£18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു

ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ … Continue reading £18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു

വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി. നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ … Continue reading വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

വിരലടയാളം പ്രവര്‍ത്തിക്കുന്നില്ല

യന്ത്രം വരുന്നതിന് മുമ്പ് എനിക്ക് റേഷന്‍ കിട്ടുമായിരുന്നു മോഹന്‍ലാലിന്റെ വിധവയായ ഗാട്ടു ദേവി രാജസ്ഥാനിലെ Rajsamand ജില്ലയിലെ Pata KI Anti ഗ്രാമത്തിലെ kuccha വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നു. അവരുടെ ബയോമെട്രിക്സ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷം രണ്ട് പ്രാവശ്യം മാത്രമാണ് അവര്‍ക്ക് റേഷന്‍ കിട്ടിയത്.

മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013

സൌദി അറേബ്യയില്‍ മാറ്റങ്ങള്‍ക്കായി പിന്‍തുണക്കുന്നത്

Nada Khader Mohammed Al-Nimr, son of executed Sheikh Nimr Al-Nimr before 1950s pakistan was a peaceful place. no discrimination against Sunni and Shia. then Saudi's pured money. wahabism. ignited violence

സ്കൂളുകള്‍ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കണം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കണം. അതുപോലെ കറുത്ത ബ്രിട്ടീഷുകാര്‍ നല്‍കിയ “അതിബൃഹത്തായ സംഭാവനകള്‍”ക്ക് കൂടിയ പ്രാധാന്യവും നല്‍കണമെന്ന് ജറീമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടിമ വ്യാപാരത്തിന്റെ സമ്പത്താല്‍ നിര്‍മ്മിതമായ ബ്രിസ്റ്റോള്‍ നഗരത്തില്‍ Emancipation Educational Trust ന്റെ ഉദ്ഘാടന വേളയിലാണ് ലേബര്‍ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാവി തലമുറകളെ അടിമത്തത്തിന്റെ ആഘാതത്തെക്കുറിച്ച് Emancipation Educational Trust പഠിപ്പിക്കും. — സ്രോതസ്സ് independent.co.uk | Oct 11 2018

വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു

മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു