അമേരിക്കയിലെ മൂന്നാമത്തെ നഗരവും പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് പൂര്‍ണ്ണമായി മാറി

പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ച കൊളറാഡോയിലെ Aspen നഗരം തങ്ങളുടെ വൈദ്യുതോര്‍ജ്ജം പൂര്‍ണ്ണമായും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് സ്വീകരിച്ചതോടെ അത്തരം നഗരങ്ങളുടെ എണ്ണം മൂന്നായി. അവരുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രധാനമായും പവനോര്‍ജ്ജം, ജല വൈദ്യുതി, സൌരോര്‍ജ്ജം, ഭൌമതാപം എന്നിവയാണ്.

മേല്‍കൂരയില്‍ ചെടികളും സോളാര്‍പാനലുകളും നിരത്തണമെന്ന് ഫ്രാന്‍സ്

കഴിഞ്ഞ ദിവസം പാസാക്കിയ നിയമപ്രകാരം ഫ്രാന്‍സിലെ എല്ലാ വാണിജ്യസ്ഥാപങ്ങളുടേയും കെട്ടിടങ്ങളില്‍ മേല്‍ക്കൂര പൂര്‍ണ്ണമായോ ഭാഗികമായോ ചെടികളും സോളാര്‍പാനലുകളും സ്ഥാപിച്ചിരിക്കണം. പച്ച മേല്‍കൂര തണുപ്പ് കാലത്ത് മുറികള്‍ ചൂടാക്കാനും, ചൂട് കാലത്ത് മുറികള്‍ തണുപ്പിക്കാനും വേണ്ട ഊര്‍ജ്ജത്തില്‍ ലാഭമുണ്ടാക്കും. മഴവെള്ളത്തെ സംഭരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്നം കുറക്കും. നഗരകെട്ടിക കാട്ടില്‍ പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ അവസരം കൊടുക്കുന്നത് വഴി ജൈവവ്യവസ്ഥക്കും ഗുണമാണ്. — സ്രോതസ്സ് theguardian.com

ബ്രിട്ടണ്‍ 2014ല്‍ ഊര്‍ജ്ജത്തിന്റെ 19.2% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് നേടി

Business Green ന്റെ റിപ്പോര്‍ട്ടനുസരിച്ച് ബ്രിട്ടണ്‍ കഴിഞ്ഞ വര്‍‍ഷം ഊര്‍ജ്ജത്തിന്റെ 19.2% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് നേടി. അതിന് മുമ്പത്തെ വര്‍ഷം അത് 14.9% ആയിരുന്നു. കഴിഞ്ഞ വര്‍ഷം കല്‍ക്കരി, ആണവോര്‍ജ്ജം എന്നിവയില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞു. പ്രകൃതിവാതകം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. പുനരുത്പാദിതോര്‍ജ്ജത്തില്‍ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും 16.6% വളര്‍ന്നു. പുതിയ നിലയങ്ങള്‍ സ്ഥാപിച്ചതിനാലാണിത്. ജലവൈദ്യുതി 26% വൈദ്യുതിയുല്‍പ്പാദിപ്പിച്ചു.

യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച … Continue reading യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

വെളുത്ത സോളാര്‍ പാനലുകള്‍

സ്വിറ്സര്‍ലാന്റിലെ ഒരു ലാഭമാഗ്രഹിക്കാത്ത സാങ്കേതികവിദ്യാ കമ്പനിയാണ് CSEM. പല തരം നിറത്തിലുള്ള, connection കാണാന്‍ പറ്റാത്ത തരം സോളാര്‍ പാനലുകള്‍ അവര്‍ വികസിപ്പിച്ചെടുത്തു. ഭംഗിക്ക് കുറവ് വരാതെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഇത് വാസ്തുശില്‍പ്പികളെ സഹായിക്കും. വെളുത്ത സോളാര്‍ പാനലുകള്‍ തണുത്തിരിക്കുന്നതിനാല്‍ ദക്ഷത വര്‍ദ്ധിക്കുയും കെട്ടിടത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കെട്ടിടത്തിന്റെ ശീതീകരണ ചിലവ് കുറക്കാനുമാവും. പാനലിന്റെ പുറത്ത് പിടിപ്പിക്കുന്ന നിറമുള്ള പ്ലാസ്റ്റിക് പാളിയാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ദൃശ്യപ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള സോളാര്‍ … Continue reading വെളുത്ത സോളാര്‍ പാനലുകള്‍

പുനരുത്പാദിതോര്‍ജ്ജ ഗവേഷണത്തിന് പണം നല്‍കാന്‍ സ്കോട്ട് വാക്കര്‍ തയ്യാറല്ല

Great Lakes Bioenergy Research Center ന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ സ്കോട്ട് വാക്കര്‍(Scott Walker) $81 ലക്ഷം ഡോളര്‍ കുറവ് വരുത്താന്‍ പോകുന്നു. അവിടെയുള്ള 35 ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് Milwaukee Journal Sentinel റിപ്പോര്‍ട്ട് ചെയ്തു. പുല്ല്, വൈക്കോല്‍ പോലുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തുന്നതിനോടൊപ്പം ഊര്‍ജ്ജ ദക്ഷത പോലുള്ള രംഗത്തും അവര്‍ ഗവേഷണം നടത്തുന്നുണ്ട്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഗണത്തെക്കുറിച്ച് സംശയദൃഷ്ടിയോടെയാണ് പണ്ടു മുതല്‍ക്കേ വാക്കര്‍ നോക്കുന്നത്. വിസ്കോണ്‍സിനില്‍ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് … Continue reading പുനരുത്പാദിതോര്‍ജ്ജ ഗവേഷണത്തിന് പണം നല്‍കാന്‍ സ്കോട്ട് വാക്കര്‍ തയ്യാറല്ല

തമിഴ്‌നാടിന്റെ പവനോര്‍ജ്ജ ശേഷി ഉയര്‍ന്നു

കഴിഞ്ഞ 12 മാസങ്ങളില്‍ തമിഴ്‌നാട് 180 MW ന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. അങ്ങനെ തമിഴ്‌നാട് ഇപ്പോള്‍ മൊത്തം 7,480 MW വൈദ്യുതി കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2013-2014 കാലത്ത് അവര്‍ക്ക് 100 MW ല്‍ കുറവ് കാറ്റാടി നിലയങ്ങളേ സ്ഥാപിക്കാനായുള്ളു. accelerated depreciation scheme പിന്‍വലിച്ചതാണ് അതിന് കാരണം. ആ പദ്ധതി ചെറിയ നിക്ഷേപകരെ പവനോര്‍ജ്ജ രംഗത്ത് സഹായിക്കുന്നതായിരുന്നു. ആറ് മാസം മുമ്പ് ആ പദ്ധതി തിരിച്ചു കൊണ്ടുവന്നു. ഇന്‍ഡ്യയില്‍ ഏറ്റവും കൂടിതല്‍ പവനോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് തമിഴ്‌നാടാണ്. … Continue reading തമിഴ്‌നാടിന്റെ പവനോര്‍ജ്ജ ശേഷി ഉയര്‍ന്നു

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍

ടോപാസ്, ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജനിലയം പ്രവര്‍ത്തിച്ച് തുടങ്ങി

550 മെഗാവാട്ടിന്റെ ടോപാസ്(Topaz) പ്രോജക്റ്റ് കാലിഫോര്‍ണിയയിലെ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കി. അവസാനത്തെ 40-മെഗാവാട്ട് ഘട്ടം കൂടി പണി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ടോപാസ് സോളാര്‍ പ്രോജക്റ്റ് പൂര്‍ണ്ണമായ വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം നടത്തി തുടങ്ങി. അമേരിക്കയില്‍ സ്ഥാപിച്ച 500 മെഗാവാട്ടിലധികം ശേഷിയുള്ള ആദ്യത്തെ സൌരോര്‍ജ്ജ നിലയമാണിത് കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയവും ഇതാണ്. രണ്ട് വര്‍ഷം മുമ്പ് MidAmerican Solar ന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത നിലയത്തില്‍ First Solar (FSLR) ന്റെ ദശലക്ഷം സോളാര്‍ … Continue reading ടോപാസ്, ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജനിലയം പ്രവര്‍ത്തിച്ച് തുടങ്ങി