1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള്‍ ആഗോള കാര്‍ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.1960കള്‍ക്ക് ശേഷം 7 വര്‍ഷത്തെ കാര്‍ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്‍ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

കോടീശ്വരന്‍മാര്‍ എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?

3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു

വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016

അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു

ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു

ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് … Continue reading ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു

ഗ്രീന്‍ലാന്റിലെ ഉരുകുന്ന ജലം സമുദ്രത്തിലേക്ക് ഫോസ്‌ഫെറസ് തള്ളുന്നു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. — സ്രോതസ്സ് scientificamerican.com ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.

കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്

As California Governor Jerry Brown’s Global Climate Action Summit kicked off Thursday, indigenous and climate justice activists blocked the main entrance in protest. While the protests took place outside the GCAS, Gov. Brown and former New York Mayor Michael Bloomberg, the U.N. special envoy for climate action, were inside. Protesters disrupted Bloomberg’s speech at the … Continue reading കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്

റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു