എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്

കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്. PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം … Continue reading എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്

ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു

ആളുകളില്‍ നിന്നല്ല എല്ലാ മലിനീകരണവും വരുന്നത്. ആഗോള താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ സസ്യങ്ങളില്‍ നിന്നുള്ള ദോഷകരമായ ഉദ്‌വമനവും പൊടിയും 14% വര്‍ദ്ധിക്കും എന്ന് UC Riverside ല്‍ നിന്നുള്ള പഠനം പറയുന്നു. അതേസമയത്ത് തന്നെയുള്ള മനുഷ്യര്‍ കാരണമുള്ള വായൂ മലിനീകരണത്തിന്റെ വര്‍ദ്ധനവിനെ ഗവേഷണം പരിഗണിച്ചിട്ടില്ല. അവ മറ്റ് പഠനങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ പ്രകൃതിദത്തമായ സ്രോതസ്സുകള്‍ കാരണമായ വായു ഗുണമേന്മയുടെ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ Communications Earth & Environment ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. ഭാവിയിലെ മലിനീകരണത്തിന്റെ … Continue reading ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു

സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം

കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം

ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അ‌ടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി

https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.

ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്

https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു