ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തെറ്റായി കണക്കി എന്ന് IMF സമ്മതിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറുന്ന ഗ്രീസില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതില്‍ തെറ്റുപറ്റിയെന്ന് അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചു. സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരമായി പൊതു ചിലവ് കുറക്കണമെന്ന് ഗ്രീസിനെ IMF ഉം യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധിച്ചു. പക്ഷേ അതിന്റെ ഫലമായി രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. ഗ്രീസിലെ തൊഴിലില്ലായ്മ നിരക്ക് 27% ആണ്. 2013 ഇവന്‍മാര്‍ക്ക് എപ്പോഴും തെറ്റുന്നതെന്തുകൊണ്ടാ?

അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു

2017 ല്‍ അമേരിക്കക്കാര്‍ $3.24 ട്രില്യണ്‍ ഡോളര്‍ സ്വന്തം ആരോഗ്യ പരിപാലനത്തിനായി ചിലവാക്കി. അത് GDP യുടെ 17% വരും. അതേ സമയം 9% അമേരിക്കക്കാര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സുമില്ല. 26% ആളുകളുടെ ഇന്‍ഷുറന്‍സ് പര്യാപ്തവും അല്ല. ഉയര്‍ന്ന ചിലവ് കാരണം അവര്‍ അവശ്യമായ ആരോഗ്യ പരിപാലനം ഉപേക്ഷിക്കുകയാണ് പതിവ്. മറ്റ് സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനേക്കാള്‍ 40% കുറഞ്ഞ ചിലവില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്. — സ്രോതസ്സ് peri.umass.edu | Nov 30, 2018 സ്വകര്യവല്‍ക്കരണത്തിന്റെ … Continue reading അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു

കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു

അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു

ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല

ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013