ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും

ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016

1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള്‍ ആഗോള കാര്‍ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.1960കള്‍ക്ക് ശേഷം 7 വര്‍ഷത്തെ കാര്‍ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്‍ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

കോടീശ്വരന്‍മാര്‍ എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?

3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു

വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016