കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു
ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22
ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
നമ്മുടെ ഉദ്വമനം നിർത്തണം
https://www.youtube.com/watch?v=M7dVF9xylaw Greta Thunberg Jan 21, 2020 #WorldEconomicForum #Davos
സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
നമ്മുടെ വീട് തീയിലാണ്
https://www.youtube.com/watch?v=3k82A3dcVRU Greta Thunberg World Economic Forum in Davos, Switzerland, Jan 25, 2019
നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
കാലാവസ്ഥ സംരക്ഷിക്കുന്നത് എന്നത് ജനാധിപത്യം സംരക്ഷിക്കുന്നതാണ്
https://www.youtube.com/watch?v=8qZ0hSP_YEU Greta Thunberg & Kevin Anderson | In search of REAL climate leadership | 2022 Interview https://www.youtube.com/watch?v=72nrXRv6Nj0
ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും
ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും
അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact