Weddell Sea മുതല്‍ അന്റാര്‍ക്ടിക് മുനമ്പ് വരെയുള്ള കടലിലാണ് അന്റാര്‍ക്ടിക് ക്രില്ലുകള്‍ കൂടുതലും കാണപ്പെടുന്നത്. വിവിധ തിമിംഗല, സീല്‍, പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ക്ക് അവ ആഹാരമാണ്. ശോഷിച്ച വര്‍ഷങ്ങളില്‍ അവ മറ്റ് ആഹാര സ്രോതസ്സുകള്‍ കണ്ടെത്തുമെങ്കിലും അവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അന്റാര്‍ക്ടിക് ക്രില്ലുകളുടെ എണ്ണം 70% - 80% വരെ കുറഞ്ഞിരുന്നു. കാലാവസ്ഥ മാറ്റമാണോ അതിന് കാരണം എന്നതില്‍ ഗവേഷകര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും, മഞ്ഞിന്റെ ആവരണം … Continue reading ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു
വിഭാഗം: ആഗോളതപനം
വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം
Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം
താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ്
1991 - 2018 കാലത്ത് താപം കാരണമുണ്ടായ എല്ലാ മരണങ്ങളിലും മൂന്നിലൊന്ന് മനുഷ്യന്‍ ഉണ്ടാക്കിയ ആഗോളതപനം പ്രധാന പങ്ക് വഹിച്ചു എന്ന് Nature Climate Change ല്‍ വന്ന ലേഖനം പറയുന്നു. മൊത്തത്തില്‍ അടുത്ത കാലത്തെ വേനല്‍കാലത്ത് നടന്ന താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ 37% ഭൂമി ചൂടാകുന്നതുകൊണ്ടാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ഇതുവരെ ആഗോള ശരാശരി താപനില 1°C മാത്രമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉദ്‌വമനം തുടര്‍ന്നും വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന താപനില വര്‍ദ്ധനവിന്റെ ഒരു ചെറിയ അംശം മാത്രമാണത്. ആഗോള തപനം … Continue reading താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ്
ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു
ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 … Continue reading ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു
ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു
വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു
ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല
എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല
മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും
ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016