്നതാണ്.