BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
ടാഗ്: ഹിന്ദുത്വ
ഭഗവദ്ഗീതയുടെ തനിനിറം
[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം
ശബരിമല ചരിത്രവും വിശ്വാസവും
T S Syamkumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): സ്കന്ദപുരാണത്തില്‍ ശിവന് വിഷ്ണുവിലുണ്ടായതാണ് ശാസ്താവെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭാഗവതത്തില്‍ ഇത്തരത്തില്‍ പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. ശിവന്റെ രേതസ് പതിച്ച സ്ഥലം സ്വര്‍ണ്ണവും വെള്ളിയുമുള്ളതായി മാറി എന്ന് മാത്രമേ പറയുന്നുള്ളു. പുത്രനെ കൊടുത്തു എന്ന് മാത്രമേ ഭാഗവതത്തില്‍ എഴുത്തച്ഛന്‍ പറയുന്നുള്ളു. ശബരിമല പ്രസിദ്ധമായിരുന്നെങ്കില്‍ എഴുത്തച്ഛന്‍ അതിനെക്കുറിച്ച് എന്തുകൊണ്ട് പരാമര്‍ശിച്ചില്ല. ഒരു ബ്രഹദ് പാരമ്പര്യത്തില്‍ അയ്യപ്പന്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ശാസ്താവും ഉണ്ടായിരുന്നില്ല. ശാസ്താവിനുപയോഗിക്കുന്ന മൂര്‍ത്തിപൂജാ മന്ത്രങ്ങളും പീഠപൂജാ മന്ത്രങ്ങളും ആണ് അയ്യപ്പനും ഉപയോഗിക്കുന്നത്. … Continue reading ശബരിമല ചരിത്രവും വിശ്വാസവും
ബ്രാഹ്മണിസവും ഹിന്ദുത്വവും
Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും
വെറുപ്പിനെതിരെ പ്രവര്‍ത്തിക്കുക
Fatima Nafis(Najib's Mom) On the Topic Of " Stand Against Hate" at MANUU
ഏറ്റവും വലിയ ജൂംല
Akash Banerjee
RSS ചരിത്രവും രാഷ്ട്രീയവും
Interview with Dr. K.N Panikkar - Part 1 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): RSS ല്‍ അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സവര്‍ക്കര്‍ RSS ആണോ അല്ലയോ എന്ന ചോദ്യം അര്‍ത്ഥമില്ലാത്തതാണ്. ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്‍ഡ്യന്‍ സംസ്കാരം അതാണ്. ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്‍ബന്ധിച്ച ഒരാള്‍ പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും … Continue reading RSS ചരിത്രവും രാഷ്ട്രീയവും
12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. ഇത്തരത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരം ലേലം നടത്തുന്നസമയത്ത് വെളിപ്പെടുത്താമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫാക്ട് അടക്കം 32 പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിതിആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് 12 സ്ഥാപനങ്ങളെ ആദ്യഘട്ടമായി തെരഞ്ഞെടുത്തത്. നഷ്ടത്തിലുള്ള 26 പൊതുമേഖലാസ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാനും നിതിആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടാനുള്ളവയുടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി … Continue reading 12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്
സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
ശ്രദ്ധ JNU വിലേക്ക്
