കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
വിഭാഗം: ആഗോളതപനം
ആര്‍ക്ടിക്കില്‍ റിക്കോഡുകളിലേ ഏറ്റവും ഉയര്‍ന്ന താപനില 2015 ല്‍ രേഖപ്പെടുത്തി
National Oceanic and Atmospheric Administration ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ആര്‍ക്ടിക് താപനില റിക്കോഡുകളിലേക്കും ഏറ്റവും കൂടിയതാണ് എന്ന് കണ്ടെത്തി. ആര്‍ക്ടിക്കിലെ ചിലസ്ഥലങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 5 ഡിഗ്രി വരെ കൂടി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികളുടെ 50% ല്‍ അധികം വന്‍തോതില്‍ ഉരുകുകയാണ്. "ഭൂമിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക്കിലെ മഞ്ഞ് രണ്ടിരട്ടി വേഗത്തിലാണ് ഉരുകുന്നത്," എന്ന് NOAA ശാസ്ത്രജ്ഞന്‍ Richard Spinrad പറഞ്ഞു.
പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”
Guardian റിപ്പോര്‍ട്ട് ചെയ്യുന്നു: കാലാവസ്ഥാമാറ്റ ബോധത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന ജെയിംസ് ഹാന്‍സെന്‍ പറയുന്നത് പാരീസ് കാലാവസ്ഥാ കരാര്‍ ഒരു തട്ടിപ്പാണ് എന്നാണ്. “നമുക്ക് ഒരു 2 [degrees] C ചൂടാകല്‍ ലക്ഷ്യമാണ്, പിന്നീട് ഓരോ 5 വര്‍ഷം തോറും അത് കുറേശെ കുറച്ചുകൊണ്ടുവരും എന്ന് പറയുന്നത് വെറും ചാണകമാണ്(bullshit). അത് വെറും വിലയില്ലാത്ത വാക്കുകളാണ്. ഒരു പ്രവര്‍ത്തിയുമില്ല. വെറും പ്രഖ്യാപനം മാത്രം. ഫോസിലിന്ധനങ്ങള്‍ക്ക് വില കുറവായിരിക്കുന്നടത്തോളം കാലം ആളുകള്‍ അവ കത്തിക്കുകയും ചെയ്യും,” എന്ന് ഹാന്‍സന്‍ പറഞ്ഞു. … Continue reading പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”






