ശ്വാസനാളവുമായി ബന്ധപ്പെട്ട ബാക്റ്റീരയളില്‍ കരിപ്പുകയുടെ സ്വാധീനത്തെക്കുറിച്ച് University of Leicester ലെ ഗവേഷകര്‍ ഒരു പഠന നടത്തി. അതില്‍ ശ്വാസകോശവുമായി ബന്ധമുള്ള അണുബാധക്ക് വായൂ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. അത് ആന്റിബയോട്ടിക് ചികില്‍സയെ ബാധിക്കുന്നു. Environmental Microbiology എന്ന ജേണലില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. കരിപ്പുകയുടെ പ്രധാന സ്രോതസ്സുകള്‍ ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമാണ്. — സ്രോതസ്സ് alphagalileo.org
വിഭാഗം: പരിസ്ഥിതി
ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു
വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്. Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച … Continue reading ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു
ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും
പുതിയ ജലവൈദ്യുത പദ്ധതികളെ ഹരിതഗ്രഹവാതകം പുറത്തുവിടുന്നില്ല എന്ന ഊഹത്തോടെ കരുതാന്‍ തുടങ്ങിയിട്ട് ധാരാളം വര്‍ഷങ്ങളായി. ലോകം മൊത്തം ഇന്ന് 847 വലിയ പദ്ധതികളും (100 MWല്‍ കൂടുതലുള്ളവ) 2,853 ചെറിയ പദ്ധതികളും (1 MW ല്‍ കൂടുതലുള്ളവ) ആണ് പണിയാനായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ പുതിയ പഠന പ്രകാരം അണക്കെട്ടിന്റെ ഫലമായുണ്ടാകുന്ന ജലസംഭരണി ഹരിതഗ്രഹവാതകങ്ങളുടെ വലിയ സ്രോതസ്സാണെന്ന് പറയുന്നു. ആറ് രാജ്യങ്ങളിലെ 267 ജലസംഭരണികളില്‍ നിന്നുള്ള carbon dioxide (CO2), methane (CH4), nitrous oxide (N2O) നെക്കുറിച്ച് … Continue reading ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും
ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും
ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 - 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total … Continue reading ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും
അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു. 1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് … Continue reading അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം
ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം. ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് … Continue reading പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം
ഈ ആളുകള്‍ കാലാവസ്ഥാ മാറ്റത്തെ പരിഗണിക്കുന്നതേയില്ല
ഭൂമിയില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു
International Committee for the Recovery of the Vaquita (CIRVA) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 2015 - 2016 കാലത്ത് ശേഷിച്ച 49% വഖിറ്റ്വകള്‍ ഇല്ലാതെയായി. പ്രതിവര്‍ഷം ശരാശരി 39% എന്ന തോതിലായിരുന്നു 2011 - 2016 കാലത്ത് നശിച്ചുകൊണ്ടിരുന്നത്. അതായത് അഞ്ച് വര്‍ഷക്കാലം അവയുടെ എണ്ണം 90% കുറഞ്ഞു. — സ്രോതസ്സ് news.mongabay.com
കാലാവസ്ഥക്ക് മാറ്റാന്‍ കഴിയാത്ത കാര്യങ്ങള്‍
Days of Revolt 036 Josh Fox, Chris Hedges
റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്
Proceedings of the National Academy of Sciences ല്‍ വന്ന പുതിയ ഒരു പഠനപ്രകാരം റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി(Black carbon, soot) സ്രോതസ്സിന്റെ 35% വരുന്നത് വീടുകള്‍ ചൂടാക്കുന്നതില്‍ നിന്നുമാണ്. 38% ഗതാഗതത്തില്‍ നിന്നും open fires, വൈദ്യുത നിലയങ്ങള്‍, gas flaring എന്നവ 12%, 9%, 6% എന്നീ തോതിലാണ്. മുമ്പ് യൂറോപ്യന്‍ ആര്‍ക്ടിക്കില്‍ നടത്തിയ പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് ഈ വിവരങ്ങള്‍. എന്നാല്‍ സൈബീരിയയില്‍ മുമ്പത്തെ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ … Continue reading റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്