സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ് ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന. ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകളേയും നിങ്ങള്‍ക്ക് ഒരേ സമയത്ത് പിന്‍തുണക്കാനാവില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ ചങ്ങലകളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനായി 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ആ സമയത്ത് അതിന് ആരും വലിയ പ്രാധാന്യം കൊടുത്തില്ല. ഒരു ഉട്ടോപ്യന്‍ ആശയമാണതെന്ന് കമ്പനികളും പ്രോഗ്രാമര്‍മാരും കരുതി. ഒരിക്കലും അത് ലക്ഷ്യത്തിലെത്തുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് അന്ന് ആരും ‘ധാര്‍മ്മികതയെ’ പരിഗണിച്ചതേയില്ല. നേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. പിന്നീട് ധാരാളം പേര്‍ സ്റ്റാള്‍മന്റെ കാരണങ്ങളും, … Continue reading OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും "സ്വാതന്ത്ര്യം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും. ഒരു കമ്പോളത്തിലെന്തുണ്ട് കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട

നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്

1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി. ആ സമയത്ത് ആരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റാണ് ആ യുദ്ധം നടത്തിയത്. Xerox ന്റെ പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ഒരു അനീതിയില്‍ നിന്നാണ് അത് തുടങ്ങിയത്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് നീതി കൊടുക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു പ്രോഗ്രാമറായ അദ്ദേഹം അങ്ങനെ അത്തരത്തിലുള്ള ഒരു സംവിധാനം സ്വയം നിര്‍മ്മിക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ ഗ്നൂ എന്ന് … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്

ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല

ദീര്‍ഘകാലത്തെ അവരുടെ നയം മാറ്റിക്കൊണ്ട് അംഗങ്ങള്‍ക്ക് വോട്ടെടുപ്പ് നടത്തി ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാനുള്ള അവസരം Foundation നിര്‍ത്തലാക്കി. കേണല്‍ ഡവലപ്പറായ Matthew Garrett കഴിഞ്ഞ ആഴ്ച അറിയിച്ചതാണ് ഈ കാര്യം. Linux Foundation ന് പ്രതിവര്‍ഷം $99 USD അംഗസംഖ്യ നില്‍കുന്ന വ്യക്തികളായ അംഗങ്ങള്‍ക്ക് മുമ്പ് രണ്ട് ഡയറക്റ്റര്‍മാരെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കാമായിരുന്നു. ബാക്കി 11 ഡയറക്റ്റര്‍മാരെ കൂടുതല്‍ സംഖ്യ Foundation നല്‍കുന്ന വലിയ കമ്പനികളാണ് നിര്‍ദ്ദേശിച്ചിരുന്നത്. പുതിയ നിയമ പ്രകാരം സാമൂഹത്തിന് (വ്യക്തികളായ അംഗങ്ങള്‍) ഇനിമേല്‍ ഡയറക്റ്റര്‍മാരെ നിശ്ഛയിക്കുന്നതില്‍ … Continue reading ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ലിനക്സ് ഫൌണ്ടേഷന്‍ ഇനി വ്യക്തികളെ അനുവദിക്കില്ല