ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്. — സ്രോതസ്സ് democracynow.org ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?
വിഭാഗം: ആഗോളതപനം
റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
2015 ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. എല്‍ നിനോ പ്രതിഭാസമുള്ളതിനാല്‍ 2016 ഇതിലും ചൂടുകൂടുതലായിരിക്കും എന്ന് World Meteorological Organization പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരാശരി താപനില 6 ഡിഗ്രീ സെന്റീഗ്രൈഡ് വരെ വര്‍ദ്ധിക്കാന്‍ കാരണമാകും. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം വേണ്ട നടപടികള്‍ എടുത്താല്‍ താപനില വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്താന്‍ ഇപ്പോഴും കഴിയുമെന്ന് WMO ന്റെ ഡയറക്റ്ററായ Michel Jarraud പറഞ്ഞു. കാലാവസ്ഥാ മാറ്റം ഇല്ലാതാക്കാനായി "silver bullet" ഒന്നുമില്ല. പാരീസില്‍ ശക്തമായ … Continue reading റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി
പാരീസില്‍ 100 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണം നടത്തിയ ISIS നേക്കാള്‍ അമേരിക്ക പേടിക്കേണ്ടത് കാലാവസ്ഥാമാറ്റമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് പറഞ്ഞു. സംവാദത്തിന്റെ moderator ആയ John Dickerson ന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. സാന്റേഴ്സിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ഭീഷണി. അന്തര്‍ദേശീയ ഭീകരവാദം തീര്‍ച്ചയായും വലിയ ഒരു പ്രശ്നമാണ്. എന്നാല്‍ കാലാവസ്ഥാ മാറ്റവും ആ ഭീഷണിക്ക് ശക്തികൂട്ടുന്നു. ആഗോളതപനം പരിമിതമായ വിഭവങ്ങളായ ജലം, ഫലഭൂഷ്ടമായ മണ്ണ് എന്നിവക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും … Continue reading കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി
#Heathrow 13 നെ പിന്‍തുണക്കൂ
ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ 13 പേര്‍ക്ക് കഴിഞ്ഞ മാസം ബ്രിട്ടണിലെ ഒരു ജഡ്ജി ജയില്‍ ശിക്ഷ വിധിച്ചു. ഹീത്രൂ റണ്‍വേയില്‍ അത് ആദ്യമായാണ് അത്തരം ഒരു സമരം നടന്നത്. ആറ് മണിക്കൂര്‍ സമയം നടന്ന ആ സമരത്തിനാല്‍ 25 ഓളം ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്തു. വിമാനത്താവളം വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന Plane Stupid എന്ന സംഘടനയാണ് സമരം നടത്തിയത്. ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വിമാനത്താവളത്തിന്റെ പങ്ക് കാരണം … Continue reading #Heathrow 13 നെ പിന്‍തുണക്കൂ
ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു
India Meteorological Department (IMD) 2015 ലെ മണ്‍സൂണ്‍ പ്രവചനം downgrad ചെയ്തതിന് ശേഷം, ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ അതിവേഗത്തിലുള്ള ചൂടാകല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കെ ഏഷ്യയിലെ മഴ കുറയുന്നതിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചു. 1901 - 2012 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ച് Indian Institute of Tropical Meteorology ലെ ശാസ്ത്രജ്ഞ Roxy Mathew Koll വേനല്‍കാലത്തെ മണ്‍സൂണിന്റെ അളവ് ക്രമമായി കുറയുന്നതായി കണ്ടെത്തി. തെക്കന്‍ പാകിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് … Continue reading ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു
2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആഗോളതപനമായിരിക്കും
കാലാവസ്ഥാ മാറ്റം 2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആയിരിക്കുമെന്ന് World Economic Forum പറഞ്ഞു. ലാഭ ലക്ഷ്യമില്ലാത്ത ഈ സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റവും അതിനോട് ബന്ധമുള്ള തീവൃകാലാവസ്ഥ, വലിയ പ്രകൃതി ദുരന്തങ്ങള്‍, ഉയരുന്ന ഹരിതഗ്രഹവാതക ഉദ്‌വമനം, ജല ദൌര്‍ലഭ്യം, വെള്ളപ്പൊക്കം, കൊടുംകാറ്റ് തുടങ്ങിയ മറ്റ് പരിസ്ഥിതി പ്രതിഭാസങ്ങളും ആണ് 2011 ന് ശേഷം ലോകം നേരിട്ട് ഏറ്റവും വലിയ 5 സാമ്പത്തിക ഭീഷണികളിലൊന്ന്. — സ്രോതസ്സ് scientificamerican.com
എല്ലാവരേയും കുറച്ചുള്ള പ്രതീക്ഷ

1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
ആര്‍ക്ടിക്കില്‍ റിക്കോഡുകളിലേ ഏറ്റവും ഉയര്‍ന്ന താപനില 2015 ല്‍ രേഖപ്പെടുത്തി
National Oceanic and Atmospheric Administration ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ആര്‍ക്ടിക് താപനില റിക്കോഡുകളിലേക്കും ഏറ്റവും കൂടിയതാണ് എന്ന് കണ്ടെത്തി. ആര്‍ക്ടിക്കിലെ ചിലസ്ഥലങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 5 ഡിഗ്രി വരെ കൂടി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികളുടെ 50% ല്‍ അധികം വന്‍തോതില്‍ ഉരുകുകയാണ്. "ഭൂമിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക്കിലെ മഞ്ഞ് രണ്ടിരട്ടി വേഗത്തിലാണ് ഉരുകുന്നത്," എന്ന് NOAA ശാസ്ത്രജ്ഞന്‍ Richard Spinrad പറഞ്ഞു.
പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”
Guardian റിപ്പോര്‍ട്ട് ചെയ്യുന്നു: കാലാവസ്ഥാമാറ്റ ബോധത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന ജെയിംസ് ഹാന്‍സെന്‍ പറയുന്നത് പാരീസ് കാലാവസ്ഥാ കരാര്‍ ഒരു തട്ടിപ്പാണ് എന്നാണ്. “നമുക്ക് ഒരു 2 [degrees] C ചൂടാകല്‍ ലക്ഷ്യമാണ്, പിന്നീട് ഓരോ 5 വര്‍ഷം തോറും അത് കുറേശെ കുറച്ചുകൊണ്ടുവരും എന്ന് പറയുന്നത് വെറും ചാണകമാണ്(bullshit). അത് വെറും വിലയില്ലാത്ത വാക്കുകളാണ്. ഒരു പ്രവര്‍ത്തിയുമില്ല. വെറും പ്രഖ്യാപനം മാത്രം. ഫോസിലിന്ധനങ്ങള്‍ക്ക് വില കുറവായിരിക്കുന്നടത്തോളം കാലം ആളുകള്‍ അവ കത്തിക്കുകയും ചെയ്യും,” എന്ന് ഹാന്‍സന്‍ പറഞ്ഞു. … Continue reading പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”