Carnegie Wave Energy Limited — സ്രോതസ്സ് carnegiewave.com
വിഭാഗം: പുനരുത്പാദിതം
ഉപേക്ഷിക്കപ്പെട്ട ആണവനിലയത്തില്‍ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തനം തുടങ്ങി
36 വര്‍ഷം മുമ്പ് 1981 ല്‍, Surgoinsville, Tennessee യിലെ Phipps Bend Nuclear Power Plant ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ആ സൈറ്റ് അവസാനം 1MW സൌരോര്‍ജ്ജ നിലയം ഉപയോഗിച്ച് CO2 ഇല്ലാത്ത വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ നിലയം പ്രതിവര്‍ഷം 1,100-1,400MWh വൈദ്യുതി ഉത്പാദിപ്പിക്കും. 2.5 ആളുകള്‍ക്ക് പ്രതിവര്‍ഷം 11MWh എന്ന തോത് പരിഗണിച്ചാല്‍ അത് 100 വീടുകളിെല 250 ആളുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. — സ്രോതസ്സ് electrek.co
ലോകത്തെ ഏറ്റവും വലിയ കാറ്റാടി ലിവര്‍പൂളിന് സമീപം പ്രവര്‍ത്തിച്ച് തുടങ്ങി
ലോകത്തെ ഏറ്റവും വലുതം ശക്തവുമായ കാറ്റാടി ലിവര്‍പൂളിന് സമീപം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. ഡാനിഷ് കമ്പനിയായ Dong Energy 195m പൊക്കമുള്ള 32 കാറ്റാടികളാണ് Liverpool Bay യില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കാറ്റാടിക്കൊരോന്നിനും 8MW മെഗാവാട്ട് ശേഷിയുണ്ട്. മൊത്തത്തില്‍ അവ 5.3GW വൈദ്യുതി ഉത്പാദിപ്പിക്കും. 43 ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതിയാണിത്. — സ്രോതസ്സ് theguardian.com
ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു
വെള്ളിയാഴ്ച മെയ് 26 ന് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു. അന്ന് ബ്രിട്ടണിലെ സോളാര്‍ പാനലുകള്‍ റിക്കോഡ് അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുണ്ടായി. അത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 24% ആയിരുന്നു. National Grid Plc ഉം Sheffield University ഉം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുമ്പത്തെ റിക്കോഡ് ആയ 8.49 GW ഭേദിച്ചുകൊണ്ട് ഉച്ചക്ക് 8.75 GW ഊര്‍ജ്ജമാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചു. രാജ്യത്തെ ആണവോര്‍ജ്ജത്തേയും അത് കവച്ച് വെച്ചു. STAയുടെ കണക്ക് … Continue reading ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു
ഊര്‍ജ്ജ സ്വാശ്രയത്വം നല്‍കുന്ന ഒരു ഭാവി
Jon Stewart, 2010 Fool me once. shame on you. Fool me twice. shame on me. Fool me 8 times. Am I f***ing idiot? No its enlightenment democratic government. http://www.cc.com/video-clips/n5dnf3/the-daily-show-with-jon-stewart-an-energy-independent-future
ഡച്ചുകാര്‍ ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഉദ്ഘാടനം ചെയ്തു
വടക്കന്‍ കടലില്‍ 150 കാറ്റാടികളുമായി ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഡച്ച് ഉദ്യോഗസ്ഥര്‍ ഉദ്ഘാനടനം ചെയ്തു. Gemini windpark എന്ന ഈ പാടം നല്ല കാറ്റുള്ളപ്പോള്‍ 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 785,000 വീട്ടുകാര്‍ക്ക് വേണ്ട വൈദ്യുതിയാണിത്. രാജ്യത്തെ മൊത്തം പുനരുത്പാദിതോര്‍ജ്ജ ഉത്പാദനത്തിന്റെ 13% ആണ് Gemini നല്‍കുന്നത്. മൊത്തം പവനോര്‍ജ്ജത്തിന്റെ 25% വും ആണിത്. — സ്രോതസ്സ് phys.org
അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു
Block Island, Rhode Island ലെ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിക്കുന്നതില്‍ അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം പങ്കുവഹിച്ചു. Block Island ലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദ്വീപിനേയും റോഡ് അയലന്റിലെ കാറ്റാടി പാടത്തെ കരയിലെ ഗ്രിഡ്ഡുമായി ബന്ധിപ്പിക്കുന്ന കേബിളിനേയും ബന്ധിപ്പിച്ചു. ആ ബന്ധം കാരണം ദ്വീപിലെ ഏക വൈദ്യുതി സ്രോതസ്സായ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചിടുന്നതിന് കാരണമായി. 2,000 ആളുകളുടെ ഈ ദ്വീപില്‍ 37.8 ലക്ഷം ലിറ്റര്‍ ഡീസലായിരുന്ന പ്രതിവര്‍ഷം കത്തിച്ചിരുന്നത്. — … Continue reading അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു
സോളാര്‍ പാനലുകള്‍ കല്‍ക്കരി വൈദ്യുതിയെ മറികടന്നു
ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് independent.co.uk
ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി
സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com
വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു
ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം (Kentucky Coal Museum) സൌരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നു എന്ന് Associated Press പറഞ്ഞു. 80 സോളാര്‍ പാനലുകളാണ് മ്യൂസിയം സ്ഥാപിച്ചത്. അത് അവരുടെ വാര്‍ഷിക വൈദ്യുതി ചിലവില്‍ $8,000 ഡോളര്‍ കുറക്കാം. ഇപ്പോള്‍ അവര്‍ പ്രതിമാസം $2,100 ഡോളറാണ് വൈദ്യുതിക്ക് ചിലവാക്കുന്നത്. Southeastern Kentucky Community and Technical College ന്റെ ഉടമസ്ഥതയിലുള്ളതാണ് Kentucky Coal Museum. അവര്‍ തന്നെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പണവും മുടക്കുന്നത്. — … Continue reading വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു