കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത … Continue reading സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു. വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ … Continue reading 1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

Weddell Sea മുതല്‍ അന്റാര്‍ക്ടിക് മുനമ്പ് വരെയുള്ള കടലിലാണ് അന്റാര്‍ക്ടിക് ക്രില്ലുകള്‍ കൂടുതലും കാണപ്പെടുന്നത്. വിവിധ തിമിംഗല, സീല്‍, പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ക്ക് അവ ആഹാരമാണ്. ശോഷിച്ച വര്‍ഷങ്ങളില്‍ അവ മറ്റ് ആഹാര സ്രോതസ്സുകള്‍ കണ്ടെത്തുമെങ്കിലും അവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അന്റാര്‍ക്ടിക് ക്രില്ലുകളുടെ എണ്ണം 70% - 80% വരെ കുറഞ്ഞിരുന്നു. കാലാവസ്ഥ മാറ്റമാണോ അതിന് കാരണം എന്നതില്‍ ഗവേഷകര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും, മഞ്ഞിന്റെ ആവരണം … Continue reading ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം

Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം

താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ്

1991 - 2018 കാലത്ത് താപം കാരണമുണ്ടായ എല്ലാ മരണങ്ങളിലും മൂന്നിലൊന്ന് മനുഷ്യന്‍ ഉണ്ടാക്കിയ ആഗോളതപനം പ്രധാന പങ്ക് വഹിച്ചു എന്ന് Nature Climate Change ല്‍ വന്ന ലേഖനം പറയുന്നു. മൊത്തത്തില്‍ അടുത്ത കാലത്തെ വേനല്‍കാലത്ത് നടന്ന താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ 37% ഭൂമി ചൂടാകുന്നതുകൊണ്ടാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ഇതുവരെ ആഗോള ശരാശരി താപനില 1°C മാത്രമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉദ്‌വമനം തുടര്‍ന്നും വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന താപനില വര്‍ദ്ധനവിന്റെ ഒരു ചെറിയ അംശം മാത്രമാണത്. ആഗോള തപനം … Continue reading താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ്

ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു

ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 … Continue reading ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല