Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം
വിഭാഗം: പരിസ്ഥിതി
കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി
അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023
ബഫല്ലോയില്‍ ഹീനമായ പരാജയം
ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഈ ആഴ്ച നടന്ന ചരിത്രപരമായ ഹിമവാതത്തില്‍ കുറഞ്ഞത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടാകും. വാഹനമോടിക്കല്‍ നിരോധിക്കാനായി സംസ്ഥാന പോലീസിനേയും സൈനിക പോലീസിനേയും നിയോഗിച്ചു. 50 ഇഞ്ച് മഞ്ഞിനടിയലാണ് ബഫല്ലോ. ധാരാളം ആളുകള്‍ snowbanks ലും, സ്വന്തം കാറിലും വീടുകളിലും മരവിച്ച് മരിച്ചു. അതിലൊരാളായിരുന്നു 22 വയസുള്ള Anndel Taylor. അവര്‍ 18 മണിക്കൂറുകളോളം കാറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിസ്തുമസ് ദിനത്തില്‍ അവരുടെ ശവശരീരം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിന് മുമ്പ് അവരുടെ … Continue reading ബഫല്ലോയില്‍ ഹീനമായ പരാജയം
എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്. PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം … Continue reading എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
ആളുകളില്‍ നിന്നല്ല എല്ലാ മലിനീകരണവും വരുന്നത്. ആഗോള താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ സസ്യങ്ങളില്‍ നിന്നുള്ള ദോഷകരമായ ഉദ്‌വമനവും പൊടിയും 14% വര്‍ദ്ധിക്കും എന്ന് UC Riverside ല്‍ നിന്നുള്ള പഠനം പറയുന്നു. അതേസമയത്ത് തന്നെയുള്ള മനുഷ്യര്‍ കാരണമുള്ള വായൂ മലിനീകരണത്തിന്റെ വര്‍ദ്ധനവിനെ ഗവേഷണം പരിഗണിച്ചിട്ടില്ല. അവ മറ്റ് പഠനങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ പ്രകൃതിദത്തമായ സ്രോതസ്സുകള്‍ കാരണമായ വായു ഗുണമേന്മയുടെ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ Communications Earth & Environment ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. ഭാവിയിലെ മലിനീകരണത്തിന്റെ … Continue reading ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു
മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ അതിവേഗം ശോഷിക്കുന്ന ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനായി 2030ഓടെ ഭൂമിയിലെ 30% സ്ഥലവും ജലവും സംരക്ഷിക്കാന്‍ 190 ല്‍ അധികം രാജ്യങ്ങള്‍ സമ്മതിച്ചു. ക്യാനഡയിലെ Montreal ല്‍ വെച്ച് നടന്ന COP15 എന്ന ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിദ്ധ്യ സമ്മേളനത്തിലാണ് ഈ കരാറുണ്ടായത്. U.N. Convention on Biological Diversity ല്‍ അംഗമല്ലാത്തതിനാല്‍ അമേരിക്ക ഈ തര്‍ച്ചയില്‍ ഔദ്യോഗികമായി പങ്കെടുത്തില്ല. ഭൂമിയിലെ ആറാമത്തെ മഹാ ഉന്‍മൂലത്തെ തടയുകയാണ് ഈ നിര്‍ണ്ണായകമായ കരാറിന്റെ ലക്ഷ്യം. വന്യ ജീവികളെ സംരക്ഷിക്കുന്നതില്‍ … Continue reading ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു
ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
കാലാവസ്ഥാ പ്രശ്നം വലുതാക്കുന്നതുകൊണ്ട് ExxonMobil ഉം മറ്റ് എണ്ണക്കമ്പനികളും നടത്തുന്ന തീരക്കടല്‍ ഖനനം അവസാനിപ്പിക്കാനായി ഗയാനയുടെ സര്‍ക്കാരിനെ കോടതിയില്‍ കയറ്റിയിരിക്കുകയാണ് രണ്ട് പൌരന്‍മാര്‍. Rupununi പ്രദേശത്തുനിന്നുള്ള ആദിവാസി ടൂറിസ്റ്റ് ഗൈഡായ 21-വയസുള്ള Quadad de Freitas ഉം ഒരു സര്‍വ്വകലാശാല അദ്ധ്യാപകനും അഴിമതി വിരുദ്ധ സംഘടനയായ Transparency Institute Guyana യുടെ മുമ്പത്തെ പ്രസിഡന്റും ആയ Troy Thomas ഉം ആണ് കേസ് കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമുള്ള ആരോഗ്യകരമായ പരിസ്ഥിതി അവകാശത്തെ സംരക്ഷിക്കാന്‍ നിയമപരമായ കടമയുള്ള … Continue reading ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം