അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു
ടാഗ്: സൈന്യം
സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ
സോമാലിയയിൽ സൈന്യത്തെ നിയോഗിക്കുന്നത് ബൈഡൻ അംഗീകരിച്ചു
സോമാലിയയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനത്തെ ബൈഡൻ തിരുത്തി. Special Operations Forces നെ വീണ്ടും അവിടെ നിയോഗിക്കും. ആഫ്രിക്കൻ മുനമ്പിൽ അമേരിക്കയും ബ്രിട്ടണും നടത്തുന്ന കുത്തിരിപ്പിന്റെ ദീർഘകാലമായ ചരിത്രത്തിലെ പുതിയ നീക്കമാണ് അത്. മെയ് 16 സോമാലിയയിലെക്ക് US Special Operations Forces നെ നിയോഗിക്കപ്പെട്ടതിന്റെ തൊട്ട് പിറകിന് പടിഞ്ഞാറൻ മാധ്യമങ്ങൾ ആ ഇടപെടലിനെ തിരിച്ചിടാൻ തുടങ്ങി. തന്ത്രപരമായി പ്രാധാന്യമുള്ള Horn of Africa യിൽ രാഷ്ട്രീയമായി ഇടപെടാനായി തീവൃവാദ വിരുദ്ധതയെന്ന് ന്യായം … Continue reading സോമാലിയയിൽ സൈന്യത്തെ നിയോഗിക്കുന്നത് ബൈഡൻ അംഗീകരിച്ചു
അമേരിക്കൻ സൈന്യത്തിലെ പ്രകടമായ അഴിമതി തുറന്ന് കാണിക്കുന്നു
https://www.youtube.com/watch?v=TxWt0hc_3Zk Profiting from Afghanistan war ponzi scheme
സുരക്ഷാ കഥകൾ പൊളിക്കുന്നത്
https://mf.b37mrtl.ru/files/2019.09/5d74a28185f5405fa63543d7.mp4 Charles Derber On Contact
അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു
കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്കയുടെ സൈനിക വിലാസമായ .mil ലേക്കുള്ള ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു. അത് മാലി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഏറ്റവും മുകളിലത്തെ ഡൊമെയിൻ ആണ്. ഒരു അക്ഷരത്തിന്റെ തെറ്റ് കാരണം, ആരോഗ്യ വിവരങ്ങൾ, വ്യക്തിത്വ രേഖകൾ, സൈനിക നിർമ്മിതികളുടെ മാപ്പുകൾ, യാത്രാ വിവരങ്ങൾ, ഉന്നത സൈനിക നേതാക്കളുടെ ബുക്കിങ്ങുകൾ, തുടങ്ങിയ വിവരങ്ങളടങ്ങിയ .mil എന്ന വിലാസങ്ങൾക്ക് ലക്ഷ്യം വെച്ച ഇമെയിലുകളാണ് തെറ്റി .ml വിലാസങ്ങളിലേക്ക് പോയത്. — സ്രോതസ്സ് theregister.com | … Continue reading അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു
ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
യുദ്ധത്തിലുള്ള മരണത്തേക്കാൾ 4 കൂടുതലാണ് സൈന്യത്തിലെ ആത്മഹത്യ
അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്. — സ്രോതസ്സ് npr.org | Jun 24, 2021
1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു
അമേരിക്കൻ അധികൃതർ എൽ സാൽവഡോർ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനിക കേണലായ Roberto Antonio Garay Saravia യെ അറസ്റ്റ് ചെയ്തു. 1981 ലെ El Mozote കൂട്ടക്കൊലയുടെ പേരിലാണിത്. ഏഴ് ഗ്രാമങ്ങളിലായി 1,000 സാധാരണക്കാരെ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോർ സേന കൊന്നു. 2014ൽ അമേരിക്കയിലെ സ്ഥിരം താമസക്കാരനാകാനുള്ള അപേക്ഷയിൽ കൂട്ടക്കൊലയിലെ തന്റെ പങ്ക് മറച്ച് Garay വെച്ചു എന്ന് Immigration and Customs Enforcement പറയുന്നു. ജോർജ്ജിയയിലെ Fort Benning’s School of the Americas … Continue reading 1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു
1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു
19-വയസുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ Rodrigo Rojas നേയും 18-വയസായ Carmen Gloria Quintana നേയും പെട്രോളൊഴിച്ച് തീവെച്ച് അവരെ മരണത്തിന് ഉപേക്ഷിച്ചതും ആയ, ഇപ്പോൾ വിരമിച്ച 10 സൈനികരെ അവരുടെ ഭയാനകമായ കുറ്റകൃത്യത്തിന് 36 വർഷങ്ങൾക്ക് ശേഷം ചിലിയിലെ ഒരു കോടതി ശിക്ഷിച്ചു. മാന്ദ്യത്തിന് തുല്യമായ തൊഴിലില്ലായ്മയും മഹാ ദാരിദ്ര്യവും, സൈനിക ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ രക്തരൂക്ഷിതമായ നിഷ്ഠൂരമായ അടച്ചമർത്തലിനും എതിരായ പ്രതിഷേധങ്ങൾക്കിടയിൽ സാന്റിയാഗോയിലെ തൊഴിലാളി വർഗ്ഗ പ്രദേശമായ Estación Central ൽ “Caso Quemados” (കത്തിച്ചവരുടെ കേസ്) … Continue reading 1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു