ചൂട് കൂടിയ സമൂദ്രം ആർദ്ര താപ തരംഗങ്ങളെയുണ്ടാക്കും

കാലാവസ്ഥാ മാറ്റം കൊണ്ട് താപനില ഉയരുന്നത് മനുഷ്യ ആരോഗ്യത്തിന് അപകടകരമാണ് എന്നത് വളരെ വ്യക്തമാണ്. എന്നാൽ അതിനോടൊപ്പം ഉയർന്ന humidity ഉണ്ടായാൽ അത് താപത്തെ ശക്തമാക്കുകയും മാരകമാക്കുകയും ചെയ്യും. ഈ തീവൃ താപനില സംഭവങ്ങളെ humid താപതരംഗങ്ങൾ എന്ന് വിളിക്കുന്നു. ലോകം മൊത്തം അതിന് ശക്തി കൂടുകയും വർദ്ധിച്ച് വരുകയും ചെയ്യുന്നു. ചൂട്കൂടിയ തീര സമുദ്ര താപനിലയും വലിയ തോതിലെ humid താപതരംഗങ്ങളും തമ്മിൽ കാര്യകാരണ ബന്ധമുണ്ടെന്ന് അടുത്ത കാലത്ത് നടന്ന് ഒരു പഠനം കണ്ടെത്തി. സമുദ്രോപരിതലത്തിന്റെ … Continue reading ചൂട് കൂടിയ സമൂദ്രം ആർദ്ര താപ തരംഗങ്ങളെയുണ്ടാക്കും

400 കാലാവസ്ഥാ ശാസ്ത്രജ്ഞർ ഫോസിലിന്ധനങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തെ പിൻതുണച്ചു

ഫോസിലിന്ധനങ്ങൾ അവസാനിപ്പിക്കുക എന്ന ആഹ്വാനത്തോടെ ന്യൂയോർക് നഗരത്തിൽ നടത്തിയ ഒരു പ്രധാന ജാഥയിൽ നൂറുകണക്കിന് കാലാവസ്ഥാ പ്രവർത്തകർ മാൻഹാറ്റനിലെ സിറ്റിബാങ്ക് ആസ്ഥാനത്തിന്റെ പ്രവേശനകവാടം തടഞ്ഞു. ഫോസിലിന്ധന വ്യവസായത്തിന് ധനസഹായം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യമായിരുന്നു അവരുടേത്. Stop the Money Pipeline ന്റെ സഹ സ്ഥാപകനായ Alec Connon ഉൾപ്പടെയുള്ള 25 പേരെ അറസ്റ്റ് ചെയ്തു. March to End Fossil Fuels ന്റെ ആവശ്യങ്ങളെ 400 ശാസ്ത്രജ്ഞർ പിൻതുണച്ചു. കാലാവസ്ഥ പ്രശ്നത്തെ പരിഹരിക്കാനായി താങ്കൾ ശാസ്ത്രം … Continue reading 400 കാലാവസ്ഥാ ശാസ്ത്രജ്ഞർ ഫോസിലിന്ധനങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തെ പിൻതുണച്ചു

അലാസ്കയിലെ ആർക്ടിക് അപകടകരമായ പുതിയ അഗ്നിയുഗത്തിലേക്ക് പ്രവേശിക്കുന്നു

ആയിരക്കണക്കിന് വർഷങ്ങളിൽ അലാസ്കയുടെ വടക്കൻ ചരിവിൽ കാട്ടുതീ അപൂർവ്വമായ കാര്യമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ അലാസ്കയുടെ വടക്കെ ചരുവിൽ കാട്ടുതീ കഴിഞ്ഞ 3,000 വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി എന്ന് Biogeosciences ജേണലിൽ വന്ന പുതിയ പഠനം പറയുന്നു. ആ മാറ്റം 20ാം നൂറ്റാണ്ടിൽ അത് തീവൃമായി മാറി. ചൂടായ താപനില മണ്ണിനെ ഉണക്കുകയും കുറ്റിച്ചെടി പടർപ്പുകൾക്ക് ഇന്ധനമേകുകയും ചെയ്തത് ശക്തമായ തീയ്ക്ക് കളമൊരുക്കി. 1950കൾക്ക് ശേഷമുള്ള തീപിടുത്തങ്ങൾ ഒരു റിക്കോഡ് നിലയിലെത്തി എന്ന് Peat കാമ്പുകളും ഉപഗ്രഹ … Continue reading അലാസ്കയിലെ ആർക്ടിക് അപകടകരമായ പുതിയ അഗ്നിയുഗത്തിലേക്ക് പ്രവേശിക്കുന്നു

1980കളിലേക്കാൾ 400% വേഗത്തിലാണ് സമൂദ്രോപരിതലം ചൂടാകുന്നത്

1980കളുടെ അവസാനം സമുദ്രോപരിതലം ചൂടാകുന്നതിനേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഇപ്പോൾ ചൂടാകുന്നത് എന്ന് ബ്രിട്ടണിലെ University of Reading നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. എൽ നിനോയിൽ നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ വരുന്ന ചൂട് CO2 വർദ്ധനവിൽ നിന്നാണ് എന്ന് ധാരാളം സിദ്ധാന്തങ്ങൾ നിർദ്ദേശിക്കുന്നു. സമുദ്രോപരിതലം ചൂടാകുന്നതിന്റെ വ്യത്യാസം കണക്കാനായി ഗവേഷകർ 1985 മുതൽക്കുള്ള ഉപഗ്രഹ ഡാറ്റ രേഖകൾ ഉപയോഗിച്ചു. 80കളിൽ ചൂടാകുന്നതിന്റെ തോത് ദശാബ്ദത്തിൽ 0.06 °C ആയിരുന്നുയ എന്നാൽ ഇപ്പോൾ അത് 0.27 °C … Continue reading 1980കളിലേക്കാൾ 400% വേഗത്തിലാണ് സമൂദ്രോപരിതലം ചൂടാകുന്നത്

തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു

കൂടിനകത്തെ താപനില ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നതിനുള്ള ശേഷിയുള്ളവരാണ് തേനീച്ചകൾ. എന്നാൽ ഈ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ overwhelm ആണ് വേനൽകാലത്തെ തീവൃ ചൂട് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. Ecological and Evolutionary Physiology ൽ പ്രസിദ്ധപ്പെടുത്തിയ ഈ പഠനത്തിൽ പറയുന്നതനുസരിച്ച് കൂട്ടിലെ താപനില നിയന്ത്രണം തകരാറിലാക്കുന്നതാണ് prolonged താപ തരംഗം. കോളനിയിയുടെ അംഗസംഖ്യയിൽ വലിയ കുറവുണ്ടാക്കുന്നതാണ് ഇത്. അരിസോണയിലെ ചൂടുള്ള വേനൽകാലത്ത് 9 തേനീച്ചക്കൂടുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് "Negative Effects of Excessive Heat on … Continue reading തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു

കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്

കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു

ജലസംഭരണികളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ജലമാണ് നമ്മുടെ ജല ലഭ്യത ഉറപ്പാക്കുന്നത്. അതുകൊണ്ട് നല്ല ജല ഗുണമേന്മ പ്രധാനപ്പെട്ടതാണ്. എന്നാൽ അത് കാലാവസ്ഥാ മാറ്റം കാരണം അപകടത്തിലാകുന്നു. കാലാവസ്ഥാ മാറ്റം കാരണം അപ്രത്യക്ഷമാകുന്ന catchment പ്രദേശത്തെ കാടുകൾ, ജർമ്മനിയിലെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലത്തിന്റെ ഗുണമേന്മയെ ബാധിക്കും എന്ന് Harz പ്രദേശത്തെ Rappbode ജലസംഭരണിയിൽ Helmholtz Centre for Environmental Research (UFZ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടല്ലാത്ത ഇത്തരം പ്രശ്നം ഗൗരവകരമായി കണക്കാക്കപ്പെട്ടിട്ടില്ല എന്ന് … Continue reading കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു

കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും

ജലത്തിലെ സാധാരണ വൈറസ് മുതൽ പ്ലേഗ് പോലുള്ള മാരക രോഗങ്ങൾ വരെയുള്ള ലോകം മൊത്തം മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധി രോഗങ്ങളുടെ 58% ത്തെ കാലാവസ്ഥാ മാറ്റം വര്‍ദ്ധിപ്പിക്കും. സംഖ്യകൾ ഞെട്ടലുണ്ടാക്കുന്നതാണ്. മനുഷ്യരിലെ 375 രോഗങ്ങളിൽ 218 എണ്ണത്തേയും കാലാവസ്ഥാ മാറ്റം ബാധിക്കും. ഉദാഹരണത്തിന് വെള്ളപ്പൊക്കം കരള്‍വീക്കം (hepatitis) വ്യാപിപ്പിക്കും. മലേറിയ വഹിക്കുന്ന കൊതുകുകളുടെ ആയുസ് വർദ്ധിപ്പിക്കുന്നതാണ് ഉയരുന്ന താപനില. വരൾച്ച കാരണം ആഹാരം അന്വേഷിച്ച് hantavirus ബാധിച്ച കരണ്ടുതീനികൾ(rodents) മനുഷ്യവാസസ്ഥലങ്ങളിലെത്തും. അത്തരത്തിലെ 1,000 ൽ അധികം കടത്ത് … Continue reading കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും

കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്

കാട്ടുതീ, താപതരംഗം ലോകം മൊത്തം വ്യാപിക്കുന്നതിൽ നിന്നും മനുഷ്യവംശം “സംഘമായ ആത്മഹത്യ” യെ നേരിടുകയാണ് എന്ന് കാണാം എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ മുന്നറീപ്പ് നൽകുന്നു. തീവൃ താപത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ലോകം മൊത്തമുള്ള സർക്കാരുകൾ കഷ്ടപ്പെടുകയാണ്. “മനുഷ്യ വംശത്തിന്റെ പകുതി വെള്ളപ്പൊക്കം, തീവൃ കൊടുംകാറ്റ്, കാട്ടുതീ എന്നിവയുടെ അപകട നിലയിലാണ്. ഒരു രാജ്യവും രക്ഷപെടില്ല. എന്നിട്ടും നാം നമ്മുടെ ഫോസിലിന്ധന ആസക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നമുക്കൊരു തെരഞ്ഞെടുപ്പുണ്ട്. ഒന്നിച്ച് പ്രവർത്തിക്കുക, അല്ലെങ്കിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യുക. … Continue reading കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്