പുതിയ ആണവ നിലയ രൂപകല്‍പ്പന

വെസ്റ്റിങ്‌ഹൌസിന്റെ(Westinghouse) AP-1000 എന്ന ആണവ റിയാക്റ്റര്‍ അമേരിക്കയുടെ Nuclear Regulatory Commission തള്ളിക്കളഞ്ഞു. കാരണം ഒരു പ്രധാന ഘടകം ഭൂമികുലുക്കത്തേയും കൊടുംകാറ്റിനേയും താങ്ങില്ല. അവയുടെ projected വില വ്യത്യസ്ഥമാണ്. GE Hitachi യുടെ Economic Simplified Boiling Water Reactor (ESBWR) ഇപ്പോഴും രൂപകല്‍പ്പനയുടെ ആരംഭ ദിശയിലാണ്. ടെക്സാസില്‍ ESBWR നിലയം നിര്‍മ്മിക്കാനുള്ള Exelon കമ്പനിയുടെ തീരുമാനം അവര്‍ ഉപേക്ഷിച്ചു. കാരണം സര്‍ക്കാരിന്റെ ലോണ്‍ ഗ്യാരണ്ടി ഈ റിയാക്റ്ററിന് ഇതുവരെ ലഭിച്ചിട്ടില്ല. ആ രൂപകല്‍പ്പന ബ്രിട്ടണില്‍ നിന്നും … Continue reading പുതിയ ആണവ നിലയ രൂപകല്‍പ്പന

എത്ര പ്ലൂട്ടോണിയം നിങ്ങളെടുത്തു? എന്നോട് പറയൂ

കണക്കിലുള്ളതിനേക്കാള്‍ പ്ലൂട്ടോണിയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണ വകുപ്പ് ഒരു നിലയം പൊളിച്ചടുക്കുന്നത് നടഞ്ഞു. നിലയത്തിന്റെ ഉടമസ്ഥര്‍ നിയന്ത്രണ വകുപ്പുകാര്‍ പറയുന്നതിന് വിപരീതമാണ് പറയുന്നത്. Cadarache യിലെ ATPu നിലയത്തില്‍ കണ്ടെത്തിയ പ്ലൂട്ടോണിയം ജൂണ്‍ 2009 ലുള്ള കണക്കിനേക്കാള്‍ കൂടതലാണ് എന്ന് Atomic Energy Commission (Commissariat a l'Energie Atomique, CEA) കണ്ടെത്തിയതായി ആണവോര്‍ജ്ജ സുരക്ഷാ വകുപ്പ് (Autorité de Sûreté Nucléaire, ASN) പറഞ്ഞു. എന്നാല്‍ ഇത് അവര്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ 40 … Continue reading എത്ര പ്ലൂട്ടോണിയം നിങ്ങളെടുത്തു? എന്നോട് പറയൂ

ഒല്‍കിലൂട്ടോ ആണവനിലയത്തിന്റെ പ്രശ്നങ്ങള്‍

2013 ന് മുമ്പായി OL3 നിലയം പ്രവര്‍ത്തിച്ച് തുടങ്ങില്ലെന്ന് കമ്പനിയായ TVO പറഞ്ഞു. നാല് വര്‍ഷം പിറകിലാണ് ഈ പ്രോജക്റ്റ്. TVO, റിയാക്റ്റര്‍ നിര്‍മ്മാതാക്കളായ അറീവയോട് പുതിയ സമയവിവരപ്പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ്. EPR റിയാക്റ്ററിന്റെ control and instrumentation system രൂപകല്‍പ്പനയിലെ പിഴവുകള്‍, നിര്‍മ്മാണത്തില്‍ വൈകുന്നതിന്റെ ‘accumulation’ എന്നിവയാണ് പ്രോജക്റ്റിന്റെ പ്രശ്നങ്ങള്‍. എന്നാണ് ഈ ‘accumulation’… ശീതീകരണ സംവിധാനത്തിന്റെ വെല്‍ഡിങ് Radiation and Nuclear Safety Authority Finland (STUK) തടഞ്ഞിരിക്കുകയാണ്. (റിയാക്റ്ററിന്റെ ഒരു പ്രധാന ഭാഗമാണിത്.) state … Continue reading ഒല്‍കിലൂട്ടോ ആണവനിലയത്തിന്റെ പ്രശ്നങ്ങള്‍

ഫ്രാന്‍സ് എങ്ങനെയാണ് ആണവമാലിന്യ പ്രശ്നം പരിഹരിച്ചത്

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് — 18.00h, റഷ്യയുടെ ചരക്ക് കപ്പലായ 'Kapitan Kuroptev' ല്‍ 11 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കയറിക്കൂടി. 1000 ടണ്‍ ആണവമാലിന്യങ്ങള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകരെ ഓടിക്കാനായി കപ്പല്‍ ജോലിക്കാര്‍ ജല പീരങ്കി ഉപയോഗിച്ചു. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെ ആകയതിനാല്‍ വെള്ളം വേഗം മഞ്ഞായതിനാല്‍ പ്രതിഷേധം തുടരുന്നത് അസാധ്യമാക്കി. Kuroptev ഇപ്പോള്‍ അതിന്റെ യാത്ര തുടര്‍ന്നു. ആണവനിലയങ്ങളില്‍ നിന്നുള്ള യുറേനിയം മാലിന്യങ്ങള്‍ ഫ്രാന്‍സിലെ തുറമുഖമായ le Havre ല്‍ നിന്ന് … Continue reading ഫ്രാന്‍സ് എങ്ങനെയാണ് ആണവമാലിന്യ പ്രശ്നം പരിഹരിച്ചത്

ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

Carbon-Free Nuclear-Free project ന്റെ സ്ഥാപകരില്‍ ഒരാളാണ് Jennifer Nordstrom. “ആഗോളതപനം ഇല്ലാതാക്കാന്‍ ആണവനിലയങ്ങള്‍ പണിയാന്‍ സംസ്ഥാനങ്ങളോട് പറയുന്നത് രോഗികളോട് ഭാരം കുറക്കാനായി പുകവലിക്കാന്‍ പറയുന്നത് പോലെയാണ്,” എന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ 16 വാണിജ്യ ആണവനിലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുട്ടികളില്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ ഒരു പഠനത്തില്‍ (the KiKK study - Kaatsch P, Spix C, Schultze-Rath R, et al. Leukemia in young children living in the vicinity … Continue reading ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

വീടില്ലാത്ത ആണവമാലിന്യം

Bailey Point ല്‍ ആണവനിലയം നിന്നിരുന്ന സ്ഥലം. അവിടെ അങ്ങനെയൊന്നുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് ഒരിക്കലും തോന്നില്ല. ഭീമാകാരമായ കോണ്‍ക്രീറ്റ് കുംഭഗോപുരം, ഇന്ധനചാരം സൂക്ഷിക്കാനുള്ള വലിയ കുളങ്ങള്‍, ആറ് നില കെട്ടിടത്തിന്റെ പൊക്കമുള്ള ടര്‍ബൈന്‍ ഹാള്‍ തുടങ്ങിയവയെല്ലാം ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ഇടിച്ച് നിരത്തി. അവിടെയിപ്പോള്‍ പുല്ല് വളരുന്നു. 900MW നിലയത്തെ പ്രവര്‍ത്തിപ്പിച്ചിരുന്ന എഞ്ജിനീര്‍മാരും സാങ്കേതിക വിദഗ്ദ്ധരും Maine Yankee Atomic Power Station വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയതോടെ ഒരു ദശാബ്ദം മുമ്പേ പെട്ടിയും തൂക്കി നഗരം വിട്ടു. അവശേഷിക്കുന്നത് … Continue reading വീടില്ലാത്ത ആണവമാലിന്യം

മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

ഇറ്റലിയുടെ തെക്കെ തീരത്ത് മാഫിയ മുക്കിയ ബോട്ടില്‍ 120 ബാരല്‍ ആണവ മാലിന്യങ്ങളുണ്ടായിരുന്നു എന്ന് ഇറ്റലിയിലെ അധികൃതര്‍ പറഞ്ഞു. 110 മീറ്റര്‍ നീളമുള്ള ബോട്ട് Calabria തീരത്ത് 28 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെട്ടു. "ഈ മാലിന്യങ്ങള്‍ എവിടെ നിന്നു വന്നു എന്ന് ഇപ്പോള്‍ നമുക്കറിയില്ല. പക്ഷേ വിദേശത്തുനിന്നാണ്," എന്ന് പ്രോസിക്യൂട്ടര്‍ Bruno Giordano പറഞ്ഞു. വിഷവസ്തുക്കള്‍ അടങ്ങിയ 32 ബോട്ടുകള്‍ മാഫിയ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിയിട്ടുണ്ട്. Cunsky അത്തരത്തിലുള്ള ഒന്നാണ്. Calabrese മാഫിയയുടെ … Continue reading മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

സൌജന്യ ആണവവിരിരണ വിരുദ്ധ ഗുളിക

ആണവനിയത്തിന് അടുത്ത് താമസിക്കുന്ന ആളുകള്‍ എപ്പോഴും പരിഗണിക്കാത്ത ഒരു വലിയ അപകടമാണ് അത്. തെക്കെ Michigan ലെ Cook and Palisades ആണവനിലയങ്ങള്‍ക്ക് അടുത്ത് താമസിക്കുന്നവര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും potassium iodide ഗുളികള്‍ നല്‍കുന്നു. ആണവ അപകടം നടന്നാല്‍ ആണവവിരിരണമുള്ള അയോഡിന്‍ ശരീരം ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ പൊട്ടാസിയം അയൊഡൈഡ് ഗുളികകള്‍ സഹായിക്കും. ഒക്റ്റോബര്‍ മുതല്‍ മിഷിഗണിലെ ആണവനിയത്തിന് 16 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൌജന്യമായി ആണവവിരുദ്ധ ഗുളികകള്‍ നല്‍കുന്നു. പൊട്ടാസിയം അയൊഡൈഡ് ഗുളികകളെ KI tablets എന്നാണ് … Continue reading സൌജന്യ ആണവവിരിരണ വിരുദ്ധ ഗുളിക

ചൂട് ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി

വേനല്‍ കാലത്തെ താപ തരംഗത്താല്‍ ഫ്രാന്‍സ് മൂന്നാമത്തെ ആണവനിലയവും നിര്‍ത്തിവെച്ച് ബ്രിട്ടണില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാനാ‍ തുടങ്ങി. 30C ല്‍ അധികമാണ് ഫ്രാന്‍സിലെ താപനില. EDF ന്റെ റിയാക്റ്ററുകളെല്ലാം ആറ് വര്‍ഷത്തില്‍ ഏറ്റവും കുറവ് ഉത്പാദന നിലയയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അധികമുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാനായി ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി. ഫ്രാന്‍സിലെ 19 ആണവനിലയങ്ങളില്‍ 14 എണ്ണം ഉള്‍പ്രദേശത്തെ നദിക്കരകളിലാണ്. അവ സമുദ്ര ജലത്തിന് പകരം നദീ ജലമാണ് തണുപ്പിക്കാനുപയോഗിക്കുന്നത്. ജലത്തിന്റെ … Continue reading ചൂട് ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി

കൈഗയിലെ തീര്‍ഥജലം

കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൈഗ ആണവ വൈദ്യുതി നിലയത്തിലെ കുടിവെള്ളത്തില്‍ റേഡിയോ വികിരണ ശേഷിയുള്ള 'ട്രിഷിയം' ആരോ കലര്‍ത്തി. കൈഗ നിലയത്തിലെ ഒന്നാമത്തെ മെയിന്റനന്‍സ് യൂണിറ്റിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ഇവിടത്തെ കൂളറില്‍നിന്ന് വെള്ളം കുടിച്ച അമ്പതോളം ജീവനക്കാരെ പതിവു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 'ട്രിഷിയ'ത്തിന്റെ ഉയര്‍ന്ന തോത് ശ്രദ്ധയില്‍പ്പെട്ടത്. മല്ലാപ്പുരിലെ പ്ലാന്റ് ഹോസ്​പിറ്റലില്‍ പ്രവേശിപ്പിച്ച ഇവര്‍ കഴിഞ്ഞ ദിവസം ആസ്​പത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു. അതൃപ്തിയുള്ള ഏതോ ജീവനക്കാരന്‍ നിലയത്തിലെ വാട്ടര്‍ കൂളറില്‍ ട്രിഷിയം … Continue reading കൈഗയിലെ തീര്‍ഥജലം